Dec 25, 2012

ഞാൻ നടുങ്ങി പോയി !

സത്യം ! ഞാൻ ഒരു നിമിഷം നടുങ്ങി പോയി. എന്തു ചെയ്യും എന്ന് ഒരു പിടിയും കിട്ടിയില്ല. ഞാൻ നമ്മുടെ പഴയ സ്കൂളിലെ ടീച്ചേഴ്സിനെ വിളിച്ചു. Sir-നെ വിളിച്ചു വിശേഷങ്ങളൊക്ക അറിയാൻ. അപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം അറിയുന്നത്. ഈ  blog എന്റേത് അല്ല, ഇത് ആരോ വ്യാജം ആയി ചെയ്യുന്നത് എന്ന്. എന്റെ  password ഞാൻ അറിയാതെ മോഷ്ടിച്ച് എന്റെ പേരിൽ ആരോ type ചെയ്യുന്നു അത്രേ. മുൻപും ഇതുപോലെയാണ്.  നമ്മൾ വല്ലതും പറയുമ്പോൾ നമ്മൾ പറഞ്ഞതെല്ലാം നമ്മളെക്കൊണ്ട് ആരോ പറയിപ്പിക്കുകയാണ് എന്നൊക്കെ. ഇതൊക്കെ കേൾക്കുമ്പോൾ എന്തു പറയാനാ? അല്ല, എനിക്കു ചിന്തിക്കാനും സംസാരിക്കാനും ഒന്നും ശേഷി ഇല്ലേ? അല്ല, ഞാനൊന്നു ചോദിച്ചോട്ടെ, suppose ഒരാൾ ഒരു book എഴുതി. അപ്പോൾ വേറെ ഒരാൾ പറയുകയാണ് ഇത് അയാൾ എഴുതിയതല്ല വേറെ ഒരാൾ പറഞ്ഞ് എഴുതിപ്പിച്ചതാണ്. അപ്പോൾ എഴുത്തുകാരന് എന്തു വേദന വരും. അത് എനിക്കിപ്പോഴും ചിന്തിക്കാൻ വയ്യ. ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും അവിടെ തീർന്നിട്ടില്ല. ഒരു കാര്യം ഞാൻ പറയാം എന്റെ ജീവിതത്തിലെ പച്ചയായ സത്യങ്ങളും അനുഭവങ്ങളും ഒക്കെയാണ് ഈ blog ലൂടെ വിളിച്ചു പറയുന്നത്. അല്ലാതെ .... ഇപ്പോഴും അതു കേട്ട effect വിട്ടിട്ടില്ല. എന്തു പറയാനാ? ഞാൻ ഞാനല്ല എന്നു പറഞ്ഞാൽ ഞാൻ എന്തു പറയാനാ....

Nov 18, 2012

How to keep our Status?



ഒരിക്കലും Engineering ലേക്ക് പോവില്ലേ, അങ്ങനെ പോവില്ല എന്നായിരുന്നു ഒരു വാശി. but +2 കഴിഞ്ഞപ്പോൾ Degree യെക്കാളും നല്ലത്, means കുറച്ച് weight ഉള്ളത് MBBS, Engineering, Agri. ഒക്കെയാണ് എന്ന് ഒരു തോന്നൽ. ഒരു പക്ഷേ എന്റെ തെറ്റിദ്ധാരണയായി തന്നെ കണക്കാക്കാക്. എന്നാലും ഒരു കടുത്ത തോന്നൽ.  But Phy, Chem, Maths  ഒക്കെ കാറ്റിൽ പറത്തിയ വിഷയങ്ങൾ ആയിരുന്നു. പക്ഷേ അതൊക്കെ വീണ്ടും പെറുക്കി എടുക്കാൻ ഒരു മടി. സത്യം പറഞ്ഞാൽ കക്ഷത്തിലിരിക്കുന്നത് പോകാനും പാടില്ല, ഉത്തരത്തിലിരിക്കുന്നത് കിട്ടേയും വേണം എന്ന നിലപാട്. പക്ഷേ എന്റെ കാഴ്ചപ്പാട് അനുസരിച്ച് Engi.  ചവറാണ്.  b'cause ഒരു പാട് പേർ അതു പഠിക്കുന്നുണ്ട്. പഠിക്കുന്നതിൽ 60% പേർ തോൽക്കുന്നുണ്ട്. ജോലി ലഭിക്കാത്തവരും ഉണ്ട്. പിന്നെ പഠിച്ചാലും പഠിച്ചില്ലെങ്കിലും എന്റെ മകൾ/ മകൻ Engi- ലാണ് എന്ന് പറയാൻ അച്ഛനമ്മമാർക്ക് ഒരു weight. പക്ഷേ പഠിക്കുന്ന നമ്മൾക്കായിരിക്കുമല്ലോ ആ കഷ്ടതകൾ ഒക്കെ. അച്ഛനമ്മമാരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും കാണുമ്പോൾ അവരെ നിരാശപ്പെടുത്തുവാൻ മടിയുമാണ്. Okey. എന്നായാലും ഞങ്ങൾ 10 കഴിഞ്ഞ കുട്ടികളും +2 കഴിഞ്ഞ കുട്ടികളും എപ്പോഴും കൺഫ്യൂഷനിലാണ്. 10 കഴിഞ്ഞ് Bio Maths or Comp. Scie. എടുത്തില്ലെങ്കിൽ ഒരു കുറച്ചിലാ. പിന്നെ +2 കഴിഞ്ഞ് Med/Engi.  എടുത്ത് How can we manage?  പക്ഷേ ഇതൊക്കെ കേൾക്കുമ്പോൾ എല്ലാവരും പറയും മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ നമ്മൾ പഠിക്കുന്നത്? നമ്മുടെ അഭിരുചിക്കനുസരിച്ച് വേണം പഠിക്കാൻ എന്നൊക്കെ. actually  എനിക്ക് MSW  ആയിരുന്നു ഇഷ്ടം. പക്ഷേ അത് എടുക്കാൻ ഒരു മടി. പിന്നെ ഏതു പഠിച്ചാലും  Social Work  ചെയ്യാമല്ലോ എന്ന് സമാധാനിക്കാം. കോളേജ് admission  സമയത്ത്   എനിക്ക് ചേർത്തല കോളേജിൽ environmental Science and water management എന്ന  course  കിട്ടിയതാണ്. എന്റെ ഇഷ്ടത്തിനാണ് അത്  Option  ആയി വച്ചത്. University of Kerala യുടെ കീഴിൽ ആകെ അത് ഒരു കോളേജിലെ ഉള്ളൂ. So What can we do !  പക്ഷേ എല്ലാവരും അഭിപ്രായം പറഞ്ഞു :
#  Education നു നല്ലത് Trivandrum ആണ്.
## ഈ  course  നെ കുറിച്ച് കേട്ടിട്ടേയില്ല
### ജോലിയൊന്നും കിട്ടില്ല. എന്ത് ആലോചിച്ചാ വച്ചത്?
#### അയ്യോ വേണ്ട മോളേ ഇതു പഠിക്കല്ലേ.........

എന്നെ ഞാൻ എന്തു ചെയ്യാനാ? പോയി എഞ്ചിനീയറിംഗിനു ചേർന്നു !!!

Nov 11, 2012

ചൊട്ട മുതൽ ചുടല വരെ


എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ അന്ന്  LKG -യിൽ Mohanan മാമന്റെ  car -ലാണ് school  ൽ പോവുന്നത്. ഞങ്ങൾ കുട്ടികളെ വലിയ ചേച്ചിമാർ മടിയിൽ പിടിച്ചിരുത്തും. എന്നെ എപ്പോഴും 8 ൽ പഠിക്കുന്ന surya ചേച്ചിയുടെ മടിയിലാണ് ഇരുത്തുക. പക്ഷേ ചേക്കി എന്നെ മടിയിൽ ഇരിത്തില്ല എഴുന്നേറ്റ് നിർത്തും. എന്നിട്ട് ദേഷ്യത്തിൽ എപ്പോഴും കാലിൽ shoes  ഇട്ട് കൊണ്ട് ചവിട്ടും. വേദന സഹിക്കാൻ വയ്യാതെ ഞാൻ ഒരു ദിവസം അമ്മയോറ്റ് പറഞ്ഞു. അമ്മ  car  മാമന്റെ അടുത്തു പറഞ്ഞു. പിറ്റേ ദിവസം മാമൻ എന്നെയും  surya ചേച്ചിയും വിളിച്ച് car ന്റെ പിറകെ കൊണ്ടു നിർത്തി surya ചേച്ചിയെ വഴക്കു പറഞ്ഞു. പിന്നെ ചേച്ചി ചവിട്ടീട്ടില്ല. UKG ആയപ്പോൾ ഞാൻ ചേച്ചിയോട് മിണ്ടാൻ ശ്രമിച്ചിട്ടുണ്ട്. എന്നെ കാണുമ്പോൾ ചേച്ചി മുഖം വീർപ്പിക്കും. പിന്നെ ഒന്നിലായപ്പോ ചേച്ചിയുടെ പിറകെ ഞാൻ മിണ്ടാൻ വേണ്ടി നടന്നിട്ടുണ്ട്. വേറെ മാറ്റം ഒന്നും സംഭവിച്ചില്ല. വകയിൽ ഒരു ബന്ധുവായി വരും ആ ചേച്ചി. nair മാരെല്ലാം ചുറ്റിത്തിരിഞ്ഞ് എപ്പോഴും ബന്ധുക്കളാണ്. പാലുകാച്ച് function  ആയാലും ഏതെങ്കിലും കല്യാണമായാലും ആ ചേച്ചിയെ കാണാറുണ്ട്. പക്ഷേ എന്നെ കാണുമ്പോഴൊക്കെ ആ കണ്ണുകളിലെ തീനാളം ഞാൻ കാണും. അങ്ങനെ ആ ചേച്ചിയുടെ കല്യാണത്തിനു ഞാൻ പോയി. എന്നിട്ടു പോലും എന്റെ ഭഗവാനേ ! there is no change.

ഇത്രയും ഞാൻ പറയാൻ കാരണം ഇപ്പോൾ college ൽ പോയിട്ട് ഒരു ദിവസം ഞാൻ വന്നപ്പോൾ തന്റെ 1  class ൽ പഠിക്കുന്ന കുട്ടിയെ കൊണ്ട് ചേച്ചി നടന്നു പോകുന്നു. ഇപ്പോഴും ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു...... കഷ്ടം ഒരു മാറ്റവും ഇല്ല...!!!

Nov 4, 2012

അയ്യോ നമ്മളെ Seniors -നെ കൊണ്ടു തോറ്റു.

Ragging ഉണ്ട് കേട്ടോ.. okey ! വലിയ തോതിലല്ല. അതൊക്കെ സഹിക്കാം. ഇത് അങ്ങനെയല്ല. college bus  ൽ middle seat ഒന്നും ഇരിക്കാൻ പാടില്ല. കാരണം അവർ ജൂനിയർ ആയിരുന്നപ്പോൾ അങ്ങനെ ചെയ്തിട്ടില്ല എന്നത്രേ. ടീച്ചേഴ്സ് ഒക്കെ പാവങ്ങളാണ്. ഈ സീനിയേഴ്സ് എന്നു പറയുമ്പോൾ 1/2 വർഷം നമുക്കു മുൻപ് ജനിച്ചു. അതിനാ ഇപ്പോൾ കിടന്നു വിളച്ചിൽ എടുക്കുന്നത്. anti ragging cell - ൽ ഒന്നു പറഞ്ഞാൽ അവർക്ക് വീട്ടിൽ കിടക്കാം. പിന്നെ നമ്മുടെ അടുത്ത് ഒരു ഭീഷണി, 4 വർഷം ഇവിടെ തികച്ചു പഠിക്കില്ല അത്രേ. എനിക്ക് ഇനി അടി ഉണ്ടാക്കാൻ ആഗ്രഹം ഇല്ല. പക്ഷേ മിണ്ടാതിരിക്കുമ്പോ വന്ന് കുത്തിയിട്ട് പോയാൽ എന്തു ചെയ്യാനാ ? enjineering  പഠിച്ചിട്ടാണെന്ന് തോന്നുന്നു, സീനിയേഴ്സിനെ കാണാൻ നമ്മളേക്കാളും കൊച്ചാണ്. പക്ഷേ കൈയ്യിലിരിപ്പ് സഹിക്കാൻ പറ്റില്ല...  What 2 do?

Oct 26, 2012

നമ്മുടെ college ഒരു school


നമ്മുടെ college നല്ലതാണ് കേട്ടോ. പിന്നെ പഠിക്കുന്ന കാര്യത്തിൽ Strict.  അത്രയും  Strict  വേണം. mixed ആണ്. നമ്മളെ  girls school പോലെ പ്രശ്നം ഒന്നും ഇല്ല. ഇവിടെ boys-ഉം  girls-ഉം teachers-ഉം ആയി വളരെ company യാ. ഇവിടെ teachers, sirs എന്നൊന്നും  ego ഇല്ല.  doubt  ഒക്കെ അരോട് വേണമെങ്കിലും ചോദിക്കാം. പഠിക്കണം എന്നു മാത്രമേ ഉള്ളൂ. പിന്നെ class cut ചെയ്യാനും college campus വിട്ടു പോകാനുമുള്ള  freedom ഇല്ല. അതു വേണമെന്നില്ല. പക്ഷേ ഞാൻ ആലോചിക്കുകയായിരുന്നു. 12 വർഷം പഠിച്ച  MMR HSS  -ലും 4 വർഷം പഠിക്കാൻ പോകുന്ന college -ലും ഇല്ലാത്ത പ്രത്യേകതയാണ് 2 വർഷം പഠിച്ച   Karamana school - ൽ. പക്ഷേ അവിടത്തെ school life എന്നിൽ ഒരു പാട് confidence ഉം വാശിയും leadership quality  യും ഒക്കെ തന്നു. Thanks. പക്ഷേ college -ഉം school പോലെയാണ്. എന്നെയുള്ളൂ. അതായത് MMR HSS പോലെ teachers നമ്മളെ നന്നായി care ചെയ്യുന്നുണ്ട്. നമ്മുടെ class - നു 3 staff advisor -മാർ ഉണ്ട്. എന്തുകാര്യം ഉണ്ടെങ്കിലും അവരോട് ചെന്നു പറയാം. അവർ നമുക്കു വേണ്ട help ചെയ്തു തരും. പിന്നെ ഒരു  main sir - ഉം. then ഓരോ subject ഉം  3 module ആയി തിരിച്ചിട്ടുണ്ട്.  physics പഠിപ്പിക്കാൻ 2 sirs and 1 miss. chemistry പഠിപ്പിക്കാൻ 1 miss 1 sir. maths പഠിപ്പിക്കാൻ 2 miss and 1 sir. basic mechanical - 1 sir.  engineering Mechanics -1 sir. graphics - 3 sirs ..... .. അങ്ങനെ കുറെയുണ്ട് പഠിക്കാൻ...

Oct 19, 2012

wat abt this



കുട്ടികളെ നമ്മൾ Daycare - ൽ കൊണ്ടു വിടുന്നില്ലേ പിന്നെ ചിലരെ  hostel . അതുപോലെയൊക്കെ തന്നെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നതും. മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാൻ ഒരു കൂട്ടൊക്കെ ഉണ്ടല്ലോ! ഇപ്പോൾ nuclear family അല്ലേ! മകനും മരുമകളും ജോലിക്കുപോയാൽ school ൽ പിള്ളേരു പോയി കഴിഞ്ഞാൽ വയസ്സായ അപ്പൂപ്പനോ അമ്മൂമ്മയോ ഒക്കെ ഒറ്റക്കാ! പിന്നെ അയല്പക്കക്കാരോട് സംസാരിക്കാത്തതുകൊണ്ട് അവരും ഒന്നും ശ്രദ്ധിക്കാറില്ല. ഇങ്ങനെ ഉള്ള ഈ അവസ്ഥകളിൽ ( nuclear family  പെരുകുന്ന ഈ  busy  യുഗത്തിൽ) വൃദ്ധസദനങ്ങൾ പെരുകുന്നത് നല്ലതല്ലേ!!! പക്ഷേ മരണം വരെ മക്കളോടൊപ്പം കാണണം എന്ന അവരുടെ സ്വപ്നം എങ്ങനെ സാധിച്ചുകൊടുക്കും? എന്നാൽ ചിലർ ഇപ്പോഴേ book  ചെയ്ത് ഇട്ടിട്ടുണ്ട്. എന്നാലും വൃദ്ധജനങ്ങളെ സന്തോഷിപ്പിക്കാനും അവരെ ഭൂമിയിൽ നിന്ന് വളരെയധികം സന്തോഷത്തോടു കൂടെ വേണം നമ്മൾ യാത്ര അയക്കാൻ !wat abt this

Oct 10, 2012

me here in new style

haiiiiiiii  guys .....i am going 2 create a new blog in english....how is it nd also share my old and new experience.how is it?????????it too difficult 2 type in malayalam and i want more time 4 that,,,,

Oct 7, 2012

ജാഗ്രതയ്!!!


പെൺകുട്ടികൾക്ക് ഇപ്പോ road-ൽ കൂടെ ഇറങ്ങി നടക്കാൻ വയ്യ എന്നായി. കുറച്ചു ദിവസങ്ങൾക്കു മുൻപ് തിരക്കേറിയ  road-ൽ കൂടെ നടന്നു പൊയ്ക്കൊണ്ടിരുന്ന +2 വിദ്യാർത്ഥിനിയെ അരയിൽ കൈയ്യിട്ട് തോളിൽ എടുത്തുകൊണ്ട് പോയി. ഇങ്ങനെ ഇപ്പോൾ Tvm ൽ daily ഒരു പാട് സംഭവങ്ങൾ അരങ്ങേറുകയാണ്. ഇപ്പോ പെൺകുട്ടികൾ ഉള്ള parent ന് temperature ന്റെ degree level കൂടി. മകളെ ഒരു വിധത്തിലും വീട്ടിനു വെളിയിൽ ഇറക്കാൻ വയ്യ എന്നായി. ഇറക്കിയാലും എന്തു സമാധാനത്തിൽ എന്നായി. എന്നാൽ പെൺകുട്ടികളുടെ അവസ്ഥ ബന്ധനം എന്ന നിലയിലുമായി. അല്ല !ഇവരെ ഒന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ‘മുള്ള് വന്ന് ഇലയുടെ പുറത്തു വീണാലും ഇല വന്ന് മുള്ളിന്റെ പുറത്ത് വീണാലും മുള്ളിന്റെ മുന ഒടിയില്ലേ!!!
പെൺകുട്ടികളെ ജനിക്കുമ്പോ തന്നെ കൊല്ലുന്ന നാട്ടിൽ നിന്ന് പണിയെടുക്കാൻ ഇവിടെ വരുമ്പോൽ തേരാ പാരാ നടക്കുന്ന പെൺകുട്ടികളെ കാണുമ്പോ അവർക്കു അതിശയവും ആർത്തിയും തന്നെയാണ് . ഇവരെ എന്തു ചെയ്യാൻ കഴിയും? ഇവരെ പോലുള്ള  mental patientsനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലേ? പകരം പെൺ കുഞ്ഞുങ്ങളെ പുറത്തുവിടണ്ട എന്ന ആലോചന ശരിയാണോ? നമ്മൂടെ സാർ പറഞ്ജതു ഒരു കണക്കിനു ശരിയാ.  road-ൽ കൂടി ഭ്രാന്ത് പിടിച്ച് ഓടി നടക്കുന്ന പേപ്പട്ടിയെ അടിച്ചു കൊല്ലുന്നതിനു പകരം  road-ൽ ഇറങ്ങാതെ വീട്ടിൽ ഇരിക്കുന്നതിൽ എന്തു logic  ആണ് ഉള്ളത്. പക്ഷേ ഇത് കേൾക്കുമ്പോൾ ചിലർ പറയുന്നത് പ്പെപ്പട്ടിയ്ക്ക് മുൻപും പിൻപും ഒന്നും നോക്കാൻ ഇല്ലല്ലോ കടികൊള്ളാതെ ശ്രദ്ധിക്കേണ്ടത് പാവം മനുഷ്യരല്ലേ? എന്താ പറയുക!!! വേറൊരു പ്രധാനകാര്യം misuse നെ പറ്റിയാണ്  What is mean by misuse. actually എന്റെ use വേറൊരാൾക്ക് misuse ആയി തോന്നിയേക്കാം. ഇപ്പോൾ കൊച്ചു കുട്ടികൾക്ക് പകരം പ്രായമായവരാണ്mobile phonഉം  net ഉം misuse ചെയ്യുന്നത് അത്രേ. എന്താ പറയുക?  UPയിൽ 40 വയസ്സിനു താഴെ ഉള്ള സ്ത്രീകൾ വീടിനു പുറത്തു ഇറങ്ങാൻ പാടില്ല എന്നാണത്രേ. അവർ അഥവാ പുറത്തു എവിടെയെങ്കിലും പോകുന്നു എങ്കിൽ തലയും കൈയും മറയ്ക്കണം. പിന്നെ  mobile phone ഉപയോഗിക്കാനും പാടില്ല. ഇങ്ങനെ ഒക്കെ ഒരുപാട് rule and regulation. സമൂഹം പെൺകുട്ടികളുടെ മേൽ അടിച്ചമർത്തിയാൽ അവരുടെ കാര്യത്തിൽ ഒരു തീരുമാനമാകും. ജാഗ്രതയ്......

Sep 30, 2012

നമ്മൾ വിചാരിക്കുന്നതു പോലെയല്ല കാര്യങ്ങൾ !!!

നമ്മൾ മനുഷ്യർ വിചാരിക്കുന്നത് നമുക്കു മാത്രമേ ചിന്തിക്കാനുള്ള ശേഷിയുള്ളൂ, ബുദ്ധിയുള്ളൂ എന്നൊക്കെയല്ലേ? എല്ലാ ജീവികൾക്കും ഇതുണ്ട് എന്നു തന്നെ പറയാം. സത്യം. നമ്മുടെ വീട്ടിലെ കൊതുകുശല്യം കാരണം കൊതുകിനെ കൊല്ലുന്ന bat  വാങ്ങി. ആദ്യത്തെ ദിവസമൊക്കെ കൊതുകിനെ കൊന്നു. പിന്നെപിന്നെ ആയപ്പോൾ കാണാനില്ല. ഞാൻ നോക്കിയപ്പോൾ തുണിയുടെ ഇടയിൽ almarah  യുടെ അകത്ത്   ഒക്കെ പോയി പമ്മി ഇരിക്കുന്നു. അങ്ങനെ അത് അനക്കുമ്പോ കൊതുകു പറക്കും കൊല്ലും. പിന്നെ പിന്നെ അത് അവിടെയും ഇല്ലപക്ഷേ രാത്രിയാവുമ്പോൾ  light off ചെയ്യുമ്പോൾ കൊതുകു കടിക്കും. പിന്നെ തപ്പിയപ്പോ   light off ചെയ്യുന്നതു വരെ room -ന്റെ ചുവരിൽ ഇരിക്കും. പക്ഷേ കൊല്ലാൻ പാടാ.  table മുകളിൽ കസേരയിട്ട് എത്തി കൊതുകിനെ കൊല്ലും. കുറേ ദിവസം കഴിഞ്ഞപ്പോൾ അവിടെയും ഇല്ല. അങ്ങനെ ഒരു ദിവസം കൊതുകിനെ ഒന്നിനെയും കൊല്ലാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തിൽ ഇരിക്കുമ്പോൾ താഴെ രണ്ടു മൂന്നു കൊതുകു ചത്തു കിടക്കുന്നു. എന്നാൽ ഇതിനെ എടുത്തു ഒന്നുകൂടെ bat -ൽ ഇടാം എന്നു പറഞ്ഞ് എടുക്കാൻ പോയതും 3 കൊതുകും പറന്ന് ഒറ്റപോക്ക്! അതായത് ചത്തതു പോലെ അത് അഭിനയിക്കുകയായിരുന്നു. എവിടുന്നു കിട്ടിയതാ എന്തോ കൊതുകിന് ഇത്ര ബുദ്ധി. ചിലപ്പോൾ എന്റെ ചോര boost  ആയി അത് കുടിക്കുന്നുണ്ടാവും !!

Sep 28, 2012

അഹങ്കാരികളുടെ സംസ്ഥാനസമ്മേളനം

അഹങ്കാരികളുടെ സംസ്ഥാനസമ്മേളനം എന്ന ഒരു programme മഴവിൽ മനോരമയിൽ ഉണ്ടായിരുന്നു. അഹങ്കാരി എന്ന വാക്കിന്റെ അർത്ഥം സത്യം പറഞ്ഞാൽ ഇപ്പോഴും മലയാളികൾക്ക് അറിയില്ല എന്നതാണ് വസ്തുത! അഹങ്കാരത്തിന് ഓരോ ആളുകൾ ഓരോ definition  കൊടുക്കുന്നു. correct  ഏതാണെന്ന് ആർക്കും പറയാൻ കഴിയില്ല. actually  എന്താണ് അഹങ്കാരം? രഞ്ജിനി ഹരിദാസിനെയാണ് ഏറ്റവും കൂടുതൽ പൊരിച്ചത്. actually രഞ്ജിനി എന്ന അവതാരിക 6 വർഷമായി വൻ വിജയത്തിൽ programme  അവതരിപ്പിക്കുകയാണ്. അവരുടെ കഴിവിൽ അവർക്ക് കുറച്ച്   അഹങ്കാരം ഉൾലത് നല്ലതല്ലേ? മറ്റുള്ളവരുടെ അഭിപ്രായം കേട്ട് അവരുടെ കാര്യങ്ങൾ അവരുടെ രീതിയിൽ ചെയ്താൽ എന്താണു കുഴപ്പം? അല്ലെങ്കിലും ഞങ്ങൾ മലയാളികൾക്ക് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ അതീവ താത്പര്യം തന്നെയാണ്. ഈയിടെ ഞാൻ മാതൃഭൂമി പത്രത്തിൽ ഈ  programme -നെക്കുറിച്ച് ഒരു Doctor  എഴുതിയ അഭിപ്രായം വായിക്കാൻ ഇടയായി. രഞ്ജിനി ഹരിദാസിന്റെ വസ്ത്രധാരണയിൽ വന്ന മാറ്റം അവരെ സന്തോഷിപ്പിക്കുന്നു എന്ന്. മറ്റുള്ളവരെ അവരുടെ പാട്ടിനു അങ്ങ് വിട്ടാൽ പോരെ. ഒരാൾക്ക് ഒരു അവാർഡ് കിട്ടി അല്ലെങ്കിൽ അംഗീകാരം കിട്ടിയെങ്കിൽ അതിന്നു വലിയ പ്രാധാന്യം കൊടുക്കാതെ എവിടെ ആരെ പീഡിപ്പിച്ചു, എവിടെ ആരെ അപമാനിച്ചു എന്നൊക്കെ നമ്മൾ അന്വേഷിച്ച് പാടി നടക്കും. എന്തുകൊണ്ടാണ് നമ്മൾ ഇത്ര  negative ആയത്? നമ്മുടെ  society യുടെ കുഴപ്പമാണ് എന്നൊക്കെ ഈ societyയിൽ ഉള്ളവർ തന്നെ പറയും. ആരാ ഈ society -യെ മാറ്റാൻ തുനിഞ്ഞ് ഇറങ്ങുക? കഷ്ടം !!!!

Sep 21, 2012

വിശ്വാസം അതല്ലേ എല്ലാം !

ദൈവകിരണങ്ങൾ കണ്ടുപിടിച്ചു. E=mc2  തെറ്റാണെന്ന് കണ്ടുപിടിച്ചു. കുറേ കണ്ടു പിടുത്തങ്ങൾ തെറ്റാണെന്ന് പറയുന്നു.കുറേ കൊണ്ടു വരുന്നു. എന്നാൽ ആരോടും ചോദിക്കാൻ ഒരു നിവർത്തിയും ഇല്ല. പഠിക്കാനുള്ള പുസ്തകം ഇപ്പോഴും ഉള്ളത് നൂറ്റാണ്ടുകൾക്ക് മുൻപുള്ളതു തന്നെ. അതിനൊന്നും ഒരു മാറ്റവും ഇല്ല.  A - പത്തിൽ പഠിച്ച  lessons തന്നെ B -യും പത്തിൽ പഠിക്കുന്നു.  B പഠിക്കുന്നതു തന്നെ C -യും പഠിക്കുന്നു. അങ്ങനെ ഈ chapters ഒക്കെ തലമുറ തലമുറകളായി കൈമാറി വരുന്നു. ഒരു ചെറിയ ഉദാഹരണം പറയാം. How many planets are there? എന്ന് ചോദിച്ചാൽ ഇന്നും 9 തന്നെ. പാവം  Pluto യെ കളയാൻ ആർക്കും മനസ്സു വരുന്നില്ല. ചില പുസ്തകങ്ങളിൽ മാത്രമേ മാറ്റം വന്നിട്ടുള്ളൂ. പക്ഷേ വേറെ ഒരു സംശയം ഇതു പഠിച്ച ബുദ്ധിജീവികൾ ആയിരിക്കൂലേ ഒൻപതു ഗ്രഹങ്ങളെ വച്ച് astrology വച്ചിരിക്കുന്നത്? എന്നാൽ ഇങ്ങനെ ഓരോന്നു കണ്ടു പിടിക്കുന്നതിനനുസരിച്ച് ഈ വിശ്വാസങ്ങൾ മാറ്റേണ്ടി വരും. അതൊക്കെ തെറ്റാണെന്ന് പറയേണ്ടി വരില്ലല്ലോ. നവഗ്രഹങ്ങളുടെ കൂട്ടത്തിൽ നിന്ന് കേതുവായ Pluto യെ മാറ്റുന്നോ? അങ്ങനെ മാറ്റുകയാണെങ്കിൽ എല്ലാം കുളമാവില്ലേ? എന്തയാലും വരുന്നതു വരട്ടെ. ഞാൻ പറഞ്ഞു വന്നത് നമ്മൾ ചെയ്യുന്നതും പ്രവർത്തിക്കുന്നതും ശരിയാണ് എന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. കാരണം വിശ്വാസം അതല്ലേ എല്ലാം !!!!!!!!
നാളെ സൂര്യൻ ഉദിക്കും എന്നതും ഒരു വിശ്വാസമല്ലേ!!!!!!!

Sep 16, 2012

ഒരു നല്ല സ്ത്രീ ആകാൻ എന്തു ചെയ്യണം?



പെൺകുട്ടികളുടെ പ്രത്യേകശ്രദ്ധയ്ക്ക്, നിങ്ങൾ വേണം കൂടുതൽ ശ്രദ്ധിക്കാൻ. കാരണം നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ voice-ഉം  role -ഉം ഇല്ല. ഉണ്ടെങ്കിലും അതു കുറവാണ്. നിങ്ങൽ ഇത്രമാത്രം ചെയ്താൽ മതി. കല്യാണത്തിനു മുൻപ് അച്ഛൻ പറയുന്നതുകേൾക്കുക. അച്ഛനില്ലാത്തവർ അമ്മാവനോ കാരണവരോ. പിന്നെ കഴിവതും സംസാരം കുറയ്ക്കണം. ഇളക്കം പാടില്ല. ഒറ്റ ആൺ പിള്ളേരോടു സംസാരിക്കാൻ പാടില്ല. പിന്നെ അറിയാം കൂടെ പഠിച്ച പിള്ളേരോട് എന്ത്? ഏത്? എന്നു മാത്രം. വീട്ടിനു വെളിയിൽ പോകണമെങ്കിൽ അമ്മയെയോ ചേട്ടനെയോ ആരെയെങ്കിലും കൂട്ടു പിടിക്കണം. എത്ര പഠിച്ചാലും adjustment  ആയിരിക്കണം main ആയി പഠിക്കേണ്ടത്. പിന്നെ ആരെങ്കിലും എന്തെങ്കിലും അനാവിശ്യം കാണിച്ചാൽ അറിയാത്ത മട്ടിൽ ഇരിക്കണം. ജോലി കിട്ടിയാൽ ഒരു രൂപപോലും ചെലവാക്കാതെ അച്ഛനെ ഏൽ‌പ്പിക്കണം. Okey!  ഇത്രയും കല്യാണത്തിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. കല്യാണം കഴിഞ്ഞാൽ നമ്മുടെ വീടുമായുള്ള ബന്ധങ്ങൾ എല്ലാം ഉപേക്ഷിക്കുകയാണ് പിന്നെ എല്ലാം എന്റെ ഭർത്താവ് ആണ് എന്ന വിചാരം ആയിരിക്കണം. അദ്ദേഹം എന്തു കാണിച്ചാലും you must adjust.  അപ്പോഴും ജോലിയുണ്ടെങ്കിൽ 1 രൂപ പോലും ചിലവഴിക്കാതെ ഭർത്താവിനെ ഏൽ‌പ്പിക്കണം. പിന്നെ ഭർത്താവിന് ഇഷ്ടമുള്ള ആഹാരവും വച്ച് കുട്ടികളെയും നോക്കി സുഖമായി ജീവിക്കുക. എന്നിട്ട് നിങ്ങൾ മരിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ നല്ലൊരു സ്ത്രീയാണ് എന്ന പേരു ലഭിക്കും. തീർച്ച !

പ്രത്യേകം ശ്രദ്ധിക്കേണ്ട Points
  • സ്ത്രീ വീടിന്റെ വിളക്കാണ്.
  •  സ്ത്രീയ്ക്ക് ഭൂമിയോളം ക്ഷമ വേണം.
  •  മുള്ളിനെ പൂ ആക്കാൻ കഴിവുള്ളവളാണ് സ്ത്രീ.
  •  ഏഴു ജന്മം ശാപം ചെയ്തവരാണ് സ്ത്രീകൾ. 
  •  പുരുഷന്റെ വാരിയെല്ലുകൊണ്ടാണ് സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നത്. 
  •  സ്ത്രീ ജന്മം പുണ്യജന്മം. 
  •  ഒരു സ്ത്രീയാണ് ഏതൊരു വിജയത്തിനും പിന്നിൽ. 
  •  കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും രൂപത്തിൽ ലക്ഷ്മിയുമാണ് സ്ത്രീ.
ഇതൊക്കെ ഉരുവിട്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ എന്തു കഷ്ടമാണ് !!!!!!!!

Sep 12, 2012

Be Careful


നമ്മൾ എങ്ങനെ ജീവിക്കണം എന്ന ചോദ്യത്തിന് ANSWER  തരുന്നതും നിർദ്ദേശങ്ങൾ തരുന്നതും കണ്ട്രാക്ക് വിടുന്നതും ഒക്കെ നമുക്കു ചുറ്റും ഉള്ള ഒരു കൂട്ടം ജനങ്ങളാണ്. അവരെ നമ്മൾ സമൂഹം എന്നു പറയും. ഈ പറയുന്ന സമൂഹത്തിന് ഒരു സംസ്കാരം ഉണ്ട്. അതുപോലെ നാം ജീവിക്കണം അതുപോലെ മാത്രം OTHERWISE YOU WILL BE OUT FROM THE GAME.  ഞാൻ കൊച്ചുകുട്ടിയാണ്. അച്ഛനും അമ്മയും കൂടെ ചേർന്ന് എനിക്ക് പേരിട്ടു. നേഴ്സറിയിൽ ചേർത്തു. സ്കൂളിൽ കൊണ്ടുപോയി പഠിച്ചു. അടുത്തും അവർ പറയുന്നതു പഠിച്ചു.  അവർ പറയുന്ന ആണിനെ കെട്ടി എല്ലാ കാര്യങ്ങളും ADJUST ചെയ്തു. കുട്ടികളായി, പിന്നെ അവരെ പഠിപ്പിച്ചു. അവരെ കെട്ടിച്ചു വിട്ടു. ഒരു ജോലി കഴിഞ്ഞു. ഇന്നി ഒന്ന് വിശ്രമിക്കണം. അപ്പോഴേയ്ക്കും കാറ്റും പോയി. വളരെ ലളിതമായ ജീവിതം. വൊവ്!!! ജനിക്കുക മരിക്കുക എന്ന PROCESS  ഇവിടെ COMPLETE  ചെയ്താൽ മാത്രം മതിയോ?!!! ജീവിതത്തിൽ നമ്മൾ വരച്ച രീതിയിൽ ജീവിതം മുന്നോട്ടു പോണം എങ്കിൽ എന്തു ചെയ്യണം? എന്നാൽ അങ്ങനെ PLAN ചെയ്ത് അവസാനം പൊളിഞ്ഞു പോയാൽ നിരാശയും കുറ്റബോധവും കൊണ്ട് നീറി നീറി പുളയേണ്ടി വരും  SO BE CAREFUL!!!

Aug 31, 2012

ശനിയാഴ്ചത്തെ ഡെങ്കിപ്പനി !



vacation സമയമായതുകൊണ്ട് തന്നെ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്ന സമയം. നമ്മുടെ area അന്ന് പനി area ആയി പ്രഖ്യാപിക്കുകയുണ്ടായി. എല്ലാം ഉണ്ടായിരുന്നു. ഡെങ്കി പനി വന്നാൽ ഒരുപാട് rest വേണമത്രേ. നമ്മുടെ വീട്ടിന്റെ അടുത്ത് ഒരു മാമൻ rest എടുക്കാതെ ജോലിയ്ക്കു പോയി വല്ലാതെയായി മരിച്ചു പോയി. ഒരു  കൊതുകു കടിച്ചാൽ പിറ്റേ ദിവസം പനിയാണ്. ഉറപ്പ്. അങ്ങനെ എന്നെ കൊതുകു കടിച്ചു. ഭയങ്കര തലവേദന. വേദന സഹിക്കാൻ വയ്യ. അച്ഛനും അമ്മയും സംസാരിച്ചോണ്ടിരുന്നിടത്ത് ഞാൻ വളരെ വ്യക്തമായ സ്വരത്തിൽ പറഞ്ഞു ‘എനിക്കു തലവേദനയാണ്. ഇപ്പോൾ ആശുപത്രിയിൽ പോണം’ എന്ന്. ഇതു പറഞ്ഞതു കേട്ടപ്പോൾ അച്ഛനും അമ്മയും കൂടി ചിരി. ഞാനും കൂടി ചിരിച്ചിട്ട് കയറി പോയി. പിറ്റേ ദിവസം തലവേദനയുടെ കൂടെ ഇടയ്ക്കിടെ പനിയുമുണ്ട്. അന്ന് ശനിയാഴ്ചയായിരുന്നു. അന്നും ഞാൻ ചെന്ന് ദൃഢമായ സ്വരത്തിൽ പറഞ്ഞു എനിക്ക് പനിയും തലവേദനയും ഉണ്ട്. ഇപ്പോൾ ആശുപത്രിയിൽ പോണം. അച്ഛന് എവിടെയോ അത്യാവിശ്യമായി പോകണമായിരുന്നു. ‘നാളെ പോകാം ഇന്ന് ശനിയാഴ്ചയാണ്. ശനിയാഴ്ചയായി ആശുപത്രിയിൽ പോകാൻ പാടില്ല.’ എനിക്ക് ദേഷ്യം വന്നു. ഞാൻ പറഞ്ഞു : ‘ശരി, ശനിയാഴ്ചയായി ആശുപത്രിയിൽ എന്നെ കൊണ്ടു പോകണ്ട. നാളെ എനിക്കു വല്ലതും വരെയാണെങ്കിൽ ഉത്തരവാദി നിങ്ങൾ തന്നെയാണ്. സമയം ചെല്ലുന്തോറും എനിക്ക് വയ്യ’. ഇത് കേട്ട താമസം അച്ഛൻ hospital ൽ പോകാം എന്നു പറഞ്ഞു. എനിക്ക് bike ൽ ഇരിക്കാൻ വയ്യ. auto -യിൽ തന്നെ പോണം. അങ്ങനെ അവിടെ അടുത്തുള്ള ഒരു ആശുപത്രിയിൽ പോയി. ഭയങ്കര തിരക്ക്. എനിക്ക് കാത്തിരിക്കാൻ വയ്യ. ഇപ്പോൾ തന്നെ doctor നെ കാണണം. എന്റെ വാശി കണ്ടപ്പോൾ അച്ഛനു ദേഷ്യം വന്നു. എന്നിട്ടും ഒന്നും മിണ്ടിയില്ല. കുറേ കഴിഞ്ഞ് എന്നെ വിളിച്ചു. അവിടെ ഒരു സുന്ദരിയായ  doctor  ആണ് ഇരുന്നത്. സാരിക്കു മേച്ചായി പവിഴം കൊണ്ടുള്ള കമ്മൽ, വള, മാല, നല്ല ഭംഗി. അവരോടു ഞാൻ എനിക്ക് ഒട്ടും ഇരിക്കാൻ വയ്യ. തല വേദനയാണ് എന്നൊക്കെ പറഞ്ഞു. അവർ അതൊന്നും കേൾക്കാതെ എന്നെ കണ്ടയുടൻ ഇത് viral fever ആണ്. ഒരു injection എടുത്താൽ മതി അതങ്ങ് പൊയ്ക്കോളും. എല്ലായിടത്തും ഉള്ളതു തന്നെ. പിന്നെ 6 hrs ഇടവിട്ട് കഴിക്കാൻ Dolo യും എഴുതി. ഇനി പനി വന്നാലും ഇതു തന്നെ കഴിക്കാനും പറഞ്ഞു. at least temperature  പോലും നോക്കിയില്ല. പനി വന്നു കൊണ്ടേയിരുന്നു. അവസാനം 10 mnt ഇടവിട്ടു കഴിക്കാൻ മരുന്നു തുടങ്ങി. കട്ടിലിൽ കിടക്കുന്ന ഞാൻ തറയിൽ വീഴും. ഒരു ബോധവുമില്ല. വീണ്ടും ആ ആശുപത്രിയിൽ പോയപ്പോൾ അവർ അതേ dialogue  തന്നെ. പിന്നെ PRS - ൽ പോയി. doctor Temperature  നോക്കിയപ്പോൾ 104. ഉടനെ blood test  ചെയ്യാൻ പറഞ്ഞു. അപ്പോൾ 150000  ആയിരുന്നു platelet ന്റെ count. വീണ്ടും check ചെയ്തപ്പോൾ 100000 ആയി. അവിടെ admit ചെയ്തു.

അവിടുന്ന് പിന്നീട് അനന്തപുരി hospital ൽ പോയി. ഒരു auto പോലും ഇല്ല. പിന്നെ അപ്പൂന്റെ auto  കിട്ടി. അവിടെ ചെന്നപ്പോൾ temp  വീണ്ടും കൂടി. ഒട്ടും വയ്യ. 6 മണിക്ക് hospital ൽ എത്തിയതാണ് ആരും mind ചെയ്തില്ല. doctor ന്റെ അടുത്ത് 9 മണിയായിട്ടും file എത്തിയില്ല.  നോക്കിയപ്പോൾ ആരോ flower vace ന്റെ അടുത്തുകൊണ്ട് വച്ചിരിക്കുന്നു. പിന്നെ blood check ചെയ്തപ്പോൾ 80000 ആയി. പിന്നെ ഉടനെ admit, trip ഒരു മേളമായിരുന്നു. oh ! ഒരുപാട് ബന്ധുക്കൾ ഉണ്ടായിരുന്നു. തട്ടിപോകും എന്നു വിചാരിച്ച് വീട്ടിന്റെ അടുത്തുള്ളവരൊക്കെ വന്നിരുന്നു. സമയം ചെല്ലുന്തോറും  count കുറഞ്ഞു കുറഞ്ഞു വന്നു. വേറൊരു പ്രത്യേകത blood ചോന്നു പൊയ്ക്കൊണ്ടിരിക്കും. platelet  അടയ്ക്കണം എന്നായി. O -ve ആയതുകൊണ്ട് rare group ആരും ഇല്ല. ചേട്ടന്മാരുടെ കൂടെ work  ചെയ്യുന്നവരൊക്കെ വന്നു. അതിനിടയ്ക്ക് blood വേർതിരിച്ചെടുക്കുന്ന  machine കേടായി. എങ്ങനെയൊക്കെയോ 4 cover platelet അടച്ചു.
സംഭവം great experience ആയിരുന്നു. apple ഉം കരിക്കിൻ വെള്ളവുമായി ഒരു മാസം. കയ്യും കാലുമൊക്കെ ചുമന്നു ചുമന്നു ചൊറിച്ചിൽ. ആരും ചൊറിഞ്ഞു തരാനില്ല. എനിക്കു ചൊറിയാനും പറ്റില്ല. പക്ഷേ രാത്രി ഉറങ്ങുമ്പോൾ ഒരമ്മൂമ്മ എവിടുന്നോ വന്ന് എന്റടുത്ത് കാര്യം പറയുമായിരുന്നു.  മുഖം ഓർമ്മയില്ലെങ്കിലും ഇപ്പോഴും അതൊക്കെ ഓർക്കാൻ പറ്റുന്നുണ്ട്. എനിക്ക് അവർ കയ്യും കാലും തടവി തരുമായിരുന്നു. അങ്ങനെ മാസങ്ങൾ.. പക്ഷേ ഇന്നും പറയുന്നത്, എനിക്ക് ഡെങ്കി പനി വന്നത് കൊതുകു കടിച്ചിട്ടല്ല. ശനിയാഴ്ചയായി ആശുപത്രിയിൽ പോയിട്ടാണ് അത്രേ.
എന്താണ് പറയേണ്ടത്?

Aug 29, 2012

A+

രാവിലെ 4 മണിക്ക് എഴുന്നേറ്റ് H W ചെയ്യണം.  5 to 6  tuition പോകാൻ ready ആകണം.  then bag-ൽ  book എടുത്തു വയ്ക്കുക. രാവിലത്തേയ്ക്കുള്ള കാപ്പി, ഉച്ചയ്ക്കത്തേയ്ക്കുള്ള ചോറ് മേശപ്പുറത്ത്  ready. പിന്നെ അച്ഛന്റെ വണ്ടിയിൽ കയറി ഇരിക്കുക.  tuition class -ൽ എത്തുമ്പോൾ ഇറങ്ങുക. then അവിടെ 8:30 വരെ. പിന്നെ Friends - മായി കാപ്പി കഴിക്കുക. then നേരെ school -ലേയ്ക്ക്. school കഴിഞ്ഞ് വീണ്ടും  tuition 4 to 5:30. അതുകഴിഞ്ഞ്  6 to 8 special tuition. ദിവസവുമുള്ള time table.  Sunday വേറെ കുറേ special tuition ഉണ്ട്.  വീട്ടിൽ എത്തുമ്പോൾ വയറു നിറയെ ചോർ. പിന്നെ ക്ഷീണം. 10 min. ഇരിക്കൂ. അച്ഛന്റെ വക ഉപദേശം. ഈ ഇരിക്കുന്ന സമയം നിനക്ക് ഒരു  mark -നു  കൂടി പഠിക്കാം. അപ്പോ അമ്മയുടെ വക “ ഈ വർഷം ഒന്ന് ആഞ്ഞ് പിടിച്ചാൽ 10 A+  ആയി. പിന്നെ പഠിക്കണ്ടല്ലോ.” ഉപദേശം കേട്ട് തല കറങ്ങുമ്പോൾ അവിടെ നിന്ന് എഴുന്നേറ്റ് പോവുക. പിന്നെ ക്ഷീണം തന്നെ. എന്നാലും H W വല്ലതും ഉണ്ടെങ്കിൽ ചെയ്യണമല്ലോ. പിന്നെ കിടന്നുറങ്ങുക. നാട്ടുകാർക്കും ബന്ധുക്കൾക്കും കാണാൻപോലും ഒരു നേരം കിട്ടുന്നില്ല.  Oh!  പഠിത്തം തന്നെ പഠിത്തം. 10 A+ വാങ്ങി ഇപ്പോൾ വരും മിടുക്കി. അങ്ങനെ result  വന്നു.  2 A+, 6 A, 1 B+, 1 B !!! ഭഗവാനേ !!! പോവാത്ത tuition ഇല്ല. എന്നിട്ടും ഇങ്ങനെ. അപ്പോൾ tuition  ന് പോയില്ലായിരുന്നെങ്കിലോ? കുട്ടി മുറിയിൽ നിന്ന് വെളിയിൽ ഇറങ്ങില്ല. phone call... phone call... അവൾക്ക് എത്ര A+ ഉണ്ട്......

അങ്ങനെ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. കുറ്റപ്പെടുത്തലും ഒക്കെ വീണ്ടും. +1 ൽ കിടിലം tuition തന്നെ വീണ്ടും. രാവിലെ 5:30 to 6 വരെ പിന്നെ 6:30 to 8:30 വരെ. പൂജപ്പുര, കരമന, മണക്കാട്. പൂജപ്പുര കഴിഞ്ഞാൽ കരമന, കരമന കഴിഞ്ഞാൽ മണക്കാട്. school -ലത്തെക്കാളും അടിയും പിടിയും  tuition class-ൽ. H W കൊടുക്കുമല്ലോ.  super. +2 പകുതിവരെ അങ്ങനെ tuition തന്നെ tuition. result  വന്നപ്പോൾ വലിയ മെച്ചമൊന്നും ഇല്ല. hey!   മുടക്കിയ ആയിരങ്ങളുടെ പേരു പറഞ്ഞ് തല തല്ലുകയാണ് അച്ഛൻ, രാവിലെ എഴുന്നേറ്റ് ആഹാരം ഉണ്ടാക്കിയ sacrifice  പറഞ്ഞ് കരയുന്നു അമ്മ. പക്ഷേ ആരും കുട്ടിയുടെ കാര്യം പറയുന്നില്ല. അവൾ എന്തു പറഞ്ഞു കരയണം?  പഠിക്കാൻ സമയം വേണ്ടേ? ചുമ്മാ എല്ലാം പഠിച്ചാൽ മാത്രം മതിയോ? പഠിച്ചത് analyze  ചെയ്യാൻ അവൾക്കു സമയം വേണ്ടേ? കുറേ ആഹാരവും tuition ഉം pressureഉം കൊടുത്താൽ മാത്രം  കുട്ടി എല്ലാ വിഷയങ്ങൾക്കും A+വാങ്ങുമോ? അച്ഛനും അമ്മയ്ക്കും ആവാൻ പറ്റാത്ത position -ൽ മക്കളെ എത്തിക്കണം എന്ന അതിയായ ആഗ്രഹത്തിൽ സ്വന്തം മക്കളെ കരുക്കളാക്കുമ്പോൾ അവരുടെ മാനസിക ആരോഗ്യത്തെപ്പറ്റി അവർ ചിന്തിക്കുന്നില്ല. ഇന്നത്തെ കുട്ടികൾക്ക് തുമ്പിയുടെ പിറകെ ഓടാനോ, കൂട്ടുകാരോട് നടക്കാനോ ഊഞ്ഞാലാടാനോ ഒന്നും സമയം ഇല്ല. A+ കൊണ്ടു കൊടുത്ത് അച്ഛനമ്മമാരുടെ status keep ചെയ്യേണ്ട ഒരു machine!

Aug 28, 2012

സത്യം

തല പോയാലും സത്യം പറയണം എന്നാ കൊച്ചിലേ മുതൽക്കേ പഠിപ്പിക്കുന്ന പാഠം. “ നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം. സത്യം പറഞ്ഞിടാൻ ശക്തിയുണ്ടാകണം.” എന്നാൽ പലയിടത്തും ഈ സത്യത്തിനു വിലയില്ലാതെ ആകുന്നു. എന്നാൽ അപ്രിയസത്യം എന്നത് ചിലപ്പോൾ പാരയായി വരുന്നു. ലോകത്ത് കള്ളം പറയാത്തവരായി ആരും തന്നെയില്ല എന്നതാകാം ഒരു പക്ഷേ വാസ്തവം. എന്നാൽ ഒരിക്കലും അത് ആരും അംഗീകരിക്കാറില്ല. ഒരു വീട്ടിൽ നടക്കുന്ന കാര്യം വേറൊരു വീട്ടിൽ ചെന്നു പറഞ്ഞാൽ അത് നുണ പറച്ചിലായി കരുതുന്നു. ഇല്ലാത്ത കാര്യങ്ങൾ ഉള്ളതായി പറഞ്ഞാൽ അത് പൊങ്ങച്ചവും പെരുക്കവുമായി മാറുന്നു. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പറ്റിച്ചാൽ അത് കളിക്കാണ് എന്ന് പറയുന്നു. ഈ കാപട്യം നിറഞ്ഞ ലോകത്ത് സത്യത്തിനുള്ള  definition എന്താണ്? കള്ളം, നുണ, പൊങ്ങച്ചം, പറ്റിപ്പ്, ചതി, വഞ്ചന ഒക്കെ വേറെ വേറെ ആയി മാറുന്നു. എല്ലാം സത്യം ഇല്ലാത്ത കാര്യമല്ലേ? അപ്പോ എന്താണ് സത്യം? ഈ കാലത്ത് അതിനു വല്ല പ്രാധാന്യവും ഉണ്ടോ? ഒരു കുട്ടിയോട് സത്യം മാത്രമേ പറയാവൂ എന്ന് ഉപദേശിക്കേണ്ട വല്ല അർഹതയും നമുക്കുണ്ടോ?

Aug 19, 2012

Puppy Love



 actually  ആറാം ക്ലാസു മുതൽ ഉണ്ട് എങ്കിലും 7 മുതലാണ് നമ്മൾ കുട്ടികളുടെ ഇടയിൽ പ്രേമം എന്നത് പ്രചാരത്തിൽ വന്നു തുടങ്ങിയത്. അശ്വതിയും അനീഷുമായിരുന്നു ആദ്യം  Oh!  അവരെ നമ്മൾ maximum help ചെയ്തു. അശ്വതിയ്ക്കു ലൌ ലെറ്റർ എഴുതാൻ നമ്മൾ ലൈബ്രറിയിൽ പോയി ലെറ്റർ ഉള്ള ബുക്കുകൽ മൊത്തം search  ചെയ്തു. അവസാനം കവിതയാണ് ഒരു ബുക്ക് ഒപ്പിച്ചത്. love letter  എഴുതിയത്  kavithaയും rebekaയും. കൊടുത്തത്  aswathy. പക്ഷേ കിട്ടിയത് മലയാളം പഠിപ്പിക്കുന്ന ദീപ ടീച്ചറിന്റെ കൈയിൽ. അന്ന് ടീച്ചർ അശ്വതിയെയും അനീഷിനെയും വിളിച്ച് വെളിയിൽ കൊണ്ടു പോയി കുറേ ഉപദേശിച്ചു. പിന്നെ ഏഴാം ക്ലാസ് ആയപ്പോൾ  Aswathy- Aneesh, Anu-Amal, Meenu- Sachin, Anju-Sreeraj, Sooraja - Kiran അങ്ങനെ കുറേ.. ground ൽ കളിക്കാൻ പോകുമ്പോൾ മുഴുവൻ ഇതു തന്നെ. എല്ലാവരെയും കളിയാക്കുകയായിരുന്നു  line  ഇല്ലാത്ത കുട്ടികളുടെ ലക്ഷ്യം. പിന്നെയുള്ള  line പൊളിക്കുക, പൊളിച്ച  line വീണ്ടും കെട്ടുക, പക്ഷേ എനിക്ക്  line ഇല്ലാത്തതു കൊണ്ട് ആരും എന്നെ കളിയാക്കുന്നില്ലെന്നും പറഞ്ഞ് എനിക്ക് ഭയങ്കര വിഷമമായിരുന്നു. പിന്നെ ഞാൻ തന്നെ ഒരു പേര് കുട്ടികലൂടെ ഇടയിൽ പ്രചരിപ്പിച്ചു. പക്ഷേ അതുകൊണ്ട് ഫലം ഇല്ലായിരുന്നു. എട്ടാം ക്ലാസ് ആയപ്പോൾ അതു എനിക്കു തന്നെ പാരയായി മാറി. നടന്നു പോകുമ്പോൾ പേരുകൾ ഉറക്കെ വിളിക്കും.Assembly  ക്കു  pledge വായിക്കുമ്പോൾ അവസാനം എന്നെ കൂടുതൽ കളിയാക്കുന്ന കുട്ടിയുടെ പേരിൽ അതുണ്ടായി. പിന്നെ ഞാൻ  free.  കുറെ കുട്ടികൾ സ്കൂൾ മാറി. കളിയാക്കൽ പേടിച്ചായിരിക്കണം. പക്ഷേ അശ്വതിയും അരുണും ഒരിക്കലും പിരിയില്ലെന്നു തന്നെ. ഒൻപതാം ക്ലാസ് ആയപ്പോൾ അവരുടെ കല്യാണത്തെപ്പറ്റിയായി ചർച്ച. മുൻ‌കൈയെടുത്ത് നമ്മൾ തന്നെ നടത്തിക്കൊടുക്കണം. പക്ഷേ 18 വയസ്സായാലല്ലേ കല്യാണം കഴിക്കാൻ പറ്റൂ. പിന്നെ ജാതി തമ്മിൽ വ്യത്യാസമുണ്ട്. അത് അവർക്ക് വലിയ കുഴപ്പമായിരുന്നില്ല. aswathy aneesh  ന് മിക്കവാറും gift  വാങ്ങി കൊടുക്കും. അവൻ എല്ലാ കുട്ടികളുടെ കയ്യിൽ നിന്നും കടം വാങ്ങി തിരിച്ചു വാങ്ങി കൊടുക്കും.വീട്ടിൽ കൊണ്ടു പോകാൻ വയ്യാത്തതുകൊണ്ട് നമ്മളെ ഏൽ‌പ്പിക്കും. അങ്ങനെ 10 കഴിഞ്ഞു. aswathy - aneesh ന്റെ പ്രേമത്തിനു 5 വർഷമായി. +1 ആയപ്പോ രണ്ടുപേരും വേറേ വേറേ സ്കൂളിലായി +2 ആയപ്പോ aswathy യും  aneesh നും വേറെ വേറെ line  ആയി. ഇപ്പോഴും അവർ  cool. school life  അവർ  puppy love  ആയി അടിച്ചു പൊളിച്ചു. school life കഴിഞ്ഞപ്പോ എല്ലാം അവിടെ കഴിഞ്ഞു.  that's life. കൊച്ചിലേ  line അടിക്കുന്നത് പാപമായും ബാധ്യതയായും കണ്ടിരുന്നവർ മണ്ടർ!!
They miss !!!

Aug 15, 2012

What about You?


മാറ്റം എല്ലാവർക്കും അത്യാവിശ്യമാണ്. മാറ്റം ആഗ്രഹിക്കാത്തവരായി ആരും ഇല്ല എന്നു കരുതാം. മാറ്റം ഇല്ലെങ്കിൽ ഒരുതരം bore തന്നെയാണ്. എന്നാൽ bore ആണെന്നു കരുതി എല്ലാം മാറ്റാൻ കഴിയുമോ? may be no !!! if answer is yes  കിഴക്കുദിക്കുന്ന സൂര്യൻ bore അടിച്ച്  position change  ചെയ്യണം. കറങ്ങുന്ന ഭൂമി നിൽക്കണം. മൊട്ടുകൾ വിരിയാതിരിക്കണം. അങ്ങനെ എന്തെല്ലാം!  പ്രകൃതിയുടെ ഒരു ഭാഗമാണ് നാം. പ്രകൃതിയ്ക്ക് bore അടിക്കുന്നില്ല എന്നു പറയുമ്പോ !!! അപ്പോ നമ്മൾ പറയും മനുഷ്യൻ എന്നത് ഒരു വികാരജീവിയാണ്. ചിന്തിക്കാനുള്ള ശേഷി മനുഷ്യനു മാത്രമേ ഉള്ളൂ എന്നാണ്. എന്ത് കാര്യം ചിന്തിക്കാനുള്ള ശേഷി എന്നാണ് ഉദ്ദേശിക്കുന്നത്? കുറെ  complex, ego കുറേ സദാചാര അച്ചടക്കങ്ങൾ പ്രകൃതിയെ നശിപ്പിക്കേണ്ട രീതികളും കുട്ടികളെ യന്ത്രമാക്കാനുള്ള പരിശീലനവും ഒക്കെയാണോ? ചിന്തയും വികാരങ്ങലും മറ്റു ജീവികളെ പോലെ നമുക്കും ഉണ്ട്.മറ്റുള്ളവരുടെ ചിന്തയെയും വികാരത്തെയും പറ്റി സ്വാർത്ഥരായ നമുക്ക് എങ്ങനെയാ മനസ്സിലാകുന്നത്? how could we define that???

 കാക്കനാടൻ എന്ന എഴുത്തുകാരന്റെ സാക്ഷി എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു :

“ക്യു നിന്നു ബസ്സിൽ കയറുക ബോറടിയുടെ ഉദാഹരണം. ഒരാപ്പീസിൽ കുത്തിയിരുന്നു പണിയെടുക്കുക ഒരേ കൂട്ടരെ എന്നും കാണുക, ഒരേ പ്രവൃത്തി എന്നും ചെയ്യുക, ഒരേ പെണ്ണിന്റെ കൂടെ എന്നും കിടക്കുക, ഒരേ വഴിയിൽ കൂടി എന്നും നടക്കുക, ഒരേ കണ്ണാടിയുടെ മുൻപിൽ നിന്ന് എന്നും തല ചീകുക. ഒരേ ആളെ കാത്ത് എന്നും ഇരിക്കുക, ഒരേ കിടക്കയിൽ കിടന്ന് എല്ലാ രാത്രിയും ഉറങ്ങുക.

ഓ.. ഓർക്കുമ്പോൾ തന്നെ ബോറടിക്കുന്നു. തലകറങ്ങുന്നു. ഓക്കാനം വരുന്നു. ചിലർക്ക് ബോറടിക്കില്ല. ബോറടിക്കാത്തവർ യന്ത്രമാണ്.”

എന്താണ് ഈ  statement  നെക്കുറിച്ച് അഭിപ്രായം? എവിടെ ചെന്നാലും പറയുന്നത് എപ്പോഴും അടുക്കും ചിട്ടയും വേണം എന്ന്. but ഇപ്പോ  tatally confusion  ആണ്. അതായത് തീർച്ചയായും മാറ്റം വേണമെന്നാണോ ഇത് നമുക്കു മാത്രം മതിയോ?
what abt you?

Aug 1, 2012

Mixed School



നഗരത്തിലെ പല mixed school കളിലും അതിഭയങ്കരമായ വിവേചനം കാട്ടുന്നുണ്ട്. bell അടിക്കുന്നതിനുമുൻപ് വരുന്ന പെൺ കുട്ടികൾ വേറേ room ൽ ഇരിക്കണം. class ൽ teacher വരുമ്പോൾ പെൺ കുട്ടികൾ വരി വരിയായി വന്നിരിക്കുന്നു. പിന്നെ lunch break ന് പെൺകുട്ടികൾക്ക് വേറെ room. boys മായി സംസാരിക്കാൻ പോലും സമ്മതിക്കാറില്ല. എന്നാൽ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ അതിഭയങ്കരമായ പീഢനകഥകൾ പറഞ്ഞ് എതിർലിംഗക്കാരെ ഭീകരജീവിയായി ചിത്രീകരിക്കുന്നു.

മായാജാലം


എന്നെ ആരും സ്നേഹിക്കുന്നതോ ! ഞാൻ ആരെയും സ്നേഹിക്കുന്നതോ എനിക്ക് ഇഷ്ട്ടമല്ല. സ്നേഹം എന്നത് പെട്ടെന്നുള്ള ഒരു വികാരമാണ് വന്നതുപോലെ തന്നെ പെട്ടെന്ന് പോവുകയും ചെയ്യും. സ്നേഹിച്ചു കഴിഞ്ഞാൽ പിന്നെ അത് ഒരു ശല്യമാകും. അതുകൊണ്ട് ദയവു ചെയ്ത് ആരും ആരെയും സ്നേഹിക്കരുത്. അച്ഛനും അമ്മയും മകളെ ജീവൻ പോലെ സ്നേഹിക്കും. ഒരുനാൾ കഴിഞ്ഞാൽ അവർ അവളെ ചെടി പിഴുത് വച്ചതുപോലെ വേറെ ഒരു സ്ഥലത്ത് ആക്കും. ഇത്രയും കാലം സ്നേഹിച്ച അച്ഛനെയും അമ്മയെയും മകൾ സ്വത്തിനു വേണ്ടി നാളെ തള്ളിപ്പറയും. ജീവനു തുള്യം സ്നേഹിച്ച ഭർത്താവ് ചിലപ്പോൾ നാളെ പിരിഞ്ഞു എന്നു വരാം. ജനനവും മരണവും ഒക്കെ ഒറ്റയ്ക്കാണ്. ബാക്കി എല്ലാം പൊയ്മുഖങ്ങളാണ്. ഒന്നിനും അല്ലാതെ എന്തിനോ തോന്നിയ കാമുകനോടുള്ള ഇഷ്ടം കുറെ കഴിയുമ്പോൾ അയാൾക്ക് മടുക്കുമ്പോൾ അയാളും ഉപേക്ഷിക്കുന്നത്. ഒന്നും ശാശ്വതം അല്ല എന്നു പറയുന്നത് തികച്ചും യാഥാർത്ഥ്യമാണ്. ഇന്ന് ഒരാളോട് തോന്നുന്ന ദേഷ്യം നാളെ പ്രേമമായി മാറാം. ഇന്ന് പ്രേമിക്കുന്ന ആളെ നാളെ ക്രൂരനായി കാണാം. എല്ലാം എല്ലാം മായാജാലം. എന്തെന്നില്ല മറിമായം. കഥകൾക്ക് ചോദ്യമില്ല. കഥയും മായം ജീവിതവും മായം. എല്ലാം....

Jul 19, 2012

+ attitude

"when wealth is lost
anything is lost
when health is lost
some thing is lost
when character is lost
everything is lost

പക്ഷേ സമൂഹം ഇന്ന് സ്വഭാവത്തിന് ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. they are giving importance to wealth and position. വീട്ടിൽ ഗൃഹനാഥനായിരിക്കും  importance. ഇവിടെ  experience പ്രായം position  ഇവ മാത്രമേ നോക്കാറുള്ളൂ. പക്ഷെ വിദ്യഭ്യാസം ഒരു പ്രധാന ഘടകം തന്നെയാണ്. മകൾക്ക് പത്താം ക്ലാസ് യോഗ്യത ഉണ്ട് എന്നാൽ അച്ഛൻ/ അമ്മ സ്കൂളിലേ പോയിട്ടില്ല എന്ന് കരുതുക. comparitively  വിവരം or വിദ്യാഭ്യാസം കുട്ടിയ്ക്കായിരിക്കില്ലേ? but  പ്രായം വഴി experience parents  നു തന്നെയാണ്. അപ്പോ രണ്ടു പേരുടെയും character ൽ  difference  കാണും. ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്’ എന്ന കഥയിലെ പാത്തുമ്മയും ആനുമ്മയും പോലെ രണ്ടു പേരുടെയും ആവിശ്യം ഒന്നാണ്. but അവർ  approach  ചെയ്യുന്ന രീതി വേറെയാണ്. എന്നു പറഞ്ഞ് ഒരു കുടുംബത്തിൽ കുട്ടികളെ head  ആക്കണം എന്നല്ല give importance to your children also.  എന്തെങ്കിലും problem വരുമ്പോൾ അവരോടും കൂടി share ചെയ്യുമ്പോൾ ഇതുവഴി they can mould their character also. തന്റെ മകൻ പരീക്ഷയ്ക്ക്  mark  കുറച്ചു വാങ്ങിച്ചാൽ ഉടനെ അവൻ ജനിച്ചപ്പോൾ തൊട്ട് ചെലവാക്കിയ രൂപയുടെ കണക്കു പറഞ്ഞു അവനെ മാനസികമായി ഒന്നും കൂടി തളർത്തുന്നു. അതിനു പകരം അവന് അടുത്ത പരീക്ഷയ്ക്കു ഇതിലും നല്ല  mark score  ചെയ്യാനുള്ള വഴി പറഞ്ഞു കൊടുക്കാനോ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയാനോ ശ്രമിക്കാറില്ല. എന്താ? നമ്മളിങ്ങനെ ആയിപ്പോയത്?

മുൻപ് എനിക്ക് chemistry  ക്ക് 6 മാർക്ക് കിട്ടി. 80 ൽ. എന്റെ ജീവിതത്തിലെ ആദ്യത്തെ തോൽ‌വി. എന്റെ കാതുകൾക്കോ കണ്ണുകൾക്കോ അതു വിശ്വസിക്കാൻ ആയില്ല. actually  ഞാൻ എഴുതിയിട്ടുണ്ട്. ടീച്ചറിനു വായിക്കാൻ പറ്റുന്നില്ല എന്നു പറഞ്ഞ് അത്രയും വെട്ടി തള്ളിയത്. പിന്നെ ഓരോന്നും കാട്ടി  mark ഇടിയിപ്പിച്ച് അത് പത്തുവരെയാക്കി. എന്നിട്ടും വയ്യ. ഞാൻ എങ്ങനെ വീട്ടിൽ പറയും? ഇനി ഒരു വഴിയേ ഉള്ളൂ. ആത്മഹത്യ. എന്നാൽ പേടിയും ഉണ്ട്. അടുത്ത പിരീഡ് malayalam. ഞാൻ തോറ്റ കാര്യം എന്റെ malayalam sir നോടു പറഞ്ഞു. sir  അത് വളരെ cool  ആയി കേട്ടു. ‘തോറ്റു’ എന്നു കേട്ടപ്പോൾ ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. പിന്നെ പറഞ്ഞു ഇത്  public exam അല്ലല്ലോ. വെറും  class test അല്ലേ!! അതിലൊക്കെ ഇങ്ങനെ വേദനിച്ചു നടക്കുന്നതിന്റെ കാര്യം എന്താ? അടുത്ത ആഴ്ചയിലെ improvement നു വേണ്ടി പഠിക്ക്. ഈ തോൽ‌വി ഉള്ളതുകൊണ്ട് തനിക്ക് കൂടുതൽ  mark അടുത്ത exam നു score ചെയ്യാൻ സഹായിക്കും. ധൈര്യമായി ഇരിക്ക്. എന്നൊക്കെ പറഞ്ഞ് എനിക്ക് ആത്മവിശ്വാസം നൽകി.  as a result improvement exam  നു എനിക്ക് 65  mark  വാങ്ങാൻ കഴിഞ്ഞു. എന്നാൽ  chemistry  teacher 6 mark  ന്റെ pepar തന്നപ്പോ തന്നെ എന്നെ നോക്കി കുറെ പറഞ്ഞു താൻ എന്തിനാണ് പഠിക്കാൻ വരുന്നത് കണ്ടപ്പോ ഞാൻ വിചാരിച്ചു ഭയങ്കര പഠിത്തമായിരിക്കും എന്ന് ഇപ്പോ എന്തായി എന്നൊക്കെയായിരുന്നു. കുട്ടികൾക്ക് encouragement കൊടുക്കുന്ന teachers നെയാണ് actually ഗുരു എന്ന സ്ഥാനം കൊടുക്കേണ്ടത്. അവരാണ് ഉള്ളിലെ ഇരിട്ടിനെ മാറ്റി വെളിച്ചം നിറയ്ക്കുന്നത്.

പിന്നെ ഞാൻ maths tuition പോകുന്ന സ്ഥലത്ത് sir  ആണെന്നോ പെണ്ണെന്നോ ഇല്ലാതെ അടിക്കും. ചീത്ത വിളിക്കും ഉപദ്രവിക്കും പഠിപ്പിക്കും, പക്ഷെ എനിക്ക് അവിടെ പഠിക്കാനേ കഴിഞ്ഞിട്ടില്ല. പക്ഷേ അച്ഛനും അമ്മയും പറയുന്നത് അടിച്ച് പഠിപ്പിച്ചാലേ മനസ്സിലാവൂ എന്നാണ്. പക്ഷേ എനിക്ക് അങ്ങനെ തോന്നിയിട്ടേ ഇല്ല. എന്നാൽ chemistry tuition  എടുക്കുന്ന Renjith sir ഉണ്ട്. സാറിന്റെ ക്ലാസിൽ ഇരിക്കാൻ നല്ല ഇഷ്ടമാണ്. എപ്പോഴും പുതിയ അറിവുകൾ പറഞ്ഞു തരും. പിന്നെ നമ്മൾ പഠിച്ചാൽ sir  ന്റെ വക maximum support  ഉണ്ടായിരിക്കും. പഠിച്ചില്ലെങ്കിൽ maximum പറഞ്ഞ് pressure  തന്നു പഠിപ്പിക്കും. അവിടെ ചെല്ലുമ്പോൾ ഒരു പ്രത്യേക സമാധാനമാണ്. sibi ചേച്ചിയും ഇതുപോലെയാണ് എന്തു  doubt  ചോദിച്ചാലും പറഞ്ഞു തരും. എനിക്ക് പഠിച്ചാൽ ഭയങ്കര സംശയമാണ്. ആരോടു ചോദിക്കും? എനിക്കു കിട്ടിയ മിക്കവാറും ടീച്ചർമാരോടു ചോദിച്ചാൽ അവർ വഴക്കു പറയും. പക്ഷേ rare ആയ teachers നോടു എന്തു doubt ചോദിച്ചാലും അതു കേൾക്കാനുള്ള ക്ഷമയും പറയാനുള്ള ക്ഷമയും അവർ കാണിക്കും. എന്റെ concept ൽ അതൊക്കെയാണ് actual teachers.  അവരോട് എനിക്ക് എന്നും ആദരവും ബഹുമാനവും ഭയവും സ്നേഹവും കാണും. ചിലർ പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്. “എന്റെയൊക്കെ കുട്ടിക്കാലത്ത് teachers  ന്റെ മുൻപിൽ നിൽക്കാൻ എന്റെ മുട്ട് വിറയ്ക്കുമായിരുന്നു. ഇപ്പോഴുള്ള കുട്ടികൾ എന്താ മാറിയത് എന്ന് ഒരു പിടിയും ഇല്ല.” ഈ  teachers  നെ കാണുമ്പോൾ മുട്ടു വിറയ്ക്കാൻ കുട്ടികൾ എന്തിനാ അവരെ ഭീകര ജീവികളായി കാണുന്നത്? പേടിക്കേണ്ട കാര്യം ഉണ്ടോ? ബഹുമാനിച്ചാൽ പോരേ? Oh..... sorry.. I am not deviating from my subject.  Actually  ഞാൻ പറഞ്ഞു വന്നത് നമുക്കു ചുറ്റും ഉപദേശിക്കാനും കാര്യങ്ങൾ express  ചെയ്യാനും explain  ചെയ്യാനും ഒക്കെ ഒരുപാട് പേർ കാണും. എങ്കിലും അവരുടെ  character  or + attitude അനുസരിച്ച് കാണണം എന്നു പറഞ്ഞ് + attitude നു വേണ്ടി മനസ്സ് പോയി കിണ്ടി നോക്കാൻ പറ്റില്ലല്ലോ! പ്രശ്നം എല്ലാവർക്കും ഒരേ ചിന്താഗതി അല്ലല്ലോ!!!!

Jul 8, 2012

How 2 Compare

 എങ്ങനെയാണ്  ഒരാളെ  compare ചെയ്യുന്നത്? നമ്മളെക്കാളും കൂടുതല്‍ ഉള്ളവരെ വച്ചാണോ compare ചെയ്യേണ്ടത്? അതോ കുറവുള്ളവരെ വച്ചോ ? പണക്കാരെ വച്ചോ, പാവങ്ങളെ വച്ചോ? അതോ അവസരം വരുന്നത് പോലെയോ? ഇന്ത്യ 1.64% income ആണ് health sector നു വേണ്ടി ചെലവാക്കുന്നത് പക്ഷെ 6% എങ്കിലും ചെലവഴിച്ചാല്‍ മാത്രമേ നല്ല ഫലം ഉണ്ടാവുകയുള്ളൂ.. Belgium പോലുള്ള country ഒക്കെ 6% ല്‍  കൂടുതല്‍ ചെലവഴിക്കുന്നു. 'സത്യമേവ ജയതേ' എന്ന പരിപാടിയില്‍ main guest ആയി വന്ന Cardiologist പറയുന്നത് നമ്മള്‍ Indians നോക്കുന്നത് പാകിസ്താന്‍ എന്ത് ചെലവഴിച്ചു എന്നാണ് . പാകിസ്താന്‍ 1.63% ചെലവഴിച്ചു അതിനേക്കാള്‍ കൂടുതല്‍ നമ്മള്‍. great ! എന്ന് നമ്മള്‍ വിചാരിക്കുന്നു. നമ്മളെപ്പോഴും നോക്കുന്നതും compare ചെയ്യുന്നതും നമുക്ക് താഴെയുള്ളവരെ വച്ചാണ് . ഇത് മാത്രമല്ല, വൃത്തിയുടെ  കാര്യത്തില്‍, development ന്റെ കാര്യത്തിലൊക്കെ വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് നമ്മള്‍ പുറകിലാണ് . so അവരെ കണ്ടു പഠിക്കണം. എന്നാല്‍ നമ്മുടെ മുന്‍ President അബ്ദുള്‍ കലാം പറയുന്നത് നാം ഇന്ത്യക്കാര്‍ എപ്പോഴും -ve ആയി മാത്രമേ കാര്യങ്ങ്ങ്ങള്‍ ചിന്തിക്കാറുള്ളൂ എന്നാണ് . നമ്മുടെ ഇന്ത്യയില്‍ എന്തൊക്കെ ഗുണം ഉണ്ടെങ്കിലും അതിനെക്കുറിച്ച് ആലോചിക്കാറില്ല. എന്നാല്‍ ലോകത്തെ ഇന്ത്യ വിസ്മയിപ്പിച്ചത് 3 മഹാസൃഷ്ടികളിലൂടെയാണ് . ഒന്ന്‍, പ്രകൃതി സൃഷ്ടിച്ച ഹിമാലയം, രണ്ട്ട്, ഇതിഹാസങ്ങളുടെ  ഇതിഹാസമായ രാമായണം. മൂന്ന്‍ മനുഷ്യന്റെ കരവിരുതിനു   മുന്നില്‍ ലോകം ശിരസ്സു നമിച്ച താജ് മഹല്‍. എന്നാല്‍ ഇന്ന സമ്പല്‍ സമൃദ്ധിയിലും സാംസ്കാരിക പ്രൌഡിയിലും മനുഷ്യവിഭവ ശേഷിയിലും ഇന്ത്യ ലോകത്തെ അമ്പരപ്പിക്കുന്നു. ഇന്ത്യ മട് രാജ്യങ്ങളെ ഉറ്റു നോക്കുകയല്ല.മട് രാജ്യങ്ങള്‍ ഇന്ത്യയെ മാതൃകയാക്കുകയാണിപ്പോള്‍ ഇതൊക്കെയാണ് കാര്യങ്ങള്‍. so എന്തടിസ്ഥാനത്തില്‍ compare  ചെയ്യും? same കാര്യങ്ങൾ കുട്ടികളുടെ ഇടയിലും സൌകര്യങ്ങൾ സ്നേഹം പണം വഴക്ക്, ഇതൊക്കെ മറ്റാരെയും compare ചെയ്യാൻ പാടില്ല.   ആ രാമൂന്റെ അച്ഛന് അവനോട് എന്തു സ്നേഹമാണ് എന്നോ? അവന് ഇന്നാൾ ഒരു വാച്ച് വാങ്ങിക്കൊടുത്തു. ഇതു കേൾക്കുമ്പോൾ ‘അച്ഛൻ തുടങ്ങും, രാമുവിന്റെ അച്ഛൻ അങ്ങനെ പലതും ചെയ്യും. നീ അതൊന്നും നോക്കണ്ട. എത്രയെത്ര പാവപ്പെട്ട കുട്ടികൾ ഒരു നേരത്തെ ആഹാരം ഇല്ലാതെ നടക്കുന്നു അപ്പോഴാ വാച്ച് ! നാം എപ്പോഴും നമ്മളെക്കാളും പാവപ്പെട്ടവരെക്കുറിച്ച് ചിന്തിക്കണം.' എന്നാൽ 'അയ്യോ! അപ്പുറത്തെ വീട്ടിലെ രാമു രാവിലെ 4 മണിക്ക് എഴുന്നേറ്റ് ഇരുന്നു പഠിക്കും. അവന് 8 എ+ ഉണ്ട്. എനിക്ക് ഒരുത്തൻ ഉണ്ട് 6 മണിയാകുമ്പോൾ വല്ലചാതി എഴുന്നേൽക്കും.' എന്നും അച്ഛന്‍ തന്നെ പറയുന്നത് കേള്‍ക്കാം. അപ്പോൾ കുട്ടിയ്ക്കു വല്ലതും പറയാൻ പറ്റുമോ? എന്നാൽ രാമുവിന്റെ അമ്മയ്ക്ക് എന്തേ ജോലിയില്ലാത്തത്? എന്ന് ചോദിച്ചാൽ ഒരമ്മയ്ക്ക് സഹിക്കാൻ പറ്റുമോ? അപ്പോ ഇതേ മനസ്സ് ഈ കുട്ടികളി ൽ കാണില്ലേ? നമ്മൾ ഇതൊന്നും അറിയാതെ എന്തിനാ compare ചെയ്യുന്നത്? actually ഇതൊന്നും compare ചെയ്യുന്നതുകൊണ്ടുള്ള പ്രശ്നമല്ല. ഒന്നു കിട്ടുമ്പോൾ അതിനോട് തൃപ്തി ഇല്ലാത്തതു കൊണ്ടാണ് . പിന്നെ അത്യാഗ്രഹവും അതിമോഹവും ആർത്തിയും.

Jun 16, 2012

ആരെയാണ് നാം ബഹുമാനിക്കേണ്ടത്?


Actually എന്താണ് ബഹുമാനം? ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് എല്ലാവരും പറയുന്ന കാര്യമാണ് ബഹുമാനം വേണം എന്നുള്ളത്. മുതിർന്നവരെ ബഹുമാനിച്ചില്ലെങ്കിൽ നമുക്ക് അധഃപതനമാണത്രേ. ആരെയാന് ബഹുമാനിക്കേണ്ടത്?  give respect and take respect എന്നാണെങ്കിൽ നമുക്കു ബഹുമാനം തരുന്നവരെ നമ്മൾ ബഹുമാനിച്ചാൽ പോരേ? മുതിർന്നവരെ ബഹുമാനിക്കണം എന്നു പറയുമ്പോൾ സമൂഹത്തിൽ അനീതിയും കള്ളത്തരവും കൊള്ളരുതായ്മയും ഒക്കെ കാണിക്കുന്ന മുതിർന്നവരെയും നമ്മൾ ബഹുമാനിക്കണോ? ഗുരുക്കന്മാരിൽ തന്നെ നമ്മളെ എപ്പോഴും mentally haraz  ചെയ്യുന്നവരെ ബഹുമാനിക്കണോ? മകളെ ക്രൂരമായി പീഡിപ്പിച്ച അച്ഛനെ ബഹുമാനിക്കണോ? ചെറിയ പ്രശ്നത്തിന് കത്തി കൊണ്ട് മകനെ വെട്ടിയ അമ്മയെ ബഹുമാനിക്കണോ?അപ്പോൾ സമൂഹത്തിൽ ബഹുമാനം നൽകേണ്ട ആരൊക്കെയോ ഉണ്ട് അവരെ വേണം സ്നേഹിക്കേണ്ടതും ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും ഒക്കെ.  പക്ഷേ നമുക്ക് അവരെ കാണാൻ കഴിയുന്നില്ല. അല്ലെങ്കിൽ  അങ്ങനെ ഒരു മനോഭാവം വളർത്തി എടുക്കാൻ നമ്മൾ മുതിരുന്നില്ല. ഫ്രോഡ്, അഹങ്കാരി, ധിക്കാരി, നിഷേധി, തന്റേടി, താന്തോന്നി, ഇതിന്റെയൊക്കെ അർത്ഥവും വ്യത്യാസവും എന്താണ്? എങ്ങനെയായിരിക്കും ഇതിന്റെയൊക്കെ ഉത്ഭവം?

Jun 10, 2012

പരീക്ഷയെ പറ്റി


ജോയിന്റ് ഡയറക്ടർ, മഹിളാസമഖ്യാ സൊസൈറ്റി അംഗങ്ങൾ എന്നിവർ അന്വേഷണത്തിനു വന്ന സമയം ഞാൻ  CE mark നമ്മുടെ ടീച്ചർമാർ കുറയ്ക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയ കാര്യം പറഞ്ഞതാണ്. അപ്പോൾ ജെ ഡി പറഞ്ഞു അങ്ങനെ വല്ലതും സംഭവിക്കുകയാണെങ്കിൽ എന്നെ ഉടനെ അറിയിച്ചാൽ മതി എന്ന്.  but CE mark എത്ര സമയം കഴിഞ്ഞിട്ടും publish  ചെയ്യുന്നില്ല. പിന്നെ guest lectureമാർ അവരുടെ duty കഴിഞ്ഞ് പോയി കഴിഞ്ഞതിനു ശേഷം CE publish ചെയ്തു. അപ്പോൾ എനിക്ക് chemistryയ്ക്ക് 2 mark ഉം Zoologyയ്ക്ക് 1 mark ഉം കുറച്ചു. പക്ഷേ ഇത് ആരോട് പറയാൻ? subject പഠിപ്പിച്ച teacherമാർ പോയല്ലോ. ഇനി പോട്ടെ. Practical Examination  ന്റെ മാർക്ക് ഞാൻ adjust  ചെയ്തു തരാം എന്ന് princy വാഗ്ദാനം നൽകി. പക്ഷേ എന്തു കാരണത്താലാണ് മാർക്ക് കുറച്ചത് എന്ന് എനിക്ക് അറിയണമായിരുന്നു. ഞാൻ സംസാരിച്ചു. ജോയിന്റ് ഡയറക്ടറെ വിളിച്ചറിയിക്കും എന്നു പറഞ്ഞപ്പോൾ  teachers  പറഞ്ഞു അതിന്റെ ആവശ്യമില്ല, prinsipal നു ഒരു letter  കൊടുത്താൽ മതി എന്ന്. ഞാൻ ലെറ്റർ എഴുതി തുടങ്ങിയപ്പോൾ വേറെ കുറച്ചു പിള്ളേർ കൂടി ചേർന്ന് ഒന്ന് എഴുതിയാൽ പോരേ എന്ന് ചോദിച്ചു. പിന്നെ ഞങ്ങൾ കുറച്ചുപേർ ചേർന്ന് ഒന്നെഴുതി. ആദ്യമൊക്കെ പ്രിൻസിപ്പാൾ കുറേ ഭീഷണിപ്പെടുത്തി, ആലോചിച്ചു ചെയ്യുന്നതാണ് ബുദ്ധി, ടീച്ചർ വന്നാൽ നിങ്ങൾക്ക് ഉള്ള മാർക്കും ഞാൻ കുറയ്ക്കാൻ നോക്കും എന്നൊക്കെ പറഞ്ഞു. അവസാനം zoology ടീച്ചർ വന്നു. Principal ന്റെ റൂമിൽ Principal, zoology teacher, പിന്നെ ബാക്കി എല്ലാ ടീച്ചർമാരും, ഒരു കുട്ടി വീതമേ പോകാവൂ. എനിക്ക് മുൻപ്` കയറിയ കുട്ടികൾ ഒക്കെ ഇറങ്ങിയപ്പോ കണ്ണുകൾ നിറയുന്നതു ഞാൻ കണ്ടു. എന്റെ ഊഴം എത്തിയപ്പോ ഞാൻ പോയി. zoology ടീച്ചറിനു ഭയങ്കര ദേഷ്യം. “തനിക്കെന്തിനാ ഇപ്പോ മാർക്ക്? ഞാൻ project  വച്ചില്ല, assignment വച്ചില്ല, practical ചെയ്തില്ല എന്നൊക്കെ പറഞ്ഞു. പക്ഷേ അന്ന് ഞാൻ ചെയ്ത workകൾ എല്ലാം കൊണ്ട് അവരുടെ മുൻപേ കാണിച്ചു. പിന്നെ അവർ നടത്തിയ practical  നു ചെന്നില്ല എന്നായി. actually അന്ന് subdistrict കഥാരചനയും monoact ഉം mime ഉം ഉണ്ടായിരുന്നു. ആ ദിവസത്തിനു പകരമായി വേറൊരു ദിവസം school ൽ programme നടന്ന സമയം humanitiesലെ ഒരു കുട്ടിയെയും വിളിച്ചുകൊണ്ട് lab ൽ പോയി ഞാൻ ചെയ്ത കാര്യം പറഞ്ഞപ്പോൾ ഞാൻ എന്തിനാണ് lab ൽ അന്ന് humanitiesലെ കുട്ടിയെയും കൊണ്ട് വന്നത് എന്ന പേരിലായി firing. ഉടനെ പ്രിൻസിപ്പാൾ, പോട്ടെ അയാൾക്ക് ആ മാർക്ക് വേണ്ട. കുട്ടി, ഈ മാർക്ക് പോട്ടെ, വേറെയുള്ളതിനു വാങ്ങിക്ക് എന്നൊക്കെ പറഞ്ഞു. എന്നിട്ടും മാർക്ക് എന്തിനാ കുറഞ്ഞത് എന്നു വ്യക്തമായില്ല. പിന്നെ  chemistry teacher വന്നില്ല. പക്ഷേ മാർക്ക് ആരോ കൂട്ടി ഇട്ടു എന്നു പറയുന്നതു കേട്ടു. പക്ഷേ  CE മാർക്കിൽ ഒന്നും ചെയ്യാൻ കഴിയാത്തതു കൊണ്ട് അവർ  practical exam  നു നന്നായി കളിച്ചു. വന്ന  teacher  നു എന്നെ നന്നായി പരിചയപ്പെടുത്തി.  ചൂണ്ടിക്കൊടുത്തു. botany Ok. zoology   practical  ആദ്യം ചെയ്തു തീർത്തതു ഞാനാണ്. പക്ഷേ വന്ന ടീച്ചർ എന്നോടു  viva  എന്നപേരിൽ 50 ചോദ്യമെങ്കിലും ചോദിച്ചു കാണും. ഞാൻ തളർന്നു പോയി. question  ഒക്കെ ചോദിച്ചു കഴിഞ്ഞ് മിണ്ടാതിരുന്ന എന്നോട് ചെയ്ത ഗ്ലാസൊക്കെ കഴുകി വൃത്തിയാക്കാൻ പറഞ്ഞു. ആദ്യമായി കാണുകയാണെങ്കിൽ ടീച്ചറിനു എന്നോടു ഭയങ്കര ദേഷ്യമായിരുന്നു.zoology  practical ന് എനിക്ക് full mark  ഇല്ല. then comes physics practical !  നമുക്ക് മുൻപ് ഉള്ള Computer Science ലെ പിള്ളാരോട് practical എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ നന്നായിരുന്നു വന്ന ടീച്ചർ പാവമായിരുന്നു നമ്മുടെ ടീച്ചർ നമുക്ക് ഹെല്പ് ചെയ്തു തന്നു എന്നൊക്കെ പറഞ്ഞു. ഇതു കേട്ടപ്പോൾ ഒരു ആശ്വാസം ഉണ്ടായിരുന്നു. നമ്മുടെ ടീച്ചറിനോട് നമ്മൾ ചെന്നു പറഞ്ഞു മറ്റേ ടീച്ചർ help ചെയ്തതുപോലെ നമുക്ക് help ചെയ്യുമോ എന്ന്. ടീച്ചർ ചിരിച്ചുകൊണ്ടു നിന്നു. Oh God!  പിന്നെയുള്ള കാര്യങ്ങൾ ആലോചിക്കുമ്പോഴാണ് ! കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിലേയ്ക്ക് പോകാൻ ഇറങ്ങിയ എന്നെ ടീച്ചർ വിളിക്കുന്നു എന്ന് ഒരു കുട്ടി വന്നു പറഞ്ഞു. ഇതു കേട്ട് ഞാൻ ചെന്നപ്പോൾ കുറേ ടീച്ചർമാർ staircase ന്റെ പടിയിൽ ഒതുങ്ങി ഒളിച്ചു നിൽക്കുന്നു. നമ്മുടെ ടീച്ചറിന്റെ മുഖത്ത് ഒരു ചിരി. വിളിച്ചത് Comp. Science ലെ ഫിസിക്സ്  ടീച്ചറാണെന്ന് ചൂണ്ടിക്കാട്ടി. ഞാൻ ചെന്നപ്പോൾ ആ ടീച്ചറിന്റെ മുഖത്ത് അഗ്നിജ്വാല. താൻ കണ്ടോ ഞാൻ കുട്ടികളെ help ചെയ്യുന്നത്? എന്നെ ജീവിക്കാൻ സമ്മതിക്കുകയില്ല അല്ലേ? ഞാൻ ജീവിച്ചോട്ടെ എന്നൊക്കെ പറഞ്ഞു എന്നെ തൊഴുതു. പിന്നെ എനിക്ക് ആകപ്പാടെ കൺഫ്യൂഷനായി. ഞാൻ ഒന്നുകൂടി Comp. Science ലെ കുട്ടികളോട് ചോദിച്ചപ്പോൾ അവർ വീണ്ടും help ചെയ്തു എന്നു തന്നെയാണ് പറഞ്ഞത്. കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ എന്നെ വീണ്ടും വിളിച്ചു. നമ്മൾ തമ്മിലുൾലത് നമ്മുടെ ഇടയിൽ മതി താൻ എന്തിനാ Comp. Science ൽ ചെന്നു ചോദിച്ചത് ഞാൻ അവരെ help ചെയ്തോ എന്ന് എന്നൊക്കെ പറഞ്ഞു. കർത്താവേ !!! ഞാൻ അവിടെ നിന്ന് പൊരിഞ്ഞു പൊരിഞ്ഞു! ഒരു ടീച്ചർ ഒരു കുട്ടിയെ help  ചെയ്തു എന്നു പറയുന്നത് നല്ല കാര്യമല്ലേ? പിറ്റേ ദിവസമാണ് എന്റെ practical. ഞാൻ പോയി അവിടെ ഇരുന്ന ടീച്ചർ ഭയങ്കര ദേഷ്യത്തിലാണ്. എനിക്കു മുൻപേ നിന്ന കുട്ടിയെ മാറ്റി നിർത്തി, മുടികെട്ടിവച്ചിട്ട് കയറിയാൽ മതി എന്നു പറഞ്ഞു. വഴക്ക്. ഓരോരുത്തരും അവരവരുടെ question പേപ്പർ എടുത്തിട്ട് ചെയ്യാൻ തുടങ്ങി. അപ്പോഴാണ് നമ്മുടെ ടീച്ചർ വന്ന ടീച്ചറിനോട് ഭയങ്കരമായി എന്നെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നു. CE മാർക്കിന് ഇവിടെ complaint കൊടുത്ത കുട്ടിയാണ്. ഈ കുട്ടിയാണ് J D വന്നപ്പോൾ പരാതി പറഞ്ഞത്  etc etc... എനിക്ക് consentration ആകെ പോയി. പിന്നെ  tension. കുറച്ചു കഴിഞ്ഞപ്പോൾ വന്ന ടീച്ചർ എന്റെ അടുത്തു വന്നു എന്നിട്ട് എന്താടോ താൻ ഇങ്ങനെ നിൽക്കണേ, അങ്ങോട്ട് നീങ്ങി നിൽക്ക് വല്ല തുണ്ട് വല്ലതും ഉണ്ടോന്ന് നോക്കട്ടേ എന്നു പറഞ്ഞ് എന്നെ check  ചെയ്തു. അതും കൂടി ആയപ്പോൽ ഞാൻ തളർന്നു. അതിനിടെ നമ്മുടെ ടീച്ചർ വന്ന് എന്റെ അടുത്ത് നിന്ന് കുറേ ഡയലോഗ് “ അഹങ്കാരമാണെടൊ തനിക്ക് അഹങ്കാരം. ഇപ്പോ കണ്ടോ ഒന്നും ചെയ്യാൻ പറ്റാത്തത് എന്നൊക്കെ.  ആ സമയം പരിഹാസം. ഞാൻ തളർന്നു വീണില്ല എന്നേയുള്ളൂ. പിന്നെയാണ്  viva. ആദ്യത്തെ ചോദ്യം ചോദിച്ചപ്പോൾ അറിയില്ലെന്നു പറഞ്ഞു, പക്ഷേ   അത് അങ്ങനെ അല്ലല്ലോ തന്നെ കണ്ടാൽ പത്തിക്കുന്ന കുട്ടിയാണെന്ന് പറയുമല്ലോ. താൻ എന്താഇങ്ങനെ? എന്നൊക്കെ ചോദിച്ച് അവർ. practical ഒക്കെ ഞാൻ correct ആയി ചെയ്തു എഴുതി viva attend  ചെയ്തു. പക്ഷേ എനിക്ക് 10 മാർക്ക് കുറച്ചു. പിന്നെ Chemistry. അതിന്റെ കാര്യം ഇപ്പോഴും എനിക്കു പിടികിട്ടുന്നില്ല. എല്ലാം ഞാൻ ശരിയായിട്ടാണ് ചെയ്തത്. എന്നിട്ടും 2 മാർക്കു കുറഞ്ഞു. അതായത് P E മാർക്കു മാത്രമായി 13 മാർക്കു കിട്ടിയില്ല. 1% മാർക്കു പോയി. റിക്കോർഡ് ബുക്കു സൈൻ ചെയ്തു തരാൻ വേണ്ടി എന്നെ മാക്സിമം ഓട്ടിച്ചു.

+1 നെക്കാളും +2 മാർക്ക് compare ചെയ്യുമ്പോൾ ലേശം കുറവാണ്. പക്ഷേ ഇതിനു കാരണം ടീച്ചർമാർ പഠിപ്പിക്കാത്തതു തന്നെയാണ്. portion തീർത്തിട്ടില്ല. ഒരുപാട് chapters pending ഉണ്ടായിരുന്നു. എല്ലാ ദിവസവും class ൽ വരണം എന്നാ പറയുന്നത്. class വരാതെ വീട്ടിൽ (ട്യൂഷൻ ക്ലാസിൽ) ഇരുന്നു പഠിച്ച പിള്ളാർക്ക് മാർക്കുണ്ട്. ഞാൻ വരാത്ത ദിവസം എന്റെ വീട്ടിൽ വിളിച്ചു കുറേ പറയും, അതുകൊണ്ട് എന്തും വരട്ടെ എന്നു കരുതിയാ school ൽ പോയത് ഒരു  saturday ഒറ്റ teachers  വന്നില്ല. പക്ഷേ തലേദിവസം പറഞ്ഞത് saturday വരാത്തവരെ ഇനി ക്ലാസിൽ കയറ്റില്ല എന്നാണ്. വന്ന കുട്ടികൾ മന്ദബുദ്ധികൾ ആയി. ഇങ്ങനെ എത്രദിവസം വെറുതെ പോയെന്നോ? എന്റെ കാര്യം പോട്ടെ എന്റെ ഒരു friend 100/100  ആണ് maths ന് +1ലെ mark. +2 വിൽ A+ പോലും ഇല്ല. അയാളിൽ ഉള്ള spark അണയ്ക്കാൻ മാത്രമാണ് ടീച്ചറിനു കഴിഞ്ഞത്. കുട്ടികളോട് പ്രതികാരമനോഭാവത്തോടെ പെരുമാറുന്നവരെ എങ്ങനെ ബഹുമാനിക്കും? ഇവരെ എങ്ങനെ സ്നേഹിക്കും? മനസ്സിൽ അന്ധത നിറഞ്ഞ ഇവരെ എങ്ങനെ ഗുരു എന്നു വിളിക്കും?ഇപ്പോൾ മനസ്സിലായി ആരും ടീച്ചർ ആകാൻ ആഗ്രഹിക്കാത്തതെന്താണെന്ന്.

81% മാർക്കുണ്ട് കേട്ടോ എനിക്ക്. enterance എഴുതി medical ന് 28000 + ഉണ്ട്. ഡോക്ടർ ആകാൻ പഠിക്കണമെങ്കിൽ 10, 40 ലക്ഷം കൊടുക്കണം private ആയി. എനിക്ക് ചുമ്മാ പാവങ്ങളെ കൊന്നു തിന്നാൻ വയ്യ. പിന്നെ ഇഞ്ചിനീയറിംഗിലും താത്പര്യമില്ല. ഡിഗ്രിക്കു തന്നെ പോകാമെന്നു തീരുമാനിച്ചു.

May 12, 2012

ഒരു സ്ത്രീയ്ക്ക് എത്ര സ്വാതന്ത്ര്യം വേണം?


ഞാൻ ഒരു സ്ത്രീയാണ്. എനിക്കുമുണ്ട് എല്ലാവരെയും പോലെ വികാരങ്ങളും വിചാരങ്ങളും. എന്നിട്ടെന്തേ ആരും അതൊന്നും ശ്രദ്ധിക്കാത്തത്? ഇന്നലെ ഒരു ബസ്സിൽ കയറി ഇടഗ്രാമത്തിൽ നിന്ന് പട്ടണത്തിലേയ്ക്ക് താമസം മാറിയെങ്കിലും നമ്മുടെ സംസ്കാരം മാറ്റണ്ടെന്ന് കരുതി ദാവണിയാണ് ഇട്ടത്. എല്ലാരും പറയും അതിടുമ്പോൾ എന്നെ കാണാൻ നല്ല ഭംഗിയാണ് എന്ന്. അതൊക്കെ കേൾക്കാൻ എനിക്കും ലേശം ഇഷ്ടമുണ്ട്. അങ്ങനെ അതൊക്കെയിട്ട് ഒരുങ്ങി പോയപ്പോ! അന്ന് സർക്കാർ ബസ്സൊന്നും ഇല്ലായെന്ന് അപ്പുറത്തെ വീട്ടിലെ ചേച്ചി. അങ്ങനെ ഒൻപതി മണിക്ക് പോകേണ്ട ഞാൻ 9.30 വരെ ബസ് സ്റ്റോപ്പിൽ നിന്നു. അപ്പോൾ ഒരു ടെമ്പോ വന്നു. അതിൽ കുത്തി ഞെരുങ്ങി കയറി. എന്റെ ഭഗവാനേ! അമ്മായി തേച്ച് മടക്കി തന്ന ദാവണിയാ. അങ്ങനെയിരിക്കെ ഒരുത്തൻ എന്റെ കുറുക്കിൽ തോണ്ടി. ആദ്യം ഞാൻ വിചാരിച്ചു അറിയാതെ വല്ലതും പറ്റിയതായിരിക്കും എന്ന്. പിന്നെ പിന്നെ ആയപ്പോ അതിഭീകരമായി സന്ദർഭം. സകല ദൈവങ്ങളെയും വിളിച്ചു. പ്രതികരിക്കാനായി ചുറ്റും നോക്കിയപ്പോൾ കുറെ മാമിമാരും അമ്മൂമ്മമാരും മാത്രം. അവരൊക്കെ എന്നെ തുറിച്ച കണ്ണുകളോടെ നോക്കുന്നു. ഞാൻ ശക്തമായി അല്ലെങ്കിലും ചെറിയ ബലത്തിൽ ഒന്നു കൊടുത്തു. അടുത്ത സ്റ്റോപ്പിൽ അയാൾ എന്നോട് ഞാൻ എന്തോ തെറ്റു ചെയ്തപോലെ ദേഷ്യപ്പെട്ട് ഇറങ്ങി പോയി. അയാൾ ഇറങ്ങിയതും കടന്തക്കൂട്ടിൽ കല്ലെറിഞ്ഞപോലെ എല്ലാപേരും എന്നോട് തട്ടിക്കയറി. ആണുങ്ങളായാൽ അങ്ങനെയൊക്കെ തന്നെഇച്ചിരി തൊട്ടെന്നൊക്കെ വരും. വേറെ കുറേപേർ എന്റെ വസ്ത്രധാരണത്തെക്കുറിച്ച്. അടുത്ത സ്റ്റോപ്പ് എനിക്ക് ഇറങ്ങേണ്ടതായിരുന്നു. പക്ഷേ പറ്റിയില്ല. കുറ്റപ്പെടുത്തലൊക്കെ കേട്ട് ഇറങ്ങണം എന്നു പറയാൻ ശബ്ദം വന്നില്ല. നാക്കിറങ്ങിപ്പോയി! പിന്നെ മറ്റൊരിടത്ത് ഇറങ്ങി കുറെ സമയം കഴിഞ്ഞ് ഓട്ടോ പിടിച്ച് വീട്ടിൽ ചെന്നു. അമ്മായിയോട് നടന്ന കാര്യങ്ങൾ പറഞ്ഞു. അമ്മായിയ്ക്ക് ആകെപ്പാടെ തലച്ചുറ്റൽ. അവർ കാര്യങ്ങൾ വിശദമായി തിരക്കിയെങ്കിലും എന്തോ ഒരു വിശ്വാസം ഇല്ലായ്മ. ഏതൊക്കെയോ ബന്ധുക്കളെ വിളിച്ച് അന്വേഷിക്കുന്നു.

ഇപ്പോൾ ആർക്കാണ് കുഴപ്പം? മനുഷ്യന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ലേ? ഇഷ്ടമില്ലാത്ത കാര്യത്തിനെതിരെ പ്രതികരിക്കാൻ പാടില്ലേ? ആരോടും നടന്ന കാര്യങ്ങൾ പറയാൻ പാടില്ലേ? നമ്മൾ അംഗീകരിച്ചില്ലെങ്കിൽ ഈ സമൂഹം എന്നു പറയുന്ന സാധനം ഉണ്ടോ? ഇതെന്താ ഇങ്ങനെ  ആയിപ്പോയേ? ..........!!!!


( സ്കൂളിൽ നടന്ന കലോത്സവത്തിൽ ചെന്നിരുന്ന് എഴുതികൊടുത്ത കഥയാണ്. ഒരു മണിക്കൂറു കൊണ്ടാണ് കഥയെഴുതേണ്ടത്.  വിഷയം ഇതാണ്  ‘ഒരു സ്ത്രീയ്ക്ക് എത്ര സ്വാതന്ത്ര്യം വേണം?’. പെട്ടെന്ന് ഓർമ്മ വന്നത് എഴുതി കൊടുത്തു. result  വന്നപ്പോൾ  first ! എന്നിട്ട് റവന്യൂ കലോത്സവത്തിന് പോയിരുന്നു. അവിടെ തോറ്റു തുന്നം പാടി. കഥയെഴുത്തിന്  C Grade. എങ്കിലും നമ്മുടെ സാറന്മാരിഒക്കെ ചേർന്ന് ഒന്നാം സമ്മാനം തന്ന കഥയല്ലേ. അതുകൊണ്ട് ഇവിടെ ഇടുന്നു. sorry ... mh!)

Apr 28, 2012

+1 ലെ യൂത്ത് ഫെസ്റ്റിവൽ

Actually +1 ന് Karamana School  ൽ പോയപ്പോൾ  Youth festival നും Sport നും  Fair നും ഒക്കെ ചേരണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. അങ്ങനെ School ൽ Youth festival വന്നു. ഒരു പ്രോഗ്രാമിനും ആരും ഇല്ല. ഞാൻ monoact , കഥാപ്രസംഗം, elocution etc ഒക്കെ പേരു കൊടുത്തു. ഇതു കണ്ടവർക്കൊക്കെ പുച്ഛവും കൌതുകവും ആയിരുന്നു. then Drama . അഞ്ചാം ക്ലാസു മുതൽ  ഞാൻ Drama ചെയ്യുന്നതാണ്. നമ്മൾക്ക് ഒരു  team  തന്നെ ഉണ്ടായിരുന്നു.  Karamana School ൽ ചെന്നപ്പോഴും രണ്ടും മൂനും കുട്ടികളെ സംഘടിപ്പിച്ചു  Drama ചെയ്യാൻ പോയി. practice  ചെയ്യാൻ ആരും അനുവാദം തരില്ല. Principal  നു അറിയേണ്ടതില്ല,  teachers ന് അറിയേണ്ടതില്ല. ആർക്കും വയ്യ. അങ്ങനെ നമ്മുടെ മലയാളം പഠിപ്പിക്കുന്ന sir നോട് കാര്യം പറഞ്ഞു. sir support ചെയ്യാം. sir  ന്റെ പിരീഡ് തരാം എന്നു പറഞ്ഞു. script എഴുതി, sir  തിരുത്തി തന്നു. പിന്നെ guest lecture  ആയിരുന്ന  sajitha teacher  നോടു ഒരു  period  ചോദിച്ചു. കളിച്ചു. അങ്ങനെ നാടകം ഏകദേശം ആയി. ഒരു ദിവസം അതിലെ ഒരു കുട്ടിയുടെ അച്ഛനും അമ്മയും teacher  നെ കാണാൻ വന്നു.  teacher  ആ കുട്ടിയുടെ അച്ഛനോട് കുട്ടി എപ്പഴും നാടകം എന്നു പറഞ്ഞു പോകും. അതിലാണൂ ശ്രദ്ധ എന്നൊക്കെ പറഞ്ഞു. പിറ്റേ ദിവസം കുട്ടി വന്നു പറഞ്ഞു അയാൾ നാടകത്തിനില്ല. അങ്ങനെ drama cancel  ചെയ്തു.

ഈ വിവരം  എല്ലാപേരും അറിഞ്ഞു. മലയാളം സാറിനു വിഷമമായിപോയി. youth festival  കഴിയുന്നതു വരെ ഒറ്റ teachers  പോലും ഇതിനെപ്പറ്റി ഒരക്ഷram മിണ്ടിയില്ല. youth festival  കഴിഞ്ഞപ്പോൾ teachers എല്ലാം കൂടി ചോദ്യങ്ങളായി. എന്താ drama  ചെയ്യാത്തത്? കഷ്ടമായി പോയല്ലോ. practice  ചെയ്യാൻ പോലും സമയം തരാത്തവരാണ് പിന്നെ സഹതാപം കൂറിയത്. support  നിന്ന സാറിനെ കണ്ടപ്പോൾ ഒരു കളിയാക്കൽ ഒക്കെയായിരുന്നുബാക്കി എല്ലാത്തിനും ഞാൻ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂ. only first prize.  പിന്നെ കഥാപ്രസംഗം. Oh.  ഒരു മൂലയിൽ കൊണ്ടു നിർത്തിയിട്ട് പറയാൻ പറഞ്ഞു. അയ്യേ ഇപ്പോഴും ആലോചിക്കുമ്പോൾ!!! വിഷമം തോന്നും. കാണികൾ ഇല്ല. കഷ്ടം. +1 ന് ആദ്യമായി ഞാൻ  sub. districtൽ പോയില്ല. എന്നെ വിടാനും school  ൽ ഉള്ളവർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. principal നോട് സംസാരിച്ചപ്പോൾ അവർ പറഞ്ഞു അവർ എനിക്കു പഠിപ്പിച്ചു തരുമായിരുന്നു കഥാപ്രസംഗം എന്ന്. ‘ഒരു കഥാപ്രസംഗം ‘ എന്നൊക്കെ പറഞ്ഞ് നന്നായി പുച്ഛിച്ചു.

സ്പോഴ്സും അങ്ങനെയൊക്കെ തന്നെയായിരുന്നു. 400 m relay യ്ക്ക് shawl  പൊങ്ങിയെന്നും പറഞ്ഞ് ഒരു staff  എന്നെ വിളിച്ച് പറഞ്ഞു, തന്റെ ഓട്ടമൊക്കെ കൊള്ളാമായിരുന്നു. ഓടിയപ്പോൾ കൂടെ പലതും ഓട്ടമായിരുന്നു. teachers നൊന്നും അത്ര ഇഷ്ടപ്പെട്ടില്ല. പിന്നെ sirമാരൊക്കെയുള്ള സ്കൂൾ അല്ലേ എന്നൊരു ഡയലോഗും. ഇതു കേട്ടപ്പോൾ ഞാൻ തകർന്നു. ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ  friends നോടു പറഞ്ഞു. school ൽ fair ( Science, Maths etc..) ഒന്നും നടത്തിയില്ല. കുട്ടികളുടെ പഠനത്തെ ബാധിക്കും എന്നു പറഞ്ഞ്.

Apr 22, 2012

എന്താ !!! ? ഒരു അവസ്ഥ

ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ വളരെ പ്രതീക്ഷയോടെയാണ് അച്ഛനും അമ്മയും ആ കുഞ്ഞിനെ വളർത്തുന്നത്. ഒരു പക്ഷേ പെൺകുട്ടിയാണെങ്കിൽ അവരുടെ ആഗ്രഹങ്ങളും വേവലാതികളും കൂടും എന്ന കാര്യം തീർച്ച.  the thing is that  കുട്ടിയെ പഠിപ്പിക്കാൻ പോകുമ്പോൾ അവനോട്  ചോദിക്കുന്നില്ല ഏതു medium വേണം എന്നോ ഏതു school വേണം എന്നോ. ഒക്കെ അവർ അത് പഠിപ്പിക്കുന്നു. അവന് ഒരു കുറവും വരാതെ.  10 കഴിയുമ്പോഴും അവനെ അല്ലെങ്കിൽ അവളെ bio/comp.sci തന്നെ എടുപ്പിക്കും. കാരണം എന്റെ മക്കൾ ഒരു doctor അല്ലെങ്കിൽ  engineer ആവണം എന്നത് അവരുടെ ലക്ഷ്യമാണ്. സമൂഹത്തിലെ അവരുടെ status ഒക്കെ കാരണം. ചിലർ സമ്മതിച്ച് അവരുടെ പാത പിന്തുടരും എന്നാൽ ചിലർ സ്വന്തമായി  ചെയ്ത് എനിക്ക് ഏതു വേണം ഏതു വേണ്ട എന്ന തീരുമാനം എടുക്കും. ഒരു പക്ഷേ ഇതൊക്കെ  parents  നെ വളരെയധികം hurt ചെയ്യിപ്പിക്കും. പിന്നെ അവർ senti dialog  അടിക്കും

* നിന്നെ ഇത്രയും കാലം പഠിപ്പിച്ചു, വളർത്തി ഇത്രയും tuition അയച്ചു എന്നിട്ടും ആരെങ്കിലും പറയുന്നതു കേട്ട് നീ എന്തേ ഞങ്ങളെ ധിക്കരിക്കുന്നത്? നാളെ നീ ദുഃഖിക്കരുത്. നിന്റെ നല്ലതിനാണ് ഇതൊക്കെ.*

പക്ഷേ ഞാൻ ചോദിക്കട്ടെ, കഷ്ടപ്പെട്ട് എഞ്ചിനീയറിങ് പഠിക്കാൻ താത്പര്യമില്ലാത്ത ഒരു കുട്ടിയ്ക്ക് ഒരു seat  വാങ്ങിക്കൊടുത്താൽ വേണമെങ്കിൽ  parents ന് ഗമയോടെ പറയാം എന്റെ മോൾ engineering  ന് പഠിക്കുന്നു എന്ന്. അല്ലാതെ എന്തു ഫലം? പിന്നെ അവൾ തോറ്റാലും മറ്റും അനുഭവിക്കുന്നത് മുഴുവൻ ആരാ? വർഷങ്ങൾ  waste. ഏതാ ശരി എന്ന tension ലാണ് കുട്ടികൾ. പിന്നെ എല്ലായിടത്തു നിന്നുമുള്ള ഉപദേശങ്ങളുടെ ഒത്ത നടുവിൽ. that‘s the fate. ഉപദേശം കൊടുക്കാൻ എല്ലാപേർക്കും എന്തൊരു താത്പര്യം.  free  ആയി കൊടുക്കാൻ കഴിയുന്ന ഒന്നല്ലേ അത്!!

Apr 19, 2012

സ്ത്രീ സ്ത്രീയ്ക്കു തന്നെ പാര

കുറച്ചു ദിവസങ്ങൾക്കു മുൻപ്  tuition നു പോകാൻ ഒരു ഗവ. ബസ്സിൽ കയറി. ബസ്സിൽ നല്ല തിരക്കായിരുന്നു. ബസ്സിന്റെ back seat ൽ കുറെ വയസ്സായ അമ്മാവികൾ. പിന്നെ step ന്റെ അവിടെ ഒക്കെ കുറേ മാമന്മാർ. ഞാൻ കയറിയ സമയം ഒരു ചേച്ചി ഒരു മാമനെ കുറെ പറഞ്ഞിട്ട്  ഇറങ്ങി പോയി. ആ മാമൻ ചിരിക്കുന്നു. back ൽ ഇരുന്ന അമ്മായിമാർ  പിറുപിറുത്തു സംസാരിക്കുന്നു. Oh ! ആണുങ്ങളായാൽ ഇത്തിരി തൊട്ടെന്നും പിടിച്ചെന്നും വരും അതിനൊക്കെ ഇങ്ങനെ പറയാമോ?അയ്യോ ! അല്ലെങ്കിലും ഇപ്പോഴത്തെ പിള്ളാർക്ക് ഭയങ്കര അഹങ്കാരങ്ങളാ! തന്റേടികൾ’ എന്നൊക്കെ പറഞ്ഞ് സംസാരം. ബാക്കി എല്ലാപെരും ഈ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. ഞാൻ എന്റെ stop ൽ ഇറങ്ങി. അല്ല, ഞാൻ ഒന്നു ചോദിച്ചോട്ടെ, ഒരു പെണ്ണിന്റെ ദേഹത്ത് അവൾക്ക് ഇഷ്ടമില്ലാതെ ഒരാൾ തൊട്ടാൽ പ്രതികരിക്കുന്നത് ആവശ്യമുള്ള കാര്യമല്ലേ? അല്ലാതെ മിണ്ടാതിരുന്നാലും  ഈ പറയുന്ന അമ്മായികൾ തന്നെ പറയും Oh !പെണ്ണ് ലവൻ തൊട്ടപ്പോൾ മിണ്ടാതിരിക്കണ കണ്ടാ! വളർത്തു ദോഷം! എല്ലായിടത്തും ഈ അമ്മായിമാരും അമ്മച്ചിമാരും. കഷ്ടം !!!

Apr 10, 2012

my teachers

ഉഷാകുമാരി ടീച്ചർ, ജയലക്ഷ്മി ടീച്ചർ, രത്നകുമാരി ടീച്ചർ, സിന്ധു ടീച്ചർ രമാദേവി ടീച്ചർ, കവിത ടീച്ചർ, ലേഖ ടീച്ചർ, ലത ടീച്ചർ, ആർട്ട് ഓഫ് ലിവിങിലെ ടീച്ചർമാർ, സായി ആശ്രമത്തിലെ ടീച്ചർ മാർ, ശിവകുമാർ സാർ, വിനോദ് സാർ, മോഹൻ സാർ, ദീപ ടീച്ചർ, ആശ ടീച്ചർ, മഞ്ചു ടീച്ചർ, അനിൽ സാർ, അംബിക ടീച്ചർ, ദിവ്യ ടീച്ചർ, ശുഭ ടീച്ചർ, പ്രൊഫ. വിജയകുമാർ സാർ, രഞ്ചിത്ത് സാർ, ചൈൽഡ് വെൽഫയറിലെ അദ്ധ്യാപകർ, നടരാജൻ സാർ, പ്രമീള ടീച്ചർ  etcetcetc എല്ലാവരും എന്റെ പ്രിയപ്പെട്ട അദ്ധ്യാപകരാണ്. ഇവരോട് സ്നേഹവും ബഹുമാനവും എനിക്കെന്നും ഉണ്ടായിരിക്കും. ഇവരുടെ എല്ലാപേരുടെയും അനുഗ്രഹവും എനിക്കെപ്പോഴും ഉണ്ടായിരിക്കും. എനിക്കതുമതി. .............................. .
i'm satisfied with itttttttttttttttttttttt

Apr 4, 2012

what 2 do??????????

feeling sad..................schoolil ninnum padadnam kazhinj purathirangi. next the result . result moshamanengil mattullavarude commends pinne next itokke aalochikkumbo pediyakunnu. what 2 do?
accept as it comes. 

Mar 25, 2012

ആർക്കാണ് കുഴപ്പം?

ഞങ്ങളുടെ സ്കൂളിൽ മഹിളാസമഖ്യാ സൊസൈറ്റിയിൽ നിന്നൊക്കെ അന്വേഷണം വന്നു. അവർക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തു. എന്നിട്ടും  CE marks  കുറയ്ക്കേണ്ടവർക്ക് എല്ലാം കുറച്ചു. കൂടുതലും  guest teachers നെ കൊണ്ടാണ് വഴക്കു പറയിച്ചത്. CE marks നേരെ publish ചെയ്തതു പോലും ഇല്ല. പിന്നെ teacherമാർ സമർത്ഥമായി ചെയ്തത്  physics practical  നു വന്ന external examiner നെ കൊണ്ട് ഞങ്ങളെ ഒരു പാട് വഴക്കു പറയിച്ചു. മുടി കെട്ടാതെ lal ൽ കയറരുത്. lab ൽ ചുമ്മാ ചെയ്തോണ്ടിരിക്കുന്ന കുട്ടികളോട് question  ചോദിച്ചും വെള്ളം കുടിപ്പിച്ചു. suja  യെ നന്നായി കരയിപ്പിക്കാനും കഴിഞ്ഞു. comp. sci.  ലെ geena യും കരഞ്ഞു. കരഞ്ഞപ്പോൾ അതിനു വഴക്ക്. maths ന് full  സ്കോറും കിട്ടിയ കുട്ടിയാണ് geena. ഇത്രയും വൃത്തികെട്ടതും തറ്ന്റേടികളായതും അഹങ്കാരികളായതും കള്ളം പറയുന്നതും പ്രതികരിക്കുന്നതുമായ പിന്നെ above average  എന്നും പറയാം കുട്ടികൾ ഈ  school  ന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് social എന്ന സാധനം ഞങ്ങൾക്ക് ഇല്ല. ഇല്ലെന്നല്ല feb. 5 ന് സോഷ്യൽ നടന്നു. ഞങ്ങളുടെ ക്ലാസ് ടീച്ചർ അല്ലാതെ ഒറ്റ lady teachers വന്നില്ല. അവർക്ക് അങ്ങനെയൊരു കാര്യം സ്കൂളിൽ നടക്കുന്ന കാര്യം അറിയില്ല. അവരെ ക്ഷണിക്കാൻ staf room ൽ ചെന്ന കുട്ടികളെ അവർ  get out  അടിച്ചു. ഇത്തവണ  class photoയും ഇല്ല.

ഞങ്ങളെ പഠിപ്പിച്ചു നന്നാക്കാൻ അല്ലേ teacherമാർ വരുന്നത്. അതിനല്ലേ   അവരെ govt വച്ചിരിക്കുന്നത്? എന്നിട്ട് എന്താണ് അവർ ചെയ്യുന്നത് ? പുറത്തു നിന്നും വരുന്ന teachers നോട് കുറ്റം പറയുക അവരെക്കൊണ്ട് മാർക്കു കുറപ്പിക്കുക. സ്കൂളിൽ അവർ നടത്തേണ്ട  function  അവർ അറിഞ്ഞില്ലെന്ന് കള്ളം പറയുക.
actually  എന്താണ് ഈ school ൽ നടക്കുന്നത്? ആർക്കാണ് കുഴപ്പം?

Mar 23, 2012

ഗുരു

ഒരു ദിവസം താമസിച്ചു വന്ന രേഷ്മ രാജിനോട് വലിയമ്മയുടെ മോന്റെ കൂടെ വന്ന രീതി ശരിയല്ലെന്നും കോവളത്തു ജോലി ചെയ്യുന്ന അച്ഛനു പൂത്ത പണമുണ്ടല്ലൊ പിന്നെ എന്തിനാന് govt school ൽ വന്നത് ടീച്ചർ എന്നൊക്കെ ചോദിച്ചു. താമസിച്ചു വന്ന കുട്ടിയോട് താമസിച്ചു വരരുത് എന്നല്ലേ പറയേണ്ടത്. ഇതൊക്കെ എന്തിനാ പറഞ്ഞേ?

ഒരു guideഉം കൊണ്ടു വരും. എന്നിട്ട് കുറെ അടയാളപ്പെടുത്തി തരും. അത് നോട്ട് എഴുതിയ്ക്കോണം. doubt  ചോദിച്ചാൽ ഇതുമാത്രമേ ഉള്ളോ ബാക്കിയെല്ലാം പഠിച്ചു കഴിഞ്ഞോ എന്നു ചോദിക്കും. നിങ്ങൾക്കറിയാമോ ബയോളജിയിൽ portions ഒന്നും തീർന്നിട്ടില്ല. ഇടയ്ക്ക് ഒരു ഗസ്റ്റ് സാർ പഠിപ്പിക്കാനുണ്ടായിരുന്നു. പഠിപ്പിച്ചതു മനസ്സിലായില്ലെന്നു പറഞ്ഞപ്പോൾ സാറ് പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ലെന്ന് എനിക്കു മനസ്സിലായി. പക്ഷേ എനിക്കെല്ലാം മനസ്സിലായി നിങ്ങൾ ഇനി പഠിച്ചാൽ മതി. ഇതൊക്കെ ആരോടാ പറയുക?

സ്കൂളിലെ പ്രധാനപ്രശ്നം ആൺ- പെൺ എന്ന വേർതിരിവാണ്. ആൺ സാറുമാരോട് സംസാരിക്കരുത്. അവരുടെ സ്റ്റാഫ് റൂമിൽ പോകരുത്. പോയാൽ പിടിച്ചു വിരട്ടും. ആരൊക്ക് പോകുന്നു എന്ന് shift വച്ച് teacher മാർ നോക്കിക്കൊണ്ടിരിക്കും. ഒരു phoneഎടുത്ത് കൈയ്യിൽ പിടിച്ച് സംസാരിക്കുന്നു എന്ന രീതിയിലാണ്  watching. എന്നാൽ സ്കൂളിൽ വല്ല programmes വന്നാൽ ഒറ്റ സഹായം ഉണ്ടാവില്ല. hall  ഇല്ലാത്തതുകൊണ്ട് bench പിടിച്ച് മരത്തിന്റെ ചുവട്ടിലിട്ടാണ് programmes നടത്തുന്നത്. കുട്ടികൾ തന്നെ bench പിടിക്കണം. തിരിച്ചു കൊണ്ടിടണം. ചില teachers programme നടക്കുന്ന സ്ഥലത്തുപോലും വരില്ല. അതിനൊന്നും കുഴപ്പമില്ല.

ഈ school  എന്നു നന്നാവും എന്ന് എനിക്കറിയില്ല. ആദ്യം എല്ലാവരും കൂടി പോയ സദാചാരബോധവും egoയും കളയണം. എവിടെ. പെണ്ണ് എന്നും പെണ്ണു തന്നെ !!!!! ഇതൊക്കെ ഞങ്ങളുടെ school ൽ മാത്രമല്ല. എല്ലായിടത്തും ഉള്ളതു തന്നെ. ദയവു ചെയ്ത് കുട്ടികളെ ശത്രുക്കളായി കാണാതിരിക്കുക. ഗുരു എന്നത് ഇരുണ്ട മനസ്സിലേയ്ക്ക് വെളിച്ചം പകരുന്ന ആളാണ്. അറിവിന്റെ bhandaram ആണ് എന്നൊക്കെ എന്നാ. അവർ എന്താ ഇങ്ങനെ?

Mar 19, 2012

wagon tragedy

പിന്നെ വേറൊരു കഷ്ടം. 1.15 വരെയുള്ള interval ന് 1 മണിയാവുമ്പോഴേ ക്ലാസിൽ കയറണം. ഇല്ലെങ്കിൽ ............................. ടീച്ചറിന്റെ വക തുറിച്ചു നോട്ടം. രാവിലെ prayer സമയത്ത് ഒരു കുട്ടി സംസാരിച്ചു. അതിനെ വന്നു വഴക്കു പറഞ്ഞു ഇനി സംസാരിക്കില്ലെന്ന് എഴുതി വാങ്ങിച്ചു. ഇതൊക്കെ ഭയങ്കര ഇഷ്ടമാണ്. എന്നാൽ prayerന് bell  അടിച്ചാൽ ടീച്ചർമാർ കുട്ടികളുടെ മുൻപിൽ കൂടി നടന്നു പോകും. പല teacherമാരും കസേരയിൽ തന്നെയിരുന്ന് സംസാരിച്ചുകൊണ്ടിരിക്കും. exa. ................... ടീച്ചർ, ................pal.  മാതൃക കാണിക്കേണ്ട ഇവർ ഇങ്ങനെ. അപ്പോ നമ്മുടെ ഗതി എന്തായിരിക്കും?

ആദ്യം നമ്മൾ വന്ന സമയം Principal ക്ലാസിൽ കയറി പറഞ്ഞു. രാവിലെ ക്ലാസിൽ വന്നാൽ പിന്നെ bath room ൽ പോകാനല്ലാതെ ക്ലാസിനു വെളിയിൽ ഇറങ്ങരുത് എന്നൊക്കെ. Oh ! നാലു ചുവരിനുള്ളിൽ 60 പിള്ളാര്. അതും ചൂടത്ത് fan  ഇല്ലാതെ. teacher  പോയപ്പോൾ reshmi  എണ്ണീറ്റു പറഞ്ഞു, ‘ഇദെന്താ wagon tragedy യാണോ കുത്തി നിക്കാൻ? ഞങ്ങൾ കൈയടിച്ചു. കൈയടി കേട്ട Principal ഓടി വന്ന കാര്യം അന്വേഷിച്ചപ്പോൾ krishna priya  നടന്നത് പറഞ്ഞു. പിന്നെ reshmi യുടെ കാര്യം പറയണ്ടല്ലോ. fan  വാങ്ങാൻ ഞങ്ങളോട് രൂപ ചോദിക്കുകയും ചെയ്തു. (ഇപ്പോൾ റൂമുകളിൽ fans  ഉണ്ട്)

Mar 16, 2012

15 വയസ്സുള്ള teacherമാർ !

നമ്മുടെ സ്കൂളിൽ ഒരു ground ഉണ്ട്. ചുമ്മാതെ പേരിനു. ഈ രണ്ടു വർഷത്തിൽ ആകെ ഒരു ദിവസമാണ് അവിടെ ഇറങ്ങിയത്. അത്  Joint Director  അന്വേഷണത്തിനു വരും എന്ന ഭയത്തിൽ. എന്നിട്ടോ ground ൽ ഇറങ്ങിയ പേരിൽ ടീച്ചർമാർ നമ്മളെ ഒരു മാതിരി കളിയാക്കും. പിന്നെ toilet  ആകെ ഒന്നുണ്ട്. പത്രത്തിൽ ഒക്കെ വലിയ വാർത്തകൾ വന്നു. എന്നിട്ട് എന്തു ഫലം? ഇപ്പോ  bathroom-ൽ വക്കേണ്ട buckets  ഇരിക്കുന്നത് principal ന്റെ  room ലാണ്. നേരെ ചൊവ്വേ ഒരു കുറ്റി പോലും ഇല്ല. bath room  ൽ കുറ്റിയില്ലെന്ന് H M നോടു പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഒരാൾ പോകുമ്പോൾ വേറെയാൾ വാതിൽ പിടിച്ചോണ്ടു നിൽക്കണം അപ്പോ നിങ്ങളുടെ ഇടയിലുള്ള സുഹൃത് ബന്ധം വർദ്ധിക്കും. എന്തു പറയാനാണ്?

കാടിനിടയിലുള്ള toilet ന് ചുറ്റുമതിലില്ല. ഉണ്ടായിരുന്ന മതിൽ ഒരു കാറ്റ് അടിച്ചപ്പോ പൊളിഞ്ഞു പോയി. പിന്നെ toilet scenary  കാണാൻ കുറെപേർ വന്നു നിൽക്കും. ഇങ്ങനെ കുറെ പേരുടെ ശല്യം ഉണ്ടെന്നും പറഞ്ഞ് ഞങ്ങൾ ബഹളം ഉണ്ടാക്കി. എന്നിട്ടോ ബഹളം ഉണ്ടാക്കിയ ഞങ്ങളുടെ ക്ലാസിൽ കയറി വന്ന് ....... ടീച്ചറും .......... ടീച്ചറും കയറി വന്ന് നല്ലവണ്ണം വഴക്കു പറഞ്ഞു. ഞങ്ങൾ അഹങ്കാരികൾ ആണ്, അനാഥരാണ്. പിന്നെ toilet ന്റെ അവിടെ നിൽക്കുന്ന ആളെ നിങ്ങൾ നോക്കാതെ ഇരുന്നാൽ മതി.  teacher പണ്ട് holy angels  ൽ പഠിച്ചിരുന്നപ്പോൾ ജനാലയുടെ ഇടയിൽ കൂടി ഒരാളെ നോക്കുമായിരുന്നു, അയാളും teacher നെ നോക്കുമായിരുന്നു . പിന്നെയാണ് മനസ്സിലായത് teacher അങ്ങോട്ടു നോക്കുന്നതു കൊണ്ടാണ് അയാൾ ഇങ്ങോട്ടു നോക്കിയത് എന്നൊക്കെ ഉപദേശം തന്നു. പിന്നെ കുറെ വഴക്കുപറഞ്ഞ പിറ്റേ ദിവസം ഞങ്ങളുടെ ക്ലാസിൽ വന്ന് sorry ഒക്കെ പറഞ്ഞു. അതിന്റെ പിറ്റേ ദിവസം വന്ന് എന്നെ ഒറ്റയ്ക്ക് വിളിച്ച് പറഞ്ഞു നിങ്ങളുടെ ക്ലാസിനോട് sorryയൊന്നും പറയേണ്ട ആവിശ്യം ഒന്നും എനിക്കില്ല. ഇവിടെ ഞങ്ങളെക്കാൾ വലുതൊന്നും അല്ല Sirമാർ. താൻ ഞാൻ പറഞ്ഞ കാര്യങ്ങൾ അപ്പോൾ തന്നെ അവിടെ പറഞ്ഞില്ലേ. എനിക്കറിയാം. എന്തൊക്കെ പോയി പറഞ്ഞു? ..

സത്യം പറഞ്ഞാൽ കൊച്ചുകുട്ടികളെ പോലെയാണ് teacherമാർ. ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും ഞങ്ങളോടു വഴക്കിനു വരും. ഇന്നാല് ദീപ, അനഹയുടെ പേര് ..................ടീച്ചറിന്റെ പൊടിയടിച്ച കാറിൽ എഴുതി വച്ചെന്നും പറഞ്ഞ് അനഹയെ വിളിച്ച് തനിക്ക് അനാവിശ്യം എഴുതാനല്ല എന്റെ കാർ അവിടെയിട്ടിരിക്കുന്നതെന്നും പറഞ്ഞ് വഴക്ക്. വേറെ teacherമാരുടെ കാറിൽ പോയി എഴുത്. ഞാൻ മോഡൽ സ്കൂളിൽ പഠിപ്പിച്ചതു തന്നെ. അവിടത്തെ പിള്ളേരു പോലും എന്റെ കാറിനെ പൊന്നുപോലെയാണ് നോക്കിയത് എന്നൊക്കെ.

Oh ! കൊച്ചു കുട്ടികളെ പോലെ. 17 കാരികളെ പഠിപ്പിക്കുന്നത് 15 വയസ്സുള്ള teacherമാർ !!!

Mar 10, 2012

സ്കൂളിലെ കാര്യങ്ങൾ

ചുരുങ്ങിയ രണ്ടു വർഷം കൊണ്ട് കരമന സ്കൂൾ ഞങ്ങൾക്കു തന്ന അനുഭവങ്ങൾ അതി ഭയങ്കരമാണ്. ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും കുട്ടികളെ മാനസികമായി haraz  ചെയ്യുന്ന teachers.പെൺകുട്ടികളായതുകൊണ്ടാണെന്ന് തോന്നുന്നു ഞങ്ങളുടെ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാതെ പ്രേമം പിടിക്കാൻ നടക്കുന്നതും സദാചാരം സം‌രക്ഷിക്കുവാനും തുനിഞ്ഞിറങ്ങുന്ന കുറേപേർ. എന്നിട്ട് ഇങ്ങനെ കുറേ dailogue. schoolil പഠിക്കാൻ വന്നാൽ പഠിച്ചിട്ടു പോണം. ജ്ഞങ്ങൾ ടീച്ചർമാരോട് ആരും ഒന്നും ചോദിക്കാൻ വരൂലാ. !!! ഞങ്ങൾക്ക് കൃത്യസമയത്തു കിട്ടാനുള്ളതു കിട്ടും ! ഇതൊക്കെയാണ് ഗവണ്മെന്റു സ്കൂളുകളുടെ ശാപം. എല്ലാ പേരും കുട്ടികളെ private school ൽ വിടുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്. എന്തിന് ഏറെ പറയുന്നു govt.സ്കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരാരും തന്റെ കുട്ടികളെ govt.സ്കൂളുകളിൽ പഠിപ്പിക്കുന്നില്ല. എന്തുകൊണ്ട്? പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം  government school ൽ പഠിക്കുന്ന കുട്ടികൾ തീരെ നിവൃത്തിയില്ലാത്തവരും ആയതുകൊണ്ട് എല്ലാ harazment ഉം അവർ അനുഭവിക്കാൻ ബാധ്യസ്ഥരാണ് എന്ന ചിന്ത അദ്ധ്യാപകരിൽ എന്ന പോലെ കുട്ടികളിലും ഉണ്ട്. പിന്നെ school  ഞങ്ങളുടെ വീടു പോലെയാണ്. teacherമാർ ഞങ്ങളുടെ അമ്മമാരാണ്. അതുകൊണ്ടു തന്നെ സ്കൂളിൽ നടക്കുന്നതൊന്നും പുറത്തു പറയാൻ പാടില്ല.

ഞാൻ ആദ്യമായി GGHSS Karamana യിൽ admission ആയി വന്നപ്പോ തന്നെ teacherമാർ എന്നെ second language Hindiഎടുക്കാൻ നിർബന്ധിച്ചു. പിന്നെ hindi എനിക്ക് വലിയ പിടിയില്ലാത്തതുകൊണ്ട് second language മലയാളം തന്നെ select ചെയ്തു. എന്നാൽ വേറെ കുറെ പിള്ളേരെ ഇവർ നല്ല ഫോഴ്സ് ചെയ്ത്  second language Hindi എടുപ്പിച്ചത് കാണാൻ കഴിഞ്ഞു. പക്ഷേ എന്തിനാണ് എന്നുള്ള കാര്യം മനസ്സിലായി. അങ്ങനെ ക്ലാസ് തുടങ്ങിയ സമയം mooshitha എന്ന കുട്ടി new admission ആയി വന്നപ്പോൾ രാവിലെ ഞങ്ങൾ കുറേ ഹിന്ദി മലയാളം പിള്ളേർ ചേർന്ന് ഒരു debate നടത്തി. ഈ debate കേട്ടുകൊണ്ടിരുന്ന mooshitha അയാളുടെ second language ഹിന്ദിയിൽ നിന്ന് മലയാളമാക്കാൻ ആവിശ്യപ്പെട്ടു. ഇത് കേട്ട് കോപിതയായ ......... എന്ന അന്നത്തെ ക്ലാസ് ടീച്ചർ debate ൽ leader സ്ഥാനം വഹിച്ച എന്നെ വിളിച്ച് കുറേ വഴക്കു പറഞ്ഞു. താൻ എന്തിനാ ക്ലാസിൽ ഇങ്ങനെയൊക്കെ പറഞ്ഞത്? തന്റെ ബന്ധു വല്ലതുമാണോ ഇവിടെ മലയാളം പഠിപ്പിക്കുന്നത് അതോ mooshitha തന്റെ ബന്ധുവാണോ? ആവിശ്യമില്ലാത്ത കാര്യത്തിൽ ഇടപെടരുത് എന്നൊക്കെ. actually  ഞാൻ എന്താണ് ചെയ്തത്?

വേറൊരു ദിവസം, അന്ന് മിക്കവാറും period  നമുക്ക് free  ആയിരുന്നു. free period ആണെങ്കിൽ മലയാളം ക്ലാസ് എടുക്കാം എന്ന് മലയാളം സാർ ഞങ്ങളോട് പറഞ്ഞു. അതുകൊണ്ട് മൂന്നാമത്തെ പിരീഡ് ഫ്രീ ആണ് എന്ന് ഞാൻ പോയി sir-നോട് പറഞ്ഞു. sir class എടുക്കാൻ വന്ന സമയം ................... Teacher ഒരു കുട്ടിയെ വിട്ട് എല്ലാ കുട്ടികളും മുകളിൽ വരാൻ പറഞ്ഞു. sir class  എടുക്കുകയാണെന്ന് പറഞ്ഞിട്ടും teacher കൂട്ടാക്കിയില്ല. പിന്നെ ഇനി വഴക്ക് വേണ്ട എന്നു പറഞ്ഞ് sir class ൽ നിന്ന് ഇറങ്ങി പോയി. നമ്മൾ മുകളിൽ പോവുകയും ചെയ്തു.പക്ഷേ അതിനു ശേഷം teacher ഈ കാര്യം വച്ച് എന്നെ എന്നും വിരട്ടും.  പിന്നെ teacher എന്നെ കാണുമ്പോ ഒരു പ്രത്യേക നോട്ടമാണ്. ‘ എന്താടോ, malayalam research  ചെയ്യാനാണോ തന്റെ ആഗ്രഹം. enterence എഴുതണ്ട. എന്നൊക്കെ കുത്തി കുത്തി പറയും.

അങ്ങനെ ഞാൻ എല്ലാ teacherമാരുടെയും നോട്ടപ്പുള്ളിയായി. അല്ല! എപ്പോഴും ഞാൻ എന്തു തെറ്റാണ് ചെയ്തത്? free period ഒരു sir -നെ വിളിച്ചത് ഇത്ര തെറ്റാണോ?

- ............ teacher  ഇപ്പോൾ മറ്റൊരു സ്കൂളിലേയ്ക്ക് മാറി പോയി. പക്ഷേ കാര്യങ്ങളൊന്നും മാറിയിട്ടില്ല. പരീക്ഷാ പഠനത്തിന്റെ ചൂടിലാണ്. ബാക്കി കഥകൾ പിന്നെ.