എങ്ങനെയാണ് ഒരാളെ compare ചെയ്യുന്നത്? നമ്മളെക്കാളും കൂടുതല്‍ ഉള്ളവരെ വച്ചാണോ compare ചെയ്യേണ്ടത്? അതോ കുറവുള്ളവരെ വച്ചോ ? പണക്കാരെ വച്ചോ, പാവങ്ങളെ വച്ചോ? അതോ അവസരം വരുന്നത് പോലെയോ? ഇന്ത്യ 1.64% income ആണ് health sector നു വേണ്ടി ചെലവാക്കുന്നത് പക്ഷെ 6% എങ്കിലും ചെലവഴിച്ചാല്‍ മാത്രമേ നല്ല ഫലം ഉണ്ടാവുകയുള്ളൂ.. Belgium പോലുള്ള country ഒക്കെ 6% ല്‍ കൂടുതല്‍ ചെലവഴിക്കുന്നു. 'സത്യമേവ ജയതേ' എന്ന പരിപാടിയില്‍ main guest ആയി വന്ന Cardiologist പറയുന്നത് നമ്മള്‍ Indians നോക്കുന്നത് പാകിസ്താന്‍ എന്ത് ചെലവഴിച്ചു എന്നാണ് . പാകിസ്താന്‍ 1.63% ചെലവഴിച്ചു അതിനേക്കാള്‍ കൂടുതല്‍ നമ്മള്‍. great ! എന്ന് നമ്മള്‍ വിചാരിക്കുന്നു. നമ്മളെപ്പോഴും നോക്കുന്നതും compare ചെയ്യുന്നതും നമുക്ക് താഴെയുള്ളവരെ വച്ചാണ് . ഇത് മാത്രമല്ല, വൃത്തിയുടെ കാര്യത്തില്‍, development ന്റെ കാര്യത്തിലൊക്കെ വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് നമ്മള്‍ പുറകിലാണ് . so അവരെ കണ്ടു പഠിക്കണം. എന്നാല്‍ നമ്മുടെ മുന്‍ President അബ്ദുള്‍ കലാം പറയുന്നത് നാം ഇന്ത്യക്കാര്‍ എപ്പോഴും -ve ആയി മാത്രമേ കാര്യങ്ങ്ങ്ങള്‍ ചിന്തിക്കാറുള്ളൂ എന്നാണ് . നമ്മുടെ ഇന്ത്യയില്‍ എന്തൊക്കെ ഗുണം ഉണ്ടെങ്കിലും അതിനെക്കുറിച്ച് ആലോചിക്കാറില്ല. എന്നാല്‍ ലോകത്തെ ഇന്ത്യ വിസ്മയിപ്പിച്ചത് 3 മഹാസൃഷ്ടികളിലൂടെയാണ് . ഒന്ന്‍, പ്രകൃതി സൃഷ്ടിച്ച ഹിമാലയം, രണ്ട്ട്, ഇതിഹാസങ്ങളുടെ ഇതിഹാസമായ രാമായണം. മൂന്ന്‍ മനുഷ്യന്റെ കരവിരുതിനു മുന്നില്‍ ലോകം ശിരസ്സു നമിച്ച താജ് മഹല്‍. എന്നാല്‍ ഇന്ന സമ്പല്‍ സമൃദ്ധിയിലും സാംസ്കാരിക പ്രൌഡിയിലും മനുഷ്യവിഭവ ശേഷിയിലും ഇന്ത്യ ലോകത്തെ അമ്പരപ്പിക്കുന്നു. ഇന്ത്യ മട് രാജ്യങ്ങളെ ഉറ്റു നോക്കുകയല്ല.മട് രാജ്യങ്ങള്‍ ഇന്ത്യയെ മാതൃകയാക്കുകയാണിപ്പോള്‍ ഇതൊക്കെയാണ് കാര്യങ്ങള്‍. so എന്തടിസ്ഥാനത്തില്‍ compare ചെയ്യും? same കാര്യങ്ങൾ കുട്ടികളുടെ ഇടയിലും സൌകര്യങ്ങൾ സ്നേഹം പണം വഴക്ക്, ഇതൊക്കെ മറ്റാരെയും compare ചെയ്യാൻ പാടില്ല. ആ രാമൂന്റെ അച്ഛന് അവനോട് എന്തു സ്നേഹമാണ് എന്നോ? അവന് ഇന്നാൾ ഒരു വാച്ച് വാങ്ങിക്കൊടുത്തു. ഇതു കേൾക്കുമ്പോൾ ‘അച്ഛൻ തുടങ്ങും, രാമുവിന്റെ അച്ഛൻ അങ്ങനെ പലതും ചെയ്യും. നീ അതൊന്നും നോക്കണ്ട. എത്രയെത്ര പാവപ്പെട്ട കുട്ടികൾ ഒരു നേരത്തെ ആഹാരം ഇല്ലാതെ നടക്കുന്നു അപ്പോഴാ വാച്ച് ! നാം എപ്പോഴും നമ്മളെക്കാളും പാവപ്പെട്ടവരെക്കുറിച്ച് ചിന്തിക്കണം.' എന്നാൽ 'അയ്യോ! അപ്പുറത്തെ വീട്ടിലെ രാമു രാവിലെ 4 മണിക്ക് എഴുന്നേറ്റ് ഇരുന്നു പഠിക്കും. അവന് 8 എ+ ഉണ്ട്. എനിക്ക് ഒരുത്തൻ ഉണ്ട് 6 മണിയാകുമ്പോൾ വല്ലചാതി എഴുന്നേൽക്കും.' എന്നും അച്ഛന്‍ തന്നെ പറയുന്നത് കേള്‍ക്കാം. അപ്പോൾ കുട്ടിയ്ക്കു വല്ലതും പറയാൻ പറ്റുമോ? എന്നാൽ രാമുവിന്റെ അമ്മയ്ക്ക് എന്തേ ജോലിയില്ലാത്തത്? എന്ന് ചോദിച്ചാൽ ഒരമ്മയ്ക്ക് സഹിക്കാൻ പറ്റുമോ? അപ്പോ ഇതേ മനസ്സ് ഈ കുട്ടികളി ൽ കാണില്ലേ? നമ്മൾ ഇതൊന്നും അറിയാതെ എന്തിനാ compare ചെയ്യുന്നത്? actually ഇതൊന്നും compare ചെയ്യുന്നതുകൊണ്ടുള്ള പ്രശ്നമല്ല. ഒന്നു കിട്ടുമ്പോൾ അതിനോട് തൃപ്തി ഇല്ലാത്തതു കൊണ്ടാണ് . പിന്നെ അത്യാഗ്രഹവും അതിമോഹവും ആർത്തിയും.
എന്തിനാണ് കമ്പയര്‍ ചെയ്യുന്നത്. Go, do your duty
ReplyDeletethat is your beauty
ReplyDelete