Jun 16, 2012

ആരെയാണ് നാം ബഹുമാനിക്കേണ്ടത്?


Actually എന്താണ് ബഹുമാനം? ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് എല്ലാവരും പറയുന്ന കാര്യമാണ് ബഹുമാനം വേണം എന്നുള്ളത്. മുതിർന്നവരെ ബഹുമാനിച്ചില്ലെങ്കിൽ നമുക്ക് അധഃപതനമാണത്രേ. ആരെയാന് ബഹുമാനിക്കേണ്ടത്?  give respect and take respect എന്നാണെങ്കിൽ നമുക്കു ബഹുമാനം തരുന്നവരെ നമ്മൾ ബഹുമാനിച്ചാൽ പോരേ? മുതിർന്നവരെ ബഹുമാനിക്കണം എന്നു പറയുമ്പോൾ സമൂഹത്തിൽ അനീതിയും കള്ളത്തരവും കൊള്ളരുതായ്മയും ഒക്കെ കാണിക്കുന്ന മുതിർന്നവരെയും നമ്മൾ ബഹുമാനിക്കണോ? ഗുരുക്കന്മാരിൽ തന്നെ നമ്മളെ എപ്പോഴും mentally haraz  ചെയ്യുന്നവരെ ബഹുമാനിക്കണോ? മകളെ ക്രൂരമായി പീഡിപ്പിച്ച അച്ഛനെ ബഹുമാനിക്കണോ? ചെറിയ പ്രശ്നത്തിന് കത്തി കൊണ്ട് മകനെ വെട്ടിയ അമ്മയെ ബഹുമാനിക്കണോ?അപ്പോൾ സമൂഹത്തിൽ ബഹുമാനം നൽകേണ്ട ആരൊക്കെയോ ഉണ്ട് അവരെ വേണം സ്നേഹിക്കേണ്ടതും ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും ഒക്കെ.  പക്ഷേ നമുക്ക് അവരെ കാണാൻ കഴിയുന്നില്ല. അല്ലെങ്കിൽ  അങ്ങനെ ഒരു മനോഭാവം വളർത്തി എടുക്കാൻ നമ്മൾ മുതിരുന്നില്ല. ഫ്രോഡ്, അഹങ്കാരി, ധിക്കാരി, നിഷേധി, തന്റേടി, താന്തോന്നി, ഇതിന്റെയൊക്കെ അർത്ഥവും വ്യത്യാസവും എന്താണ്? എങ്ങനെയായിരിക്കും ഇതിന്റെയൊക്കെ ഉത്ഭവം?

6 comments:

  1. മാന്യമായ് വര്‍ത്തിക്കുന്നവരെ ബഹുമാനിക്കണം. മാന്യമായ് തന്നെ നാം വര്‍ത്തിക്കയും വേണം. വലിയ സമസ്യ അല്ല അത്

    ReplyDelete
  2. പ്രായം കൊണ്ട് മാത്രം ഒരാളെ ഞാന്‍ ബഹുമാനിക്കാറില്ല. ഒസാമ ബിന്‍ ലാദനു ചാവുമ്പോള്‍ എന്നേക്കാള്‍ പ്രായമുണ്ടായിരുന്നു. ജീവിച്ചിരിക്കുന്ന ജോര്‍ജ്ജ് ബുഷിനുമുണ്ട് എന്നേക്കാള്‍ പ്രായം. രണ്ട് പേരോടും തരിമ്പിനു പോലും ബഹുമാനം തോന്നീട്ടില്ല.

    ReplyDelete
  3. ആദ്യമായി ബഹുമാനിക്കേണ്ടത് തന്നോടുതന്നെയാണു്. ഇതാണു ശരി, ഇതാണു ന്യായത്തിന്റെ വഴി എന്നു തിരിച്ചറിഞ്ഞാൽ ആ തത്വങ്ങൾ ആവണം സ്വന്തം ജീവിതത്തിന്റെ ഭരണഘടന. ആ ഭരണഘടന അനുശാസിക്കുന്ന വണ്ണം പെരുമാറുന്ന, വഴിയിൽ കണ്ടുമുട്ടുന്നവരെയൊക്കെ ബഹുമാനിക്കാം. അവർ പ്രായത്തിലോ സ്ഥിതിയിലോ നാം കരുതുന്ന നമ്മുടെ സ്ഥാനത്തിനേക്കാൾ ഉയർന്നാണോ താഴ്ന്നാണോ എന്നതു പ്രശ്നമാക്കേണ്ടതില്ല.

    ഇപ്പറഞ്ഞതു് ആത്മാർത്ഥമായ ബഹുമാനത്തെക്കുറിച്ചാണു്.

    അഭിനയിച്ചുകാണിക്കേണ്ട ബഹുമാനം വ്യത്യസ്തമായിരിക്കാം. നമ്മുടെ സ്വന്തം (വ്യക്തിപരമായ) ഭരണഘടനയോടു നമുക്കെത്ര കൂറുണ്ടെന്നതിനനുസരിച്ചും ആവശ്യപൂർത്തിയ്ക്കു വേണ്ടി അവയിൽ എത്രമാത്രം വെള്ളം ചേർക്കാം എന്നതിനനുസരിച്ചും അഭിനയിച്ചുകാണിക്കേണ്ട ബഹുമാനം വ്യത്യാസപ്പെടാം.

    ReplyDelete
  4. രേഷ്മാ, അവസാനം അർത്ഥം ചോദിച്ച് കൊടുത്തിട്ടുള്ള വാക്കുകളുടെ കൂട്ടത്തിൽ വരേണ്ട ഒന്നല്ല ഫ്രോഡെന്നു തോന്നുന്നു. ഇന്നാ വാക്കിന് ക്രിമിനൽ പരിവേഷമുണ്ട്. വഞ്ചന , ചതി എന്നിവയ്ക്ക് തയാറാവുന്ന ആളാണ്, കള്ളത്തരമാണ് ഫ്രോഡ്. പക്ഷേ അതിന്റെ ഗ്രീക്ക് ഉൽ‌പ്പത്തിയ്ക്ക് സ്മാർട്ടെന്നും ബുദ്ധിമാനെന്നുമായിരുന്നു അർത്ഥം (ഫ്രോഡിസ്)പക്ഷേ ഒന്നാലോചിച്ചാൽ ശരിയാണ്, ‘തന്റെ ഇടം‘ സ്വന്തം ബുദ്ധി ഉപയോഗിച്ചാണ് ഉണ്ടാക്കുന്നതെങ്കിൽ നിങ്ങൾ ഒരു ഫ്രോഡാകും. ഞാൻ എന്ന് മുഴക്കുന്നവനാണ് അഹം- കാരി ( ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളേ..)ധിക് എന്ന പദത്തിന് സംസ്കൃതത്തിൽ കഷ്ടം എന്ന അർത്ഥമുണ്ട്. അങ്ങനെ കഷ്ടം വയ്ക്കാൻ തോന്നുന്ന തരത്തിൽ പെരുമാറുന്ന ആളാണോ ധിക്കാരി എന്നു സംശയമുണ്ട്. മലയാളത്തിലെ നല്ല പുസ്തകങ്ങളിലൊന്നാണ് ‘ധിക്കാരിയുടെ കാതൽ’ അതെഴുതിയ സി ജെ തോമസ് തരക്കേടില്ലാത്ത വിധത്തിൽ നിഷേധിയുമായിരുന്നു. നിലവിലുള്ള നിയമങ്ങളെ നിഷേധിക്കുന്നയാളാണ് നിഷേധി. കുടുംബത്തിലതൊരു തെറിവാക്കാണ്. നിഷേധിക്കുന്നവരിൽ കൂടിയാണ് പുതിയ നിയമങ്ങളുണ്ടാകുന്നത്. അവർ വേണം. അല്ലെങ്കിൽ വികസിക്കുന്ന ഒരു സമൂഹം , പഴകിയ കെട്ടുകൾക്കുള്ളിൽ കിടന്ന് ശ്വാസം മുട്ടുന്നതും ജീർണ്ണിക്കുന്നതും മഹാഭൂരിപക്ഷം പൂരക്കാഴ്ചയായി കൊണ്ടാടുന്നത് കണ്ട് തകരേണ്ടി വരും. മാറ്റുവിൻ ചട്ടങ്ങളേ എന്നാണ് കുമാരനാശാൻ എഴുതിയത്. പഠിച്ചതല്ലേ? തനിക്കായി ഒരിടത്തിനു വാദിക്കുന്നവരെല്ലാം തന്റേടികളാണ്. അല്ലെങ്കിൽ പറഞ്ഞു പഴകിയതിനെയും അവമതിക്കുന്നവയെയും തള്ളക്കളഞ്ഞുകൊണ്ട് സ്വന്തം ഇടം നിർമ്മിക്കുന്നവർ.അങ്ങനെ ഓരോരുത്തരും ഇടമുണ്ടാക്കാൻ തുനിഞ്ഞാൽ സമൂഹത്തെ കെട്ടി നിർത്തുന്ന ചരടു പൊട്ടും എന്നുള്ളതുകൊണ്ട് തന്റേടികൾ തെറിച്ച കൂട്ടമായി. ഊച്ചാളികളായി.തനിക്കു തോന്നും പടി ചെയ്യുന്നവരാണ്, ആരുടെയും ആജ്ഞയ്ക്കും അനുഗ്രഹത്തിനുമായി കാത്തു നിൽക്കാത്തവരാണ് താന്തോന്നികൾ.
    യഥാർത്ഥപ്രശ്നം വഴക്കം - അതായത് ഈ പറയുന്ന ബഹുമാനം- ബാഹ്യമായ അർത്ഥത്തിൽ നാം കഴിഞ്ഞു വന്ന ഫ്യൂഡൽ- കൊളോണിയൽ സമൂഹത്തിലെ വിലപിടിച്ച മൂല്യമാണ്. അതുകൊണ്ടാണ് അതു വളരെ വിലപിടിച്ചതാണെന്നും നാം ആരെയും കുറ്റം പറയാൻ പാടില്ലെന്നുമൊക്കെയുള്ള വാദഗതികൾക്ക് ഇന്നും പഴക്കം തോന്നാത്തത്. സമൂഹം മാറിയതനുസരിച്ച് മൂല്യങ്ങൾ മാറാൻ സമയമെടുക്കും. അതുകൊണ്ട് പുതിയ മൂല്യങ്ങളക്കായി വാദിക്കുന്നവർ ഒറ്റപ്പെടുകയും ചെയ്യും. ബഹുമാനത്തിനു വിധേയത്വം എന്നൊരർത്ഥമാണ് നാം അറിയാതെ വെച്ചു നീട്ടുന്നത്. യാതൊരു സംശയവും വേണ്ട അതു തള്ളിക്കളയേണ്ട വികാരമാണ്. ആരെയും അവമതിക്കുന്നില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ആരുടെ വിധേയത്വവും ചുമക്കേണ്ട ഒരു ബാധ്യതയും നമുക്കില്ല. ഫ്രോഡും തന്റേടവും താന്തോന്നിത്തവും അഹങ്കാരവുംധിക്കാരവും നിഷേധവും പഴയമൂല്യങ്ങളുടെ പുളിച്ച കെട്ടുവിടാത്ത സമൂഹത്തോടുള്ളതാണെങ്കിൽ അതു വേണ്ടതാണ്.

    ReplyDelete
  5. സ്നേഹം പോലെ തന്നെ ബഹുമാനത്തിനും ഒരുപാട് തലങ്ങള്‍ ഉണ്ട്.
    വ്യക്തി,പ്രായം,ബന്ധം. പെരുമാറ്റം,അറിവ്,സ്ഥാനം തുടങ്ങിയവ അതിനെ സ്വാധീനിക്കുന്നു. ഒരാള്‍ ഇവയില്‍ ഒന്നിന് എന്തെങ്കിലും ന്യൂനത ഉള്ളവരാണെങ്കില്‍ പോലും മറ്റുള്ള ഫാക്ടറുകള്‍ കൊണ്ട് ബഹുമാന്യനാണ്.

    ഉദാഹരണത്തിന് പ്രായമുള്ള രണ്ടാളുകള്‍. അതില്‍ ഒരാള്‍ ഒരാള്‍ പ്രൊഫസറാണ്.
    രണ്ടാളും പ്രായത്തിന്റെ ബഹുമാനം അര്‍ഹിക്കുന്നു. പ്രൊഫസര്‍ അതിന്റെ കൂടി ആദരവ് അര്‍ഹിക്കുന്നു.

    ചുരുക്കിപ്പറഞ്ഞാല്‍ ആരെല്ലാം ബഹുമാനം അര്‍ഹിക്കുന്നു.
    പക്ഷെ അതിന്റെ തോത് തീരുമാനിക്കുന്നത് നമ്മളാണ്.

    ReplyDelete