Aug 28, 2012

സത്യം

തല പോയാലും സത്യം പറയണം എന്നാ കൊച്ചിലേ മുതൽക്കേ പഠിപ്പിക്കുന്ന പാഠം. “ നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം. സത്യം പറഞ്ഞിടാൻ ശക്തിയുണ്ടാകണം.” എന്നാൽ പലയിടത്തും ഈ സത്യത്തിനു വിലയില്ലാതെ ആകുന്നു. എന്നാൽ അപ്രിയസത്യം എന്നത് ചിലപ്പോൾ പാരയായി വരുന്നു. ലോകത്ത് കള്ളം പറയാത്തവരായി ആരും തന്നെയില്ല എന്നതാകാം ഒരു പക്ഷേ വാസ്തവം. എന്നാൽ ഒരിക്കലും അത് ആരും അംഗീകരിക്കാറില്ല. ഒരു വീട്ടിൽ നടക്കുന്ന കാര്യം വേറൊരു വീട്ടിൽ ചെന്നു പറഞ്ഞാൽ അത് നുണ പറച്ചിലായി കരുതുന്നു. ഇല്ലാത്ത കാര്യങ്ങൾ ഉള്ളതായി പറഞ്ഞാൽ അത് പൊങ്ങച്ചവും പെരുക്കവുമായി മാറുന്നു. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പറ്റിച്ചാൽ അത് കളിക്കാണ് എന്ന് പറയുന്നു. ഈ കാപട്യം നിറഞ്ഞ ലോകത്ത് സത്യത്തിനുള്ള  definition എന്താണ്? കള്ളം, നുണ, പൊങ്ങച്ചം, പറ്റിപ്പ്, ചതി, വഞ്ചന ഒക്കെ വേറെ വേറെ ആയി മാറുന്നു. എല്ലാം സത്യം ഇല്ലാത്ത കാര്യമല്ലേ? അപ്പോ എന്താണ് സത്യം? ഈ കാലത്ത് അതിനു വല്ല പ്രാധാന്യവും ഉണ്ടോ? ഒരു കുട്ടിയോട് സത്യം മാത്രമേ പറയാവൂ എന്ന് ഉപദേശിക്കേണ്ട വല്ല അർഹതയും നമുക്കുണ്ടോ?

1 comment: