Aug 1, 2012

മായാജാലം


എന്നെ ആരും സ്നേഹിക്കുന്നതോ ! ഞാൻ ആരെയും സ്നേഹിക്കുന്നതോ എനിക്ക് ഇഷ്ട്ടമല്ല. സ്നേഹം എന്നത് പെട്ടെന്നുള്ള ഒരു വികാരമാണ് വന്നതുപോലെ തന്നെ പെട്ടെന്ന് പോവുകയും ചെയ്യും. സ്നേഹിച്ചു കഴിഞ്ഞാൽ പിന്നെ അത് ഒരു ശല്യമാകും. അതുകൊണ്ട് ദയവു ചെയ്ത് ആരും ആരെയും സ്നേഹിക്കരുത്. അച്ഛനും അമ്മയും മകളെ ജീവൻ പോലെ സ്നേഹിക്കും. ഒരുനാൾ കഴിഞ്ഞാൽ അവർ അവളെ ചെടി പിഴുത് വച്ചതുപോലെ വേറെ ഒരു സ്ഥലത്ത് ആക്കും. ഇത്രയും കാലം സ്നേഹിച്ച അച്ഛനെയും അമ്മയെയും മകൾ സ്വത്തിനു വേണ്ടി നാളെ തള്ളിപ്പറയും. ജീവനു തുള്യം സ്നേഹിച്ച ഭർത്താവ് ചിലപ്പോൾ നാളെ പിരിഞ്ഞു എന്നു വരാം. ജനനവും മരണവും ഒക്കെ ഒറ്റയ്ക്കാണ്. ബാക്കി എല്ലാം പൊയ്മുഖങ്ങളാണ്. ഒന്നിനും അല്ലാതെ എന്തിനോ തോന്നിയ കാമുകനോടുള്ള ഇഷ്ടം കുറെ കഴിയുമ്പോൾ അയാൾക്ക് മടുക്കുമ്പോൾ അയാളും ഉപേക്ഷിക്കുന്നത്. ഒന്നും ശാശ്വതം അല്ല എന്നു പറയുന്നത് തികച്ചും യാഥാർത്ഥ്യമാണ്. ഇന്ന് ഒരാളോട് തോന്നുന്ന ദേഷ്യം നാളെ പ്രേമമായി മാറാം. ഇന്ന് പ്രേമിക്കുന്ന ആളെ നാളെ ക്രൂരനായി കാണാം. എല്ലാം എല്ലാം മായാജാലം. എന്തെന്നില്ല മറിമായം. കഥകൾക്ക് ചോദ്യമില്ല. കഥയും മായം ജീവിതവും മായം. എല്ലാം....

4 comments:

  1. അങ്ങിനെയൊന്നുമല്ല കുഞ്ഞെ യാഥാര്‍ത്ഥ്യം...വഴിയെ മനസ്സിലാകും
    അപ്പോള്‍ സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന് കവി പാടുന്നതെന്ത് എന്ന് അറിയും...
    ആശംസകളോടെ, ഒരു സീനിയര്‍ സിറ്റിസണ്‍.

    ReplyDelete
  2. ഒരു ജൂനിയർ സിറ്റിസണും അതെ അഭിപ്രയം പറയുന്നു
    :)

    ReplyDelete
  3. എത്ര കണ്ട് നീ ഒരാളെ സ്നേഹിക്കുന്നുവോ അത്ര തന്നെയോ അതില്‍ കൂടുതലോ സ്നേഹം നിനക്കും കിട്ടും.

    ReplyDelete