നമ്മൾ മനുഷ്യർ വിചാരിക്കുന്നത് നമുക്കു മാത്രമേ ചിന്തിക്കാനുള്ള ശേഷിയുള്ളൂ, ബുദ്ധിയുള്ളൂ എന്നൊക്കെയല്ലേ? എല്ലാ ജീവികൾക്കും ഇതുണ്ട് എന്നു തന്നെ പറയാം. സത്യം. നമ്മുടെ വീട്ടിലെ കൊതുകുശല്യം കാരണം കൊതുകിനെ കൊല്ലുന്ന bat വാങ്ങി. ആദ്യത്തെ ദിവസമൊക്കെ കൊതുകിനെ കൊന്നു. പിന്നെപിന്നെ ആയപ്പോൾ കാണാനില്ല. ഞാൻ നോക്കിയപ്പോൾ തുണിയുടെ ഇടയിൽ almarah യുടെ അകത്ത് ഒക്കെ പോയി പമ്മി ഇരിക്കുന്നു. അങ്ങനെ അത് അനക്കുമ്പോ കൊതുകു പറക്കും കൊല്ലും. പിന്നെ പിന്നെ അത് അവിടെയും ഇല്ലപക്ഷേ രാത്രിയാവുമ്പോൾ light off ചെയ്യുമ്പോൾ കൊതുകു കടിക്കും. പിന്നെ തപ്പിയപ്പോ light off ചെയ്യുന്നതു വരെ room -ന്റെ ചുവരിൽ ഇരിക്കും. പക്ഷേ കൊല്ലാൻ പാടാ. table മുകളിൽ കസേരയിട്ട് എത്തി കൊതുകിനെ കൊല്ലും. കുറേ ദിവസം കഴിഞ്ഞപ്പോൾ അവിടെയും ഇല്ല. അങ്ങനെ ഒരു ദിവസം കൊതുകിനെ ഒന്നിനെയും കൊല്ലാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തിൽ ഇരിക്കുമ്പോൾ താഴെ രണ്ടു മൂന്നു കൊതുകു ചത്തു കിടക്കുന്നു. എന്നാൽ ഇതിനെ എടുത്തു ഒന്നുകൂടെ bat -ൽ ഇടാം എന്നു പറഞ്ഞ് എടുക്കാൻ പോയതും 3 കൊതുകും പറന്ന് ഒറ്റപോക്ക്! അതായത് ചത്തതു പോലെ അത് അഭിനയിക്കുകയായിരുന്നു. എവിടുന്നു കിട്ടിയതാ എന്തോ കൊതുകിന് ഇത്ര ബുദ്ധി. ചിലപ്പോൾ എന്റെ ചോര boost ആയി അത് കുടിക്കുന്നുണ്ടാവും !!
No comments:
Post a Comment