ദൈവകിരണങ്ങൾ കണ്ടുപിടിച്ചു. E=mc2 തെറ്റാണെന്ന് കണ്ടുപിടിച്ചു. കുറേ കണ്ടു പിടുത്തങ്ങൾ തെറ്റാണെന്ന് പറയുന്നു.കുറേ കൊണ്ടു വരുന്നു. എന്നാൽ ആരോടും ചോദിക്കാൻ ഒരു നിവർത്തിയും ഇല്ല. പഠിക്കാനുള്ള പുസ്തകം ഇപ്പോഴും ഉള്ളത് നൂറ്റാണ്ടുകൾക്ക് മുൻപുള്ളതു തന്നെ. അതിനൊന്നും ഒരു മാറ്റവും ഇല്ല. A - പത്തിൽ പഠിച്ച lessons തന്നെ B -യും പത്തിൽ പഠിക്കുന്നു. B പഠിക്കുന്നതു തന്നെ C -യും പഠിക്കുന്നു. അങ്ങനെ ഈ chapters ഒക്കെ തലമുറ തലമുറകളായി കൈമാറി വരുന്നു. ഒരു ചെറിയ ഉദാഹരണം പറയാം. How many planets are there? എന്ന് ചോദിച്ചാൽ ഇന്നും 9 തന്നെ. പാവം Pluto യെ കളയാൻ ആർക്കും മനസ്സു വരുന്നില്ല. ചില പുസ്തകങ്ങളിൽ മാത്രമേ മാറ്റം വന്നിട്ടുള്ളൂ. പക്ഷേ വേറെ ഒരു സംശയം ഇതു പഠിച്ച ബുദ്ധിജീവികൾ ആയിരിക്കൂലേ ഒൻപതു ഗ്രഹങ്ങളെ വച്ച് astrology വച്ചിരിക്കുന്നത്? എന്നാൽ ഇങ്ങനെ ഓരോന്നു കണ്ടു പിടിക്കുന്നതിനനുസരിച്ച് ഈ വിശ്വാസങ്ങൾ മാറ്റേണ്ടി വരും. അതൊക്കെ തെറ്റാണെന്ന് പറയേണ്ടി വരില്ലല്ലോ. നവഗ്രഹങ്ങളുടെ കൂട്ടത്തിൽ നിന്ന് കേതുവായ Pluto യെ മാറ്റുന്നോ? അങ്ങനെ മാറ്റുകയാണെങ്കിൽ എല്ലാം കുളമാവില്ലേ? എന്തയാലും വരുന്നതു വരട്ടെ. ഞാൻ പറഞ്ഞു വന്നത് നമ്മൾ ചെയ്യുന്നതും പ്രവർത്തിക്കുന്നതും ശരിയാണ് എന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. കാരണം വിശ്വാസം അതല്ലേ എല്ലാം !!!!!!!!
നാളെ സൂര്യൻ ഉദിക്കും എന്നതും ഒരു വിശ്വാസമല്ലേ!!!!!!!
നാളെ സൂര്യൻ ഉദിക്കും എന്നതും ഒരു വിശ്വാസമല്ലേ!!!!!!!
This comment has been removed by the author.
ReplyDeleteഎല്ലാം കണ്ണുമടച്ചു വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ കുഴപ്പം.അനുഭവം ഗുരു
ReplyDeleteനവഗ്രഹങ്ങളുടെ കൂട്ടത്തില്‍ പ്ലൂട്ടോ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്ലൂട്ടോ എന്നു നാം വിളിക്കുന്ന വസ്തു അവിടെതന്നെ ഉണ്ടാവില്ലേ.. അതിനനുസരിച്ച് അതിന്റെ പ്രഭാവം ഉണ്ടാവുകയും ചെയ്യും.. പിന്നെ ശാസ്ത്രത്തിന് ഇന്നേവരെ കണ്ടുപിടിക്കാന്‍ കഴിയാത്ത എത്രയോ ഗ്രഹങ്ങള്‍ കാണാമറയത്തുണ്ടാവാം.. അറിഞ്ഞതിനേക്കാള്‍ കാര്യങ്ങള്‍ അറിയാത്തതായുണ്ടെന്ന് അറിയില്ലേ...?
ReplyDeleteവിശ്വാസം അതല്ലേ എല്ലാം?
ReplyDeleteസൂര്യൻ കിഴക്കുദിക്കുന്നുവെന്ന് പറയുന്നത് വിശ്വാസമല്ല, ഫാക്റ്റാണ്. ചുമ്മാ വിശ്വസിക്കാൻ തെളിവൊന്നും വേണ്ട. ദൈവ വിശ്വാസം അതിനു ഉത്തമ ഉദാഹരണമാണ്. എന്നാൽ ഫാക്റ്റ്(വസ്തുതകൾ) തെളിവ് സഹിതമുള്ളതാണ്. സൂര്യനും ചന്ദ്രനും എക്സിസ്റ്റിംഗാണ് എന്ന് പറയുന്നത് ഫാക്റ്റുകളുടെ അടിസ്ഥാനത്തിലാണ്.
ReplyDeleteയുക്തിവിചാരം നടത്താത്തവന്‍ മതഭ്രാന്തനാണ്.
ReplyDeleteയുക്തിവിചാരത്തിന് കഴിയാത്തവന്‍ വിഡ്ഡിയാണ്.
യുക്തിവിചാരത്തിന് ധൈര്യപ്പെടാത്തവന്‍ അടിമയാണ്.