Nov 18, 2012

How to keep our Status?



ഒരിക്കലും Engineering ലേക്ക് പോവില്ലേ, അങ്ങനെ പോവില്ല എന്നായിരുന്നു ഒരു വാശി. but +2 കഴിഞ്ഞപ്പോൾ Degree യെക്കാളും നല്ലത്, means കുറച്ച് weight ഉള്ളത് MBBS, Engineering, Agri. ഒക്കെയാണ് എന്ന് ഒരു തോന്നൽ. ഒരു പക്ഷേ എന്റെ തെറ്റിദ്ധാരണയായി തന്നെ കണക്കാക്കാക്. എന്നാലും ഒരു കടുത്ത തോന്നൽ.  But Phy, Chem, Maths  ഒക്കെ കാറ്റിൽ പറത്തിയ വിഷയങ്ങൾ ആയിരുന്നു. പക്ഷേ അതൊക്കെ വീണ്ടും പെറുക്കി എടുക്കാൻ ഒരു മടി. സത്യം പറഞ്ഞാൽ കക്ഷത്തിലിരിക്കുന്നത് പോകാനും പാടില്ല, ഉത്തരത്തിലിരിക്കുന്നത് കിട്ടേയും വേണം എന്ന നിലപാട്. പക്ഷേ എന്റെ കാഴ്ചപ്പാട് അനുസരിച്ച് Engi.  ചവറാണ്.  b'cause ഒരു പാട് പേർ അതു പഠിക്കുന്നുണ്ട്. പഠിക്കുന്നതിൽ 60% പേർ തോൽക്കുന്നുണ്ട്. ജോലി ലഭിക്കാത്തവരും ഉണ്ട്. പിന്നെ പഠിച്ചാലും പഠിച്ചില്ലെങ്കിലും എന്റെ മകൾ/ മകൻ Engi- ലാണ് എന്ന് പറയാൻ അച്ഛനമ്മമാർക്ക് ഒരു weight. പക്ഷേ പഠിക്കുന്ന നമ്മൾക്കായിരിക്കുമല്ലോ ആ കഷ്ടതകൾ ഒക്കെ. അച്ഛനമ്മമാരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും കാണുമ്പോൾ അവരെ നിരാശപ്പെടുത്തുവാൻ മടിയുമാണ്. Okey. എന്നായാലും ഞങ്ങൾ 10 കഴിഞ്ഞ കുട്ടികളും +2 കഴിഞ്ഞ കുട്ടികളും എപ്പോഴും കൺഫ്യൂഷനിലാണ്. 10 കഴിഞ്ഞ് Bio Maths or Comp. Scie. എടുത്തില്ലെങ്കിൽ ഒരു കുറച്ചിലാ. പിന്നെ +2 കഴിഞ്ഞ് Med/Engi.  എടുത്ത് How can we manage?  പക്ഷേ ഇതൊക്കെ കേൾക്കുമ്പോൾ എല്ലാവരും പറയും മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ നമ്മൾ പഠിക്കുന്നത്? നമ്മുടെ അഭിരുചിക്കനുസരിച്ച് വേണം പഠിക്കാൻ എന്നൊക്കെ. actually  എനിക്ക് MSW  ആയിരുന്നു ഇഷ്ടം. പക്ഷേ അത് എടുക്കാൻ ഒരു മടി. പിന്നെ ഏതു പഠിച്ചാലും  Social Work  ചെയ്യാമല്ലോ എന്ന് സമാധാനിക്കാം. കോളേജ് admission  സമയത്ത്   എനിക്ക് ചേർത്തല കോളേജിൽ environmental Science and water management എന്ന  course  കിട്ടിയതാണ്. എന്റെ ഇഷ്ടത്തിനാണ് അത്  Option  ആയി വച്ചത്. University of Kerala യുടെ കീഴിൽ ആകെ അത് ഒരു കോളേജിലെ ഉള്ളൂ. So What can we do !  പക്ഷേ എല്ലാവരും അഭിപ്രായം പറഞ്ഞു :
#  Education നു നല്ലത് Trivandrum ആണ്.
## ഈ  course  നെ കുറിച്ച് കേട്ടിട്ടേയില്ല
### ജോലിയൊന്നും കിട്ടില്ല. എന്ത് ആലോചിച്ചാ വച്ചത്?
#### അയ്യോ വേണ്ട മോളേ ഇതു പഠിക്കല്ലേ.........

എന്നെ ഞാൻ എന്തു ചെയ്യാനാ? പോയി എഞ്ചിനീയറിംഗിനു ചേർന്നു !!!

8 comments:

  1. നന്നായി..
    എന്‍ജിനീയര്‍മാര് വളരെ കുറവല്ലേ?

    ReplyDelete
  2. കഷ്ടം! ഒരാത്മാവു കൂടി വെറുതെ എഞ്ചിനീയറായി!!!

    വലിയ ബുദ്ധിജീവികൾ എന്നു് അഹങ്കരിക്കുന്നുണ്ടെങ്കിലും മലയാളികളെ എപ്പോഴും ഭരിക്കുന്നതു് തീവ്രവും അനുസ്യൂതവുമായ ഒരു അരക്ഷിതബോധമാണു്. തൊഴിലില്ലായ്മ, അതുമൂലമുള്ള സ്ഥിരവരുമാനമില്ലായ്മ, അതുമൂലമുള്ള ദാരിദ്ര്യം ഇവയൊക്കെയായിരുന്നു കഴിഞ്ഞ തലമുറയിൽ കേരളത്തിലെ ഏറ്റവും ഭീകരമായ പ്രശ്നങ്ങൾ. അതിനോടൊക്കെ അങ്കം വെട്ടി ഒരു വിധം ജയിച്ചു വന്നു ജീവിക്കാൻ പഠിച്ചവരാണു് ഇപ്പോളത്തെ രക്ഷാകർത്താക്കൾ. അന്നു് അവർക്കു നിറവേറ്റാൻ പോകാതെ പൊലിഞ്ഞുപോയ സ്വപ്നങ്ങളായിരുന്നു 'ഇഞ്ചിനീയറിങ്ങും' 'ഡോക്ടർ ലൈനും'. ഇവ രണ്ടും പഠിക്കുന്നവർക്കു് ഈ ഭൂമിദുനിയാവിൽ ഏതെങ്കിലും മൂലയ്ക്കെങ്കിലും ജോലി ഉറപ്പു്. കോട്ടും സൂട്ടും ഒന്നും ഇല്ലെങ്കിൽ തന്നെ, സ്ഥിരവരുമാനവും കിട്ടും.

    മൂന്നുകോടിയിലധികം പേർ ജീവിച്ചിരുന്ന കേരളത്തിൽ അക്കാലത്തുണ്ടായിരുന്നതു് വെറും ആറു് എഞ്ചിനീയറിങ്ങ് കോളേജുകളും നാലു മെഡിക്കൽ കോളേജുകളുമായിരുന്നു. അതായതു് ഏകദേശം രണ്ടായിരം എഞ്ചിനീയർമാരും ആയിരത്തിൽ കുറവു് ഡോക്ടർമാരുമായിരുന്നു നമ്മുടെ ആനുവൽ പ്രൊഡക്ഷൻ. ഒരു ഡോക്ടർ 30 വർഷം ജോലിചെയ്യുന്നു എന്നു കണക്കാക്കിയാൽ, 30,000,000/30000 = 30000 ആളുകൾക്കു് ഒരു MBBS ഡോക്ടർ എന്ന അനുപാതം! അല്ലെങ്കിൽ 15,000 ആളുകൾക്കു് ഒരു BE എഞ്ചിനീയർ! അവർക്കെല്ലാവർക്കും ജോലി കിട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?

    ഇന്നു് നമുക്കാവശ്യത്തിനു് എഞ്ചിനീയറിങ്ങ് കോളേജുകൾ ഉണ്ടു്. കേരളത്തിനകത്തും പുറത്തുമായി ഏകദേശം ആനുപാതികമായി തൊഴിലവസരങ്ങളും കൂടിയിട്ടുണ്ടു്. അത്യാവശ്യം നന്നായി പഠിച്ചുപരീക്ഷയെഴുതിയ ആർക്കും ഇന്നും (തൽക്കാലത്തേക്കെങ്കിലും) സാമാന്യം നല്ലൊരു ജോലിയും കിട്ടും.

    പക്ഷേ, എഞ്ചിനീയറിങ്ങിനെന്നല്ല, എല്ലാ വിഷയങ്ങളിലും നമ്മുടെ പഠനനിലവാരം അതിശോചനീയമായ നിലയിൽ തരം താഴ്ന്നിട്ടുണ്ടു്. ആരെന്തൊക്കെ പറഞ്ഞാലും, വളരെ അഗാധമായ ഒരു കുഴിയിലേക്കാണു് നമ്മുടെ സർവ്വകലാശാലകളിലെ പഠനന്നിലവാരം കൂപ്പുകുത്തുന്നതു്. വലിയ വലിയ ടെൿനോളജിയൊക്കെ സിലബസ്സിൽ എഴുതിവെച്ചിട്ടുണ്ടെങ്കിലും യാഥാർത്ഥ്യത്തിൽ അവയിൽ എത്ര കുറച്ചാണു് വിദ്യാർത്ഥികൾ (അല്ല, അദ്ധ്യാപകർക്കുതന്നെ) ശരിക്കും മനസ്സിലാവുന്നതോ ഉപയുക്തമാവുന്നതോ?

    അടിസ്ഥാനപരമായ പല വസ്തുതകളും മനസ്സിലാക്കാതെ എഞ്ചിനീയറിങ്ങും എക്കണോമിക്സും കൊമേഴ്സും ഫിസിക്സും ഭാഷയും മറ്റു വിഷയങ്ങളും പഠിച്ചു പുറത്തുവരുന്ന (അല്ലെങ്കിൽ കോഴ്സ് മുഴുവനാക്കാതെ കൊഴിഞ്ഞുപോവുന്ന) കുട്ടികളാണു് ഭൂരിപക്ഷം. ബിരുദമെടുത്തുകഴിയുമ്പോൾ സ്വന്തം രക്തത്തിന്റേയും ജീവന്റേയും ഭാഗമായിത്തീരേണ്ട വിഷയങ്ങളോടും പാഠങ്ങളോടും അവർക്കു് ഒടുവിൽ തോന്നുന്നതു് വെറുപ്പു മാത്രമാണു്. ഒരു ക്രോസ്സ്ഡ് ചെക്ക് എന്താണെന്നു ഇതുവരെ കണ്ടിട്ടില്ലാത്ത / ക്രോസ്സിങ്ങിന്റെ അർത്ഥമറിയാത്ത കൊമേർസ് ബിരുദാനന്തരവിദ്യാർത്ഥിയേയും പവർ ഫാക്ടർ എന്താണെന്നു മനസ്സിലാവാത്ത ഇലൿട്രിക്കൽ എഞ്ചിനീയറേയും ഇപ്പോൾ ധാരാളം കാണാം. 'ടാലി' നന്നായറിഞ്ഞാൽ, അല്ലെങ്കിൽ മൊബൈൽ ഫോണിൽ ഒരു MP3 ഫയൽ കയറ്റാൻ അറിഞ്ഞാൽ മാത്രം മതി, ഇവരെക്കാത്തു് ഇഷ്ടം പോലെ 'ജ്വാലി'കളും 'തൽക്കാലം' കാത്തിരിപ്പുണ്ടു് എന്നതിനാൽ ഈ മുരടിപ്പിന്നെക്കുറിച്ചു് നമ്മുടെ സമൂഹത്തിനു് ഇപ്പോഴും വലിയ ബോദ്ധ്യമൊന്നും വന്നിട്ടുമില്ല.

    ReplyDelete
    Replies
    1. വിധി എന്ന് കരുതി samaadhaanikkam

      Delete
  3. വലിയവായിൽ നാം നമ്മെത്തന്നെ പുകഴ്ത്തുമെങ്കിലും കേവലം പുത്തനായ ഒരു സാങ്കേതികതയും ശാസ്ത്രാവിഷ്കാരങ്ങളും നാം ഇപ്പോഴും കണ്ടുപിടിക്കുന്നില്ല. അപ്ലൈഡ് ടെൿനോളജിയുടെ അവസാന സ്റ്റെപ്പിലുള്ള ചില ചുളുക്കുവിദ്യകൾ മാത്രമാണു് നമ്മുടെ കുട്ടികൾ പ്രയോഗത്തിൽ പഠിച്ചെടുക്കുന്നതു്. അതാണു ലക്ഷ്യമെങ്കിൽ, അതിലാണു കാര്യമെങ്കിൽ നാം വളരെപുരോഗമിച്ചിട്ടുണ്ടെന്നു പറയാം. പക്ഷേ, നിർഭാഗ്യവശാൽ കോപ്പി/പേസ്റ്റു സംസ്കാരം കൊണ്ടു് ഒരു വിദ്യയ്ക്കും സമൂഹത്തിനും ഏറെനാൾ നിലനിൽക്കാനാവില്ല.

    പുതിയ തലമുറയുടെ നിതാന്തപ്രശ്നം പട്ടിണിയല്ല. അവശ്യസൗകര്യങ്ങളുള്ള വസ്ത്രവും പാർപ്പിടവും വാഹനവും മറ്റുമാണു് കുറേയെങ്കിലും ബാക്കി നിൽക്കുന്ന ജീവിതപ്രശ്നങ്ങൾ എന്നു സമ്മതിക്കാം. പക്ഷേ, അതിനപ്പുറം അവർ ഇനി ലക്ഷ്യമാക്കേണ്ടതു് സ്ഥിരവരുമാനമുള്ള 'എന്തെങ്കിലും' ജോലി എന്നതിനുപകരം സ്വന്തം മനസ്സിനും സമൂഹത്തിനും നന്മയും സംതൃപ്തിയും നൽകുന്ന ഒരു 'കരിയർ' ആണു്.

    പലരും ചിന്തിച്ചുവശായിട്ടുള്ളതുപോലെ, ഏറ്റവും ഉൽകൃഷ്ടമായ വിഷയങ്ങൾ ശരാശരി എഞ്ചിനീയറിങ്ങും ശരാശരി മെഡിസിനുമൊന്നുമല്ല. ഭാഷ, തത്വശാസ്ത്രം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസശാസ്ത്രം, നിയമം, ധനതത്വശാസ്ത്രം, വാണിജ്യശാസ്ത്രം, അടിസ്ഥാന ജീവ/ഭൗതിക/രാസശാസ്ത്രങ്ങൾ ഇവയൊക്കെയാണു്. സമൂഹത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥികൾ ചെന്നുചേരേണ്ടതു് ഈ മണ്ഡലങ്ങളിലേക്കാണു്. പക്ഷേ എന്റെ മോൾക്കു 'ജോലി കിട്ടുമോ ആവോ' എന്ന ആധിയിൽ നിർഭാഗ്യവശാൽ നമ്മുടെ അച്ഛനമ്മമാർ ഇപ്പോഴും പഴയ ചക്കിനുചുറ്റും കിടന്നു കറങ്ങുകയാണു്.

    (എന്തായാലും എഞ്ചിനീയറാവാൻ ഒരുമ്പെട്ടിറങ്ങിയ സ്ഥിതിയ്ക്കു് അത്തത്തിനു് ഇനി പശ്ചാത്താപമൊന്നും വേണ്ട. 'ബിരുദക്കടലാസു' നേടാൻ മാത്രം പഠിക്കുന്നതിനു പകരം 'നല്ല' എഞ്ചിനീയറാവാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ മതി. പക്ഷേ അതിനു് വഴിവിട്ട അത്യദ്ധ്വാനം വേണ്ടി വരും! അതേ സമയം നന്നായി അദ്ധ്വാനിച്ചാൽ സാധിക്കുന്നതേ ഉള്ളൂ താനും.)

    ReplyDelete
  4. എന്റെ അഭിപ്രായം പറയട്ടെ. ഇവിടെ സ്റ്റാറ്റസ് അല്ല പ്രധാനം. ഓരോ വ്യക്തിയുടെയും താല്പര്യവും കഴിവുകളുമാണു്. എഞ്ചിനിയറിംഗും വൈദ്യശാസ്ത്രവും പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളാണു്. സത്യം പറഞ്ഞാല്‍ നന്നായി ചെയ്യണമെങ്കില്‍ എല്ലാ വിഷയങ്ങളും ബുദ്ധിമുട്ടാണു്. ഫിസിക്സ് ബുദധിമുട്ടാണു് എന്നതിനാല്‍ എഞ്ചിനിയറിംഗ് എടുത്തതായി അവകാശപ്പെടുന്ന ഒരു സീനിയര്‍ വ്യക്തിയെ പരിചയമുണ്ടു്. തമാശ എന്തെന്നാല്‍ അദ്ദേഹം ജ്യോതിശ്ശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ഒരു വിദഗ്ദ്ധനാണു് എന്നതാണു്. പക്ഷെ എഞ്ചിനിയറിംഗൊ മെഡിസിനൊ എന്നുള്ള ചിന്ത ശരിയല്ല. രണ്ടും വളരെ വ്യത്യസ്തമായ കാര്യങ്ങളാണു് രണ്ടിനും ആവശ്യമായതു് വളരെ വ്യത്യസ്തമായ മാനസികാവസ്ഥയും ശേഷികളുമാണു്. ഈ തിരിച്ചറിവില്ലായ്മയല്ലേ രോഗിയെ മനുഷ്യനായി കാണാനാവാത്ത ഡോക്ടറന്മാരെ സൃഷ്ടിച്ചിരിക്കുന്നതു് എന്നു് സംശയിക്കുന്നു. ഡോക്ടറന്മാര്‍ മനുഷ്യരെയാണു് കൈകാര്യം ചെയ്യേണ്ടതു്. അവരുടെ വിഷമതകള്‍ മനസിലാക്കാനും അവരോടു് കാരുണ്യം കാണിക്കാനും തയാറല്ലാത്തവര്‍ ആ പണിക്കു് പോകാതിരിക്കുന്നതാണു് നല്ലതു്.

    ReplyDelete
    Replies
    1. പറഞ്ഞിട്ട് ഒരു കാരിയവും ഇല്ല

      Delete