Jun 6, 2013

മുത്തിക്ക് പറ്റിയ അമിളി

 

ഒരു  സുന്ദരി  മുത്തശ്ശിയെ  പരിചയപ്പെടാൻ  ഇടയായി ..നല്ല  healthy  ..പല്ലുകൾ  കൊഴിഞ്ഞിട്ടൊന്നും ഇല്ല അത്ര ...ഇപ്പോ  കിളവി  ഇങ്ങനയാണെങ്കിൽ   ആയ  കാലത്ത്  എങ്ങനെ ആയിരിക്കും !  അവരുടെ പാസ്റ്റ്  അറിയാൻ ഒരാഗ്രഹം.  പിന്നെ വേറെ പണിയൊന്നും ഇല്ലല്ലോ ,,,,ഞാൻ അവരോട്  കാര്യങ്ങൾ  ചോദിക്കാൻ തുടങ്ങി  ..വലിയൊരു  nair  തറവാട്ടിലാ   ജനിച്ചത്‌. കുട്ടിക്കാലത്തേ  അച്ഛനും അമ്മയും മരിച്ചു പോയി ,,,,അവർക്ക്  മകളോട് നല്ല  സ്നേഹം ആയിരുന്നു .ഹും  എന്ത്  ചെയ്യാൻ  17  വയസ്സിലൊക്കെ  ഒരു  ‘കിഡിലൻ  പീസ്‘  ആയിരുന്നു. അച്ഛനും അമ്മയും മരിച്ചത് കൊണ്ട്  ഇവരെ വേറെ ഏതോ മാമന്റെ  വീട്ടിൽ നിർത്തി അവിടെ അടുക്കളയിൽ സഹായിക്കാനും  മറ്റും ,,,ഇവർക്ക്  3 സഹോദരന്മാർ  അവരെ പറ്റി വലിയ പിടി ഒന്നും ഇല്ല .....പിന്നെ  മാമനു  3  boyzz ..മാമ്മിക്ക്  ഇവരോട് വലിയ കാര്യയവും ആയിരുന്നു. അതുകൊണ്ട്  തന്നെ  മക്കളെ 3 പേരെയും കൊണ്ട്  ഇവരെ കല്യാണം  കഴിപ്പിക്കാം എന്നു വിചാരിച്ചു .ഇതിനു പിറകെ  വേറെ ഉദ്ദേശവും  ഉണ്ട്  ..സ്വത്തുക്കൾ പങ്കു വയ്ക്കേണ്ടി  വരില്ല ,,അത്ര തന്നെ ..മാമ്മിയുടെ  മക്കളിൽ  മൂത്തയാൾ  ജോലിക്കാരനാണ്  ,രണ്ടാമത്തത്  ഒരു പാവം കൃഷികാരൻ.  അത്ര  വിദ്യാഭ്യാസം  ഇല്ല. ഇളയ ആൾ  കൂട്ടത്തില ചുള്ളൻ  ചെറുപ്പക്കാരൻ  ,,,,,നമ്മുടെ താരത്തിനു ഇഷ്ടം  ഇളയവനെ ആയിരുന്നു. എന്നാൽ  ഇവരെ ഇഷ്ടംമൂത്തയാൾക്കായിരുന്നു ,,,,,,,,,ഹും പറഞ്ഞിട്ട് എന്ത് കാര്യം? ........ഇളയവൻ ബുദ്ധിമാൻ  ആയതുകൊണ്ട് , ഇവരോട് വലിയ സ്നേഹം നടിച്ചു ,,,,മൂത്ത ചേട്ടനെ  കൊണ്ട് വേറെ കല്യാണം  കഴിപ്പിക്കോ,  ഞാൻ നിനക്ക്  മാത്രമാണ് എന്നൊക്കെ പറഞ്ഞപ്പോൾ അങ്ങേരെ നിർബന്ധിച്ചു  വേറെ ഒരു പെണ്ണിനെ  കല്യാണം  കഴിപ്പിച്ചു ....കുറച്ചു ദിവസം കഴിഞ്ഞപ്പോ  ഇളയവൻ  അടുത്ത്  വന്നു പറഞ്ഞു,  എനിക്ക്  നാളെ ഒരു സദ്യ  ഒരുക്കി വയ്ക്കടി  ,,,,,,,,,,,"ഞാൻ  കിച്ചടിയും  പച്ചടിയും   തോരനും  ഒക്കെ വച്ച് അങ്ങേരെ  കാത്തിരുന്നപ്പോൾ  വരുന്നു,  തെക്കേലെ  പെണ്ണിന്  പുടവ കൊടുത്തു  കൊണ്ട് വരുന്നു........... " അത്  ഇപ്പോഴും പറഞ്ഞപ്പോ  മുത്തശ്ശി യുടെ സ്വരത്തിന് പാളിച്ച .................പാവം  അങ്ങനെ താൻ വെറുത്തിരുന്ന  കൃഷിക്കാരനും ഒത്തായി  ജീവിതം . പാവം  ,,,,,,,,,,അവർക്ക് പറ്റിയ ഒരു അമളിയേ .....................

2 comments:

  1. ജീവിതത്തിന്റെ ചില ഗതിവിഗതികള്‍

    (അശ്രദ്ധ നല്ലോണം ഉണ്ട് കേട്ടോ. അക്ഷരത്തെറ്റിന്റെ പൊടിപൂരമാണല്ലോ)

    ReplyDelete
  2. അതെ ഞാൻ സ്പീഡിൽ ടൈപ്പ് ചെയ്യുനതു കൊണ്ടാ ..പിനെ അത് വായിച്ചു നോക്കാൻ മെനകെടില്ല,,സോറി ഇന്നി ഞാൻ നോക്കികൊല്ലാം

    ReplyDelete