Jun 9, 2013

PLZZ,,,, GIVE A CONCLUSION

 “ചോര  നീരാക്കിയാ  ചേട്ടൻ  അവളെ പഠിപ്പിച്ചേ ,   പെൺകുട്ടിയല്ലേ  ഇത്ര ഒന്നും  പഠിപ്പിക്കണ്ടന്ന് അന്നേ  എല്ലാവരും  പറഞ്ഞതാ  , ഇപ്പൊ  എന്തായി?   3 ,4  ദിവസം  ചിരിച്ചു കാണിച്ച ഒരു ചെറുക്കനെ കണ്ടപ്പോൾ  അവൾ  പോയി”. ഇതാണ് ഒരു  ടൈപ്പ്  ഡയലോഗ്.      ...ഇനി വേറെ ഒരു ടൈപ്പ്   പരിചയപ്പെടുത്താം.   "ഹോ  101 പവൻ  സ്വർണ്ണം ,ഒരു കാർ പിന്നെ  പൈസ  എന്തോരം  രൂപ  മുടക്കിയാ  അവരെ  കല്യാണം  കഴിപ്പിച്ചയച്ചത്,    ജാതകദോഷം  അല്ലാതെ എന്തു പറയാനാ, ഇപ്പൊ  ചെക്കൻ  അവന്റെ  വീട്ടിലാ ...പെണ്ണ് അവളുടെയും " പ്രേമവിവാഹമാണോ,,,അറേഞ്ച്ഡ്  വിവാഹമാണോ  നല്ലത് ??  ..പ്രേമിക്കുന്നത്  ഒരു കുറ്റമാണോ? അത്  പെട്ടെന്ന്  വരുന്ന ഒരു  വികാരമല്ലേ , ആർക്കും  ആരോടും  തോന്നാവുന്ന  ഒരു  വികാരം ,,,ബട്ട്‌  ഒരു കാര്യം ചിന്തിക്കുക  ..നിങ്ങളുടെ  വീടിന്റെ  മുന്നിലായിട്ട് ഒരു റോസാ ചെടി നട്ടു വളർത്തുന്നു  എന്നും അതിൽ വിരിയുന്ന റോസയെ  കുറിച്ച് നിങ്ങൾക്ക്  കുറെ ആഗ്രഹങ്ങൾ  ഉണ്ടായിരുന്നില്ലേ ,,,,അത് പോലെ ജന്മം  തരുന്ന അച്ഛനും അമ്മയ്ക്കും  നിങ്ങളെ  കുറിച്ച്  എന്തൊക്കെ  പ്രതീക്ഷകളാണ്,,,,,,,,,,സത്യത്തിൽ  എന്താ  പറയേണ്ടത്,  ഒരു ആണും  പെണും  ജീവിക്കുന്നു. ചിലപ്പോൾ  sucess  ആവും  ചിലപ്പോൾ  പൊളിയും  എല്ലാം വിധിയാണ്. എല്ലാത്തിനും  അതിന്റേതായ  നല്ലവശവും  ചീത്തവശവും ഉണ്ട് , ഇന്നും  ജാതിയിലും മതത്തിന്റെയും  പേരുപറഞ്ഞു  നാം  കളിക്കയാണ്  , പിന്നെ കുറേ ജാതക  പൊരുത്തം. എന്റെ മാഷേ,  എങ്ങനെ  ആയാലും  മക്കൾ  സമാധാനത്തോടെ ജീവിച്ചാൽ പോരെ ,,,,,,,,,?

4 comments:

  1. എങ്ങനെ ആയാലും സമാധാനത്തോടെ ജീവിച്ചാല്‍ മതി

    ReplyDelete
  2. കൊണ്ടുപിടിച്ച എഴുത്താണല്ലോ. കൊള്ളാം. എഞ്ചിനീയറിംഗ് പഠിത്തത്തിനിടയിൽ കുറച്ചു ഫിലോസഫിയും പത്രപ്രവർത്തനവും കൂടിയാവട്ടെ. പോസ്റ്റുകളുടെ കൂടെ ഇടുന്ന പടങ്ങളെല്ലാം കിറുകൃത്യമാണ്. പക്ഷേ അവ നെറ്റിൽ നിന്നെടുക്കുന്നതു കൊണ്ട് എവിടെനിന്ന് എടുത്തു എന്ന് കൂടി കൊടുക്കുന്നതു നന്നായിരിക്കും. അല്ലെങ്കിൽ സ്വന്തമായി തന്നെ എടുക്കുന്ന പടം ആയാലും കുഴപ്പമില്ല. മുൻപ് ഇങ്ങനെ അടിച്ചുമാറ്റിയ പടങ്ങൾ ഇട്ടിട്ടുള്ളതാ, പക്ഷേ മറ്റുള്ളവരെ ഉപദേശിക്കുന്നതിൽ കുഴപ്പമില്ലല്ലോ. സൈബർ നിയമമഓ കോപ്പിറൈറ്റ് പ്രശ്നമോ ഒക്കെയുണ്ടെന്നു തോന്നുന്നു. ഇങ്ങനെ പടങ്ങൾ എടുത്തിടുന്നതിൽ. എന്നാലും അവ വേണ്ടെന്നു വയ്ക്കണ്ട. പോസ്റ്റിനു യോജിച്ച, കൃത്യമായ ചിത്രങ്ങൾ തെരെഞ്ഞെടുക്കുന്നതിലും ഉണ്ട്, ഒരു സ്കില്ല് !

    ReplyDelete
  3. അയ്യോ അത് പോര

    ReplyDelete
  4. സമാധാനം ആയിട്ട് ജീവിച്ചാ മതി. പക്ഷെ അത് മാത്രം സംഭവിക്കാറില്ല ..

    ReplyDelete