എല്ലാവരും പറയും school ലൈഫ് ഒക്കെ എന്ത്! കോളേജിൽ കയറിയാൽ പിന്നെ അടിച്ചു പൊളിക്കാം എന്ന്. ആ വിശ്വാസത്തോടെയാ ഞാനും കോളേജിൽ പോയത് .പാപി ചെല്ലുന്നിടം പാതാളം! എന്ന് പറയുന്നത് പോലെയായി അവസ്ഥ . 7 ;15 ആവുമ്പോ കോളേജ് ബസ് വരും അതിൽ കയറി ഇരിക്കുക ,,, 8;30 ആവുമ്പോൾ കോളേജ് എത്തും , ,8;30 ക്ക് തന്നെ ക്ലാസ്സ് തുടങ്ങും. പിന്നെ 10 ക്ക് 10 മിനിട്ട് ഒരു ബ്രേക്ക് പിന്നെ 12;30 to 1 മണി വരെ പിന്നെ 4;15 വരെ ഒറ്റ ഇരിപ്പിന് ക്ലാസ്സ് തന്നെ .1 മണിക്കൂർ ഒരു subject . പിന്നെ നേരെ ബസിൽ 5;45 ഒക്കെ ആവുമ്പോ വീട് എത്തും. പിന്നെ അയ്യോ വിശപ്പ് ! കഴിച്ചു കഴിഞ്ഞാൽ.ക്ഷീണം ,, വർക്ക് ഒക്കെ ഒരു വിധം ചെയ്തു തീർന്നാൽ ഉറക്കം , പിന്നെ വീണ്ടും നാളെ ഉണ്ട് ,,,,സെക്കന്റ് saturday വരെ ക്ലാസ്സ് ...ഹും ,, ചത്ത് ചത്ത് ഒരു വർഷം പോയി ..പിന്നെ ഒരു ആശ്വാസം കൂടെ പഠിക്കുന്ന കുട്ടികളാ. നല്ല ഫ്രണ്ട്ലിയാ ..........പരീഷ നല്ല പാടായിരുന്നു അത് വേറെ കാര്യം ,,ഇത് വരെ ഉള്ള പരീക്ഷാ രീതി മാറ്റി എഴുതി എന്ന് തന്നെ പറയാം ... ടീച്ചേഴ്സ് പറഞ്ഞു കഴിഞ്ഞ question paper workout ചെയ്യാൻ ,, അതിൽ വലിയ കാര്യം ഒന്നും ഇല്ലായിരുന്നു ,,,ഒരു ചോദ്യം പോലും ചോദിച്ചില്ല ...ഇന്നി 17-നെ തുറക്കൂ,,,,ഇനി നമ്മൾ സീനിയേഴ്സാ. പഠിക്കാൻ ഒരു പാടുണ്ട്.
,,,,,,,,,,,,,,,ദൈവമേ എന്റെ കാര്യത്തിൽ ഒരു പിടിയും ഇല്ല ,,,, പൊതുവെ ഞാൻ പരീക്ഷയ്ക്ക് തലേന്നാ ഇരുന്നു പഠിക്കുന്നെ,,,,,,തലേന്ന് ഇരുന്നു പഠിക്കുന്ന ഒരു രസം അത് പറഞ്ഞറിയിക്കാൻ പറ്റില്ല ,, ഇത് വരെ മനസ്സില്ലാവാത്ത പല ടോപ്പിക്കും അപ്പോൾ മനസിലാവും,,,,, നവംബറിലെ റിസൾട്ട് വരട്ടെ .....already കുറെ ശാപം ഉള്ളത് കൊണ്ട് ,,,,,,,,,,,ഒന്നും അറിയില്ലേ ,,,,കുട്ടികൾ അപ്പോഴും പറയും HAPPY DAYS എന്ന സിനിമയിലെ കോളേജ് ആശിച്ചു വന്ന നമ്മുക്ക് കിട്ടിയത് മകന്റെ അച്ഛൻ എന്ന സിനിമയിലെ കോളേജ് ലൈഫ് ആണല്ലോ..................
LIFE ZZ BEAUTY FUL
first let me tell you, you got a humorous, reader-friendly writing style, so please keep writing, more n more...
ReplyDeleteas for this post, mmmmm i too was almost like you when i was a student... despite the ifs and buts as you mentioned here, they were really happy days for me, well, you will realize it only when you get a boss in the place of your Dean or Principal :P
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ആകട്ടെ
ReplyDeleteആശംസകള്‍
ഹ ഹാ .....നന്ദി ,,,വളരെ സന്തോഷം
ReplyDelete