Jun 4, 2013

എന്തൊരു കൊതുക്


                                              ; ഹോ , മഴ വന്നപ്പോ  എന്തൊരു  ആശ്വാസം  ആയിരുന്നു. പക്ഷെ  ഈ  കൊതുകും പനിയും  സഹിക്കാൻ പറ്റുന്നില്ല. ഫാൻ  ഇട്ടോണ്ട് കിടന്നാൽ  തണുത്തു വിറക്കും  , എന്നാൽ ഫാൻ അണച്ചാൽ അപ്പൊ വരും  ഊം  ഊം  അന്ന് പറഞ്ഞ് , ഇപ്പോഴത്തെ  കൊതുക്  നല്ല  ബുദ്ധിയുള്ളവരാ,  ഒരടിക്ക് ചാകാൻ  അവർക്ക് മനസ്സില്ല , അത്ര തന്നെ . ഇപ്പൊ  കണ്ടില്ലേ  കൊതുക് കടിച്ചു  മരിക്കുന്നവർക്കും  ഇൻഷുറൻസ്  രൂപ കിട്ടും * അത്രക്ക് demanda  കൊച്ചായാലും അതിന്റെ കൈയിലും ഉണ്ടേ ഒരു വെടിക്കുള്ള മരുന്ന്, കൊതുക്  എന്നു പറയുമ്പോൾ നിങ്ങൾക്ക്  ഒരു  പുച്ഛം  അല്ലേ, കാണിച്ചു തരാം. ഇപ്പൊ  കൊതുകിനെ കൊല്ലാന്നുള്ള  വസ്തുക്കളുടെ  എണ്ണം കണ്ടോ?   all out  അതിന്റെ റീഫില്ലിനു  മാത്രം 55തൊട്ട് 100  രൂപ വരും. goodnight , mat , പിന്നെ ലേറ്റസ്റ്റായി  വന്ന  ബാറ്റ്  ഓ..............എന്നിട്ടും  നമ്മുടെ കൊതുക്  ഒന്നിന്നും പിടി നല്കാതെ  അങ്ങനെ പാറി പറന്നു നടക്കുവാ.....കൊതുക് വന്നുള്ള കാര്യങ്ങൾ  നമ്മൾ  100% സാക്ഷരത  നേടിയ നമ്മളെ പോലുള്ള മലയാളികളെ  നന്നായി അറിയാവുന്നേ ?

"ഛെ , ഇതെന്തോന്നിത് !  എന്റെ വീട്ടില്  ഒരു വേസ്റ്റും  ഇല്ല , നമ്മുടെ വീട് നല്ല ക്ലീനാ..... ഹും ! സത്യം  ഈ, waste  എടുക്കാൻ പ്രത്യേകിച്ചു ആളൊന്നും വരൂല.  രാത്രി ആകുമ്പോൾ  കുട്ടികളുടെ അച്ഛൻ  വേസ്റ്റ് കൊണ്ട് എവിടെയെങ്കിലും കളയും.  അവിടുന്നാ  നമ്മുടെ അവിടെ കൊതുക് വരുന്നത് "എന്നോക്കെയാണ്  നമ്മുടെ കൂടെ ഉള്ള പലരും പറയുന്നത്. പക്ഷേ  വേസ്റ്റ്  ഇടുന്ന  സ്ഥലത്തുണ്ടാകുന്ന  കൊതുകിനു പറക്കാനുള്ള  ചിറകുള്ള കാര്യം ഇവർ മറക്കുന്നതാണോ?
ഈ   അടുത്ത  സമയത്ത്  ഞാൻ  വലിയമ്മയുടെ  വീട്ടിൽ പോകുന്ന  സമയം വൈകിട്ടു, നമ്മുടെ വീടിനടുത്തായി  ഒരു ആറുണ്ട്.  അവിടെ  ഇപ്പോൾ  വേസ്റ്റ് കൂടി കൂടി ഒരു മലയായി  എന്നും പറയാം.  ഇപ്പൊ  ആ പ്രദേശത്തുള്ള  എല്ലാവരും  ചേർന്ന്  ആറ്, എങ്ങനെ വൃത്തിയാക്കാം എന്നാലോചിക്കുകയാണ്.
......... അപ്പൊ ഞാൻ പറഞ്ഞു വന്നത്  ഞാൻ അങ്ങനെ അത് വഴി പോയപ്പോൾ  അവിടെ ഉള്ള  ഒരു  അപ്പുപ്പൻ well dress ൽ ഈവനിംഗ് വാക്ക്  നടത്തുന്നു.  അങ്ങനെ  നടക്കുമ്പോൾ  കൈയിലുള്ള  ഒരു പൊതി  നടന്നു നടന്നു  ആറിന്റെ അവിടെ എത്തിയപ്പോൾ  ആറിലോട്ടു  ഒരു ഏറ്. ഹും  ഞാൻ ഞാൻ നോക്കുന്നത് അയാൾ  അപ്പോഴാ കണ്ടത്  തിരിഞ്ഞു പോലും നോക്കാതെ വാണം  വിട്ടത് പോലെ ഒറ്റ പോക്ക്.  "മുതിർന്നവരായ  ഇവരെ  പോലുള്ളവരാ  നമ്മുക്ക് വഴി കാണിച്ചു തരേണ്ടത്‌. എന്നിട്ടോ ???????? എല്ലാം  കാണിച്ചു  വച്ചിട്ട്  ഇവരെ പോലുള്ളവർ തന്നെ  പറയും, "ഹോ  എന്തൊരു  കൊതുക് ! "

2 comments:

  1. കൊതുക്’സ് ഓണ്‍ കണ്‍ട്രി

    ReplyDelete
  2. അതെ അത് തന്നെ

    ReplyDelete