Jun 1, 2013

അന്നും ഇന്നും

                     

മഴ പയ്തു മാനം .....
കിടിലം  മഴ അല്ലെ ,,,,,,,, കുറെ നാളായി  എല്ലാവരും   മഴയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ,ഒരു വേഴാമ്പലിനെ പോലെ ,,,,അങ്ങനെ മഴ പെയ്തു  പക്ഷെ  നമ്മൾ  എന്ത് കിട്ടിയാലും തൃപ്തിയില്ലാത്ത  നമ്മളെ പോലെ ഉള്ള  മനുഷ്യർക്ക്‌ അതും ഒരു ശല്യം തന്നെ, "ഹും നശിച്ച മഴ ഇപ്പോഴേ പെയ്യണം എന്ന്  തോന്നിയല്ല് ,,എന്തൊരു കഷ്ടമാണെന്നു  നോക്കണേ ".എന്നാൽ ഇതേ ആളുകള്  തന്നെ പറയും "ഹോ  എന്തൊരു  വെയില് ! ഈ മഴയ്ക്ക്  ഒന്ന്  പെയ്താൽ  എന്താ എന്നൊക്കെ . എന്നാൽ  ചിലപ്പോൾ  പറയും , ഹും എന്തൊരു മഴയാ പെട്ടന്ന് വരും, പോകും..... അതെന്താണെന്നോ, ഇപ്പോഴെത്തെ കാലം വളരെ  മോശമാ, പണ്ടൊക്കെ  എല്ലാവർക്കും നല്ല മനസ്സായിരുന്നു.  അത് പോലുള്ള  ഐശ്വര്യം  അന്നും ഉണ്ടായിരുന്നു , ഇപ്പൊ കണ്ടില്ലേ സുനാമി , വെള്ളപൊക്കം , ചുഴലിക്കാറ്റു ... എന്തൊക്കെയാ സംഭവിക്കുന്നത് ....കൂടാതെ മകളുടെ പ്രായം ഉള്ള പെണ്‍ക്കുട്ടികളെ അല്ലേ  പിച്ചി ചീന്തുന്നത് , ഇതൊക്കെ കാണുന്ന  സ്ഥലത്ത്  അഗനായ  മഴ വരുന്നത് ,,, അല്ല  ഒരു സംശയം  ചോദിച്ചോട്ടെ,  പണ്ടും  സുനാമിയും ,വെള്ളപൊക്കവും ഒക്കെ   ഉണ്ടായിരുന്നില്ലേ ,,,,,അന്ന്  communication facilities  ഉണ്ടായിരുന്നുമില്ല. ,,,,,,,പിന്നെ  പീഡനം അന്നും  ഉണ്ടായിരുന്നു  ,,ഇല്ലേ ,,,പിന്നെന്താ  ഈ  മുതിർന്നവർ  എപ്പോഴും പണ്ടത്തെ കാലമാ നല്ലത്  എന്നൊക്കെ പറയണേ? ഈ  കാലം  മോശമാ ?
 

3 comments:

  1. അന്നത്തെക്കാള്‍ ഇന്നൊക്കെ നന്നെന്നും
    ഇന്നത്തെക്കാള്‍ അന്നൊക്കെ നന്നെന്നും
    ഓരോ കാലത്തും ഓരോരുത്തര്‍ പറഞ്ഞോണ്ട് നടക്കുന്നു

    വാഴ്വേ മായം

    ReplyDelete