Jun 7, 2013

ഒരു സത്യമാ ഞാൻ പറഞ്ഞെ ******

 


നമ്മുടെ  കോളേജിൽ  ഒരു  flow അപ്പ്‌  പ്രോഗ്രാമിൽ . സാർ  ചോദിച്ചു  "ആരുടെയൊക്കെ  വീട്ടിലാണ്, അമ്മൂമ്മ, അപ്പൂപ്പൻ  എന്ന  സാധനങ്ങൾ  ഉള്ളത്  എന്ന് ,, നിങ്ങൾ  കണ്ടിട്ടുണ്ടോ അതൊക്കെ " ഒരു പരിഹാസത്തോടെ  അയാൾ അത് പറഞ്ഞപ്പോ  എല്ലാരും  ചിരിച്ചു ,,,,,കാര്യമായി ചിന്തിക്കണ്ടവയാണ്  ഇത് . അല്ലേ?  പണ്ടൊക്കെ  അപ്പൂപ്പനും  അമ്മൂമ്മയും  ഒക്കെ ഉള്ള  ജീവിതമായിരുന്നില്ലേ . ഇന്ന്  അവർ ഒരു പ്രായം കഴിഞ്ഞാൽ  അവരെ  എവിടെ എങ്കിലും  കൊണ്ടു വന്നു  dump  ചെയ്യുന്നു . എല്ലാവർക്കും  ഇപ്പൊ  വയസ്സാവാൻ പേടിയാണ്...അല്ലേ  മുടി വെളുപ്പിച്ചു നടക്കുന്നവർ കുറയുന്നു,,സത്യം ,,ഡൈയും  ഹെയർ ഫിക്സിങ്ങ്  ഒക്കെ കണ്ടു പിടിചില്ലായിരുന്നെങ്കിലുള്ള  അവസ്ഥ  ഒന്ന് ആലോചിച്ചു നോക്ക് ..ഹും  എന്തൊരു കഷ്ടമായേനേ ,,ചിലര് പറയും "വയസായാൽ  ഒരു  മൂലയ്ക്ക്  അടങ്ങി  ഒതുങ്ങി  കഴിയണം  എന്നാ  പറയുന്നത് "എന്നാൽ  ചിലരോ  വയസാം കാലം  അടിച്ചു പൊളിക്കണോരാ. പോളിക്കനോനാ  ,, കാരണം  എല്ലാ  ഭാരവും  ഒഴിച്ചുവച്ചു  ടെൻഷൻ ഫ്രീ  ആയി  ഓക്കെ.  എന്നാൽ  എത്ര പേർക്ക് ഇതിനൊക്കെ  പറ്റും .....?

"കുട്ടികാലത്ത്  -ഹെൽത്ത്‌ ഉണ്ട്,  ടൈം  ഉണ്ട്, ബട്ട്‌  പണം  ഇല്ല.
മദ്ധ്യവയസ്സിൽ l  പണം ഉണ്ട്,  ഹെൽത്ത്‌ ഉണ്ട്,  ബട്ട്‌  ടൈം ഇല്ല
വയസ്സായാൽ  ടൈം ഉണ്ട്   പണം ഉണ്ട്  ബട്ട്‌ ഹെൽത്ത്‌ ഇല്ല "

 ദൈവത്തിന്റെ  ഒരു കളിയേ!  എന്ത് പറയാനാ. അല്ലേ ? actually  നമുക്ക്  ജീവിതം  അടിച്ചുപൊളിക്കാൻ  കഴിയുന്നില്ലേ ,,,നിങ്ങൾക്ക് കഴിയുന്നുണ്ടോ?  എന്തിനാ വെറുതെ  വയസ്സാകുന്നതു  വരെ കാത്തു ഇരിക്കുന്നത്?   ഓരോ  സമയവും എന്ജോയ്‌  ചെയ്യുക. ഒരു പക്ഷേ  വയസ്സാകുന്നതു  ആർക്കും ഇഷ്ടമല്ലാത്തത്‌ എന്തെന്നാണ് എനിക്ക് മനസിലാകാത്തത് !  ദൈവമേ  എനിക്ക്  വയസാം കാലത്ത്  എനിക്ക്  നല്ല ആരോഗ്യം തരണേ,  ആർക്കും  എന്നെ  കൊണ്ട്  ശല്യം  ഉണ്ടാക്കരുതേ എന്നാണ്  എല്ലാവരുടെയും  പ്രാർത്ഥന.

2 comments:

  1. അതുതന്നെയാണ് ഏകദേശം എല്ലാ മനുഷ്യരുടെയും പ്രാര്‍ത്ഥന

    ReplyDelete