Jun 7, 2013

ഒരു സത്യമാ ഞാൻ പറഞ്ഞെ ******

 


നമ്മുടെ  കോളേജിൽ  ഒരു  flow അപ്പ്‌  പ്രോഗ്രാമിൽ . സാർ  ചോദിച്ചു  "ആരുടെയൊക്കെ  വീട്ടിലാണ്, അമ്മൂമ്മ, അപ്പൂപ്പൻ  എന്ന  സാധനങ്ങൾ  ഉള്ളത്  എന്ന് ,, നിങ്ങൾ  കണ്ടിട്ടുണ്ടോ അതൊക്കെ " ഒരു പരിഹാസത്തോടെ  അയാൾ അത് പറഞ്ഞപ്പോ  എല്ലാരും  ചിരിച്ചു ,,,,,കാര്യമായി ചിന്തിക്കണ്ടവയാണ്  ഇത് . അല്ലേ?  പണ്ടൊക്കെ  അപ്പൂപ്പനും  അമ്മൂമ്മയും  ഒക്കെ ഉള്ള  ജീവിതമായിരുന്നില്ലേ . ഇന്ന്  അവർ ഒരു പ്രായം കഴിഞ്ഞാൽ  അവരെ  എവിടെ എങ്കിലും  കൊണ്ടു വന്നു  dump  ചെയ്യുന്നു . എല്ലാവർക്കും  ഇപ്പൊ  വയസ്സാവാൻ പേടിയാണ്...അല്ലേ  മുടി വെളുപ്പിച്ചു നടക്കുന്നവർ കുറയുന്നു,,സത്യം ,,ഡൈയും  ഹെയർ ഫിക്സിങ്ങ്  ഒക്കെ കണ്ടു പിടിചില്ലായിരുന്നെങ്കിലുള്ള  അവസ്ഥ  ഒന്ന് ആലോചിച്ചു നോക്ക് ..ഹും  എന്തൊരു കഷ്ടമായേനേ ,,ചിലര് പറയും "വയസായാൽ  ഒരു  മൂലയ്ക്ക്  അടങ്ങി  ഒതുങ്ങി  കഴിയണം  എന്നാ  പറയുന്നത് "എന്നാൽ  ചിലരോ  വയസാം കാലം  അടിച്ചു പൊളിക്കണോരാ. പോളിക്കനോനാ  ,, കാരണം  എല്ലാ  ഭാരവും  ഒഴിച്ചുവച്ചു  ടെൻഷൻ ഫ്രീ  ആയി  ഓക്കെ.  എന്നാൽ  എത്ര പേർക്ക് ഇതിനൊക്കെ  പറ്റും .....?

"കുട്ടികാലത്ത്  -ഹെൽത്ത്‌ ഉണ്ട്,  ടൈം  ഉണ്ട്, ബട്ട്‌  പണം  ഇല്ല.
മദ്ധ്യവയസ്സിൽ l  പണം ഉണ്ട്,  ഹെൽത്ത്‌ ഉണ്ട്,  ബട്ട്‌  ടൈം ഇല്ല
വയസ്സായാൽ  ടൈം ഉണ്ട്   പണം ഉണ്ട്  ബട്ട്‌ ഹെൽത്ത്‌ ഇല്ല "

 ദൈവത്തിന്റെ  ഒരു കളിയേ!  എന്ത് പറയാനാ. അല്ലേ ? actually  നമുക്ക്  ജീവിതം  അടിച്ചുപൊളിക്കാൻ  കഴിയുന്നില്ലേ ,,,നിങ്ങൾക്ക് കഴിയുന്നുണ്ടോ?  എന്തിനാ വെറുതെ  വയസ്സാകുന്നതു  വരെ കാത്തു ഇരിക്കുന്നത്?   ഓരോ  സമയവും എന്ജോയ്‌  ചെയ്യുക. ഒരു പക്ഷേ  വയസ്സാകുന്നതു  ആർക്കും ഇഷ്ടമല്ലാത്തത്‌ എന്തെന്നാണ് എനിക്ക് മനസിലാകാത്തത് !  ദൈവമേ  എനിക്ക്  വയസാം കാലത്ത്  എനിക്ക്  നല്ല ആരോഗ്യം തരണേ,  ആർക്കും  എന്നെ  കൊണ്ട്  ശല്യം  ഉണ്ടാക്കരുതേ എന്നാണ്  എല്ലാവരുടെയും  പ്രാർത്ഥന.

Jun 6, 2013

ഞാൻ പറഞ്ഞെന്നേ ഉള്ളു ..........

                                

മദ്ധ്യേ  ഇങ്ങനെ  കാണുന്ന  നേരത്ത്  മത്സരിക്കുന്നതെന്തിന്നു  നാം ............,,,,,,,
WHAT A KIDILAM  LINES ......... !!! കുറച്ചു നാളെ  ഈ  ഭൂമിയിൽ  ഉള്ളൂ  . അത് സ്നേഹത്തോടെയും  സമാധാനത്തോടെയും  കൂടെ കഴിയണം ... എന്നൊക്കെ  എല്ലാവരും വലിയ വായിൽ പറയുന്നത്  നമ്മൾ  കേൾക്കാറുണ്ട് ..പക്ഷേ  വല്ല  റിസൾട്ട്‌  -ഉം  ഉണ്ടോ    പണവും  പദവിയും  ഒക്കെ  ഉണ്ടെങ്കിലെ  വില ഉള്ളൂ  പണവും  പദവിയും  ഒക്കെ  വേണ്ടാന്ന്  വയ്ക്കുന്ന  ആരെങ്കിലും  ഉണ്ടോ ,,,,ആക്ച്വലി  എന്തിനാണ്  ജീവിതത്തിന്റെ   മുക്കാൽ  ശതമാനവും   പണത്തിനു  വേണ്ടി  hard work ..എന്നിട്ട്  എന്താ  പ്രയോജനം  ,,,, പണം   കാണുമ്പോ  എന്താണ്  നമ്മൾ  ഇത്ര  ആവേശം  കാണിക്കുന്നത്  .... ആവശ്യത്തിനു  വേണം  നമ്മൾ, suppose   ഇത്രയും  കഷ്ടപ്പെട്ടുണ്ടാക്കുന്നത്  ബാക്കി  വന്നാൽ  എന്ത് ചെയ്യണം  ,,,,,,,,തലമുറയ്ക്ക്  വച്ചാൽ  ,,,,,,,,,,അവർ  പിന്നെ  hard  വർക്കിന്റെ  ടേസ്റ്റ്  മറക്കും ..........മുൻപ് ഒരിക്കൽ   ഒരു  രാജാവ്‌  ലോകം  കീഴടക്കി  നടന്നപ്പോൾ  ,,,,അദ്ദേഹത്തിന്റെ  മകൻ   അടുത്തു  ചെന്ന് ചോദിച്ചു  "അച്ഛാ  ..അച്ഛൻ  ഇങ്ങനെ  ലോകം മുഴുവൻ  കീഴടക്കിയാൽ  ഞാൻ  രാജാവാകുമ്പോൾ  എന്ത് കീഴടക്കും? "  ........... മക്കൾക്ക്‌  വേണ്ടി  രാത്രിയും  പകലും കിടന്നു  അച്ഛനമ്മാർ  കഷ്ടപ്പെട്ടാൽ  മക്കളുടെ  ജോലി ഇതൊക്കെ  തിന്നു മുടിപ്പിക്കുകയാണ് കേട്ടോ ". ഇന്നാൾ  ഒരിടത്തു  ഒരു അച്ഛന്  ഒരു മകൻ.  അച്ഛന്റെ  അച്ഛൻ  സമ്പാദിച്ചു   വച്ചത് പോരാതെ  ,, പിന്നെയും  ഉണ്ടാക്കി ,,,, മകൻ  വളർന്നു വലുതായപ്പോൾ   പ്രേമിച്ച  പാവപ്പെട്ട  പെണ്ണിനെ  വിവാഹം കഴിക്കും  അത്രേ ....,,നമ്മുടെ  സ്റ്റാൻഡേർഡിന്  ഒത്ത  വിവാഹം  അല്ലാത്തത് കൊണ്ട്   അച്ഛൻ സമ്മതിച്ചില്ല  ,, പിറ്റേന്ന് മകൻ   തൂങ്ങി  മരിച്ചു ,,,,,,,, ,,,,,,,,അല്ല  ഞാൻ  പറഞ്ഞന്നേ  ഉള്ളു .................എന്താണ്  നിങ്ങടെ  അഭിപ്രായം ................?

മുത്തിക്ക് പറ്റിയ അമിളി

 

ഒരു  സുന്ദരി  മുത്തശ്ശിയെ  പരിചയപ്പെടാൻ  ഇടയായി ..നല്ല  healthy  ..പല്ലുകൾ  കൊഴിഞ്ഞിട്ടൊന്നും ഇല്ല അത്ര ...ഇപ്പോ  കിളവി  ഇങ്ങനയാണെങ്കിൽ   ആയ  കാലത്ത്  എങ്ങനെ ആയിരിക്കും !  അവരുടെ പാസ്റ്റ്  അറിയാൻ ഒരാഗ്രഹം.  പിന്നെ വേറെ പണിയൊന്നും ഇല്ലല്ലോ ,,,,ഞാൻ അവരോട്  കാര്യങ്ങൾ  ചോദിക്കാൻ തുടങ്ങി  ..വലിയൊരു  nair  തറവാട്ടിലാ   ജനിച്ചത്‌. കുട്ടിക്കാലത്തേ  അച്ഛനും അമ്മയും മരിച്ചു പോയി ,,,,അവർക്ക്  മകളോട് നല്ല  സ്നേഹം ആയിരുന്നു .ഹും  എന്ത്  ചെയ്യാൻ  17  വയസ്സിലൊക്കെ  ഒരു  ‘കിഡിലൻ  പീസ്‘  ആയിരുന്നു. അച്ഛനും അമ്മയും മരിച്ചത് കൊണ്ട്  ഇവരെ വേറെ ഏതോ മാമന്റെ  വീട്ടിൽ നിർത്തി അവിടെ അടുക്കളയിൽ സഹായിക്കാനും  മറ്റും ,,,ഇവർക്ക്  3 സഹോദരന്മാർ  അവരെ പറ്റി വലിയ പിടി ഒന്നും ഇല്ല .....പിന്നെ  മാമനു  3  boyzz ..മാമ്മിക്ക്  ഇവരോട് വലിയ കാര്യയവും ആയിരുന്നു. അതുകൊണ്ട്  തന്നെ  മക്കളെ 3 പേരെയും കൊണ്ട്  ഇവരെ കല്യാണം  കഴിപ്പിക്കാം എന്നു വിചാരിച്ചു .ഇതിനു പിറകെ  വേറെ ഉദ്ദേശവും  ഉണ്ട്  ..സ്വത്തുക്കൾ പങ്കു വയ്ക്കേണ്ടി  വരില്ല ,,അത്ര തന്നെ ..മാമ്മിയുടെ  മക്കളിൽ  മൂത്തയാൾ  ജോലിക്കാരനാണ്  ,രണ്ടാമത്തത്  ഒരു പാവം കൃഷികാരൻ.  അത്ര  വിദ്യാഭ്യാസം  ഇല്ല. ഇളയ ആൾ  കൂട്ടത്തില ചുള്ളൻ  ചെറുപ്പക്കാരൻ  ,,,,,നമ്മുടെ താരത്തിനു ഇഷ്ടം  ഇളയവനെ ആയിരുന്നു. എന്നാൽ  ഇവരെ ഇഷ്ടംമൂത്തയാൾക്കായിരുന്നു ,,,,,,,,,ഹും പറഞ്ഞിട്ട് എന്ത് കാര്യം? ........ഇളയവൻ ബുദ്ധിമാൻ  ആയതുകൊണ്ട് , ഇവരോട് വലിയ സ്നേഹം നടിച്ചു ,,,,മൂത്ത ചേട്ടനെ  കൊണ്ട് വേറെ കല്യാണം  കഴിപ്പിക്കോ,  ഞാൻ നിനക്ക്  മാത്രമാണ് എന്നൊക്കെ പറഞ്ഞപ്പോൾ അങ്ങേരെ നിർബന്ധിച്ചു  വേറെ ഒരു പെണ്ണിനെ  കല്യാണം  കഴിപ്പിച്ചു ....കുറച്ചു ദിവസം കഴിഞ്ഞപ്പോ  ഇളയവൻ  അടുത്ത്  വന്നു പറഞ്ഞു,  എനിക്ക്  നാളെ ഒരു സദ്യ  ഒരുക്കി വയ്ക്കടി  ,,,,,,,,,,,"ഞാൻ  കിച്ചടിയും  പച്ചടിയും   തോരനും  ഒക്കെ വച്ച് അങ്ങേരെ  കാത്തിരുന്നപ്പോൾ  വരുന്നു,  തെക്കേലെ  പെണ്ണിന്  പുടവ കൊടുത്തു  കൊണ്ട് വരുന്നു........... " അത്  ഇപ്പോഴും പറഞ്ഞപ്പോ  മുത്തശ്ശി യുടെ സ്വരത്തിന് പാളിച്ച .................പാവം  അങ്ങനെ താൻ വെറുത്തിരുന്ന  കൃഷിക്കാരനും ഒത്തായി  ജീവിതം . പാവം  ,,,,,,,,,,അവർക്ക് പറ്റിയ ഒരു അമളിയേ .....................

Jun 5, 2013

LIFE ZZ BEAUTIFUL

                                   

എല്ലാവരും പറയും  school  ലൈഫ്  ഒക്കെ എന്ത്!  കോളേജിൽ കയറിയാൽ പിന്നെ അടിച്ചു പൊളിക്കാം  എന്ന്.   ആ വിശ്വാസത്തോടെയാ  ഞാനും കോളേജിൽ  പോയത്  .പാപി  ചെല്ലുന്നിടം പാതാളം!  എന്ന്  പറയുന്നത് പോലെയായി അവസ്ഥ . 7 ;15  ആവുമ്പോ കോളേജ്  ബസ്‌  വരും അതിൽ കയറി  ഇരിക്കുക ,,, 8;30 ആവുമ്പോൾ  കോളേജ്   എത്തും  , ,8;30 ക്ക് തന്നെ ക്ലാസ്സ്‌ തുടങ്ങും. പിന്നെ  10 ക്ക് 10 മിനിട്ട്  ഒരു ബ്രേക്ക്‌  പിന്നെ 12;30 to  1 മണി വരെ  പിന്നെ 4;15  വരെ  ഒറ്റ ഇരിപ്പിന് ക്ലാസ്സ്‌  തന്നെ  .1 മണിക്കൂർ  ഒരു subject . പിന്നെ  നേരെ ബസിൽ 5;45 ഒക്കെ  ആവുമ്പോ വീട്  എത്തും. പിന്നെ  അയ്യോ  വിശപ്പ്‌ ! കഴിച്ചു കഴിഞ്ഞാൽ.ക്ഷീണം ,, വർക്ക്‌  ഒക്കെ  ഒരു വിധം  ചെയ്തു തീർന്നാൽ  ഉറക്കം , പിന്നെ  വീണ്ടും  നാളെ ഉണ്ട് ,,,,സെക്കന്റ്‌ saturday  വരെ ക്ലാസ്സ് ...ഹും ,, ചത്ത്‌  ചത്ത്   ഒരു വർഷം പോയി ..പിന്നെ ഒരു ആശ്വാസം  കൂടെ പഠിക്കുന്ന  കുട്ടികളാ. നല്ല ഫ്രണ്ട്ലിയാ ..........പരീഷ  നല്ല  പാടായിരുന്നു  അത് വേറെ കാര്യം  ,,ഇത് വരെ ഉള്ള  പരീക്ഷാ രീതി മാറ്റി  എഴുതി എന്ന് തന്നെ പറയാം ... ടീച്ചേഴ്സ്‌  പറഞ്ഞു   കഴിഞ്ഞ question paper  workout  ചെയ്യാൻ ,,  അതിൽ വലിയ കാര്യം ഒന്നും ഇല്ലായിരുന്നു ,,,ഒരു ചോദ്യം  പോലും ചോദിച്ചില്ല ...ഇന്നി  17-നെ  തുറക്കൂ,,,,ഇനി നമ്മൾ  സീനിയേഴ്സാ.   പഠിക്കാൻ ഒരു പാടുണ്ട്. 

,,,,,,,,,,,,,,,ദൈവമേ എന്റെ കാര്യത്തിൽ ഒരു പിടിയും ഇല്ല ,,,, പൊതുവെ  ഞാൻ പരീക്ഷയ്ക്ക് തലേന്നാ  ഇരുന്നു പഠിക്കുന്നെ,,,,,,തലേന്ന് ഇരുന്നു പഠിക്കുന്ന  ഒരു രസം അത് പറഞ്ഞറിയിക്കാൻ  പറ്റില്ല ,, ഇത് വരെ മനസ്സില്ലാവാത്ത  പല ടോപ്പിക്കും അപ്പോൾ  മനസിലാവും,,,,, നവംബറിലെ  റിസൾട്ട്‌ വരട്ടെ .....already  കുറെ  ശാപം  ഉള്ളത് കൊണ്ട് ,,,,,,,,,,,ഒന്നും  അറിയില്ലേ ,,,,കുട്ടികൾ  അപ്പോഴും പറയും HAPPY DAYS  എന്ന  സിനിമയിലെ  കോളേജ്  ആശിച്ചു  വന്ന നമ്മുക്ക്  കിട്ടിയത്  മകന്റെ അച്ഛൻ  എന്ന  സിനിമയിലെ  കോളേജ്  ലൈഫ് ആണല്ലോ..................
LIFE  ZZ BEAUTY FUL

Jun 4, 2013

എന്തൊരു കൊതുക്


                                              ; ഹോ , മഴ വന്നപ്പോ  എന്തൊരു  ആശ്വാസം  ആയിരുന്നു. പക്ഷെ  ഈ  കൊതുകും പനിയും  സഹിക്കാൻ പറ്റുന്നില്ല. ഫാൻ  ഇട്ടോണ്ട് കിടന്നാൽ  തണുത്തു വിറക്കും  , എന്നാൽ ഫാൻ അണച്ചാൽ അപ്പൊ വരും  ഊം  ഊം  അന്ന് പറഞ്ഞ് , ഇപ്പോഴത്തെ  കൊതുക്  നല്ല  ബുദ്ധിയുള്ളവരാ,  ഒരടിക്ക് ചാകാൻ  അവർക്ക് മനസ്സില്ല , അത്ര തന്നെ . ഇപ്പൊ  കണ്ടില്ലേ  കൊതുക് കടിച്ചു  മരിക്കുന്നവർക്കും  ഇൻഷുറൻസ്  രൂപ കിട്ടും * അത്രക്ക് demanda  കൊച്ചായാലും അതിന്റെ കൈയിലും ഉണ്ടേ ഒരു വെടിക്കുള്ള മരുന്ന്, കൊതുക്  എന്നു പറയുമ്പോൾ നിങ്ങൾക്ക്  ഒരു  പുച്ഛം  അല്ലേ, കാണിച്ചു തരാം. ഇപ്പൊ  കൊതുകിനെ കൊല്ലാന്നുള്ള  വസ്തുക്കളുടെ  എണ്ണം കണ്ടോ?   all out  അതിന്റെ റീഫില്ലിനു  മാത്രം 55തൊട്ട് 100  രൂപ വരും. goodnight , mat , പിന്നെ ലേറ്റസ്റ്റായി  വന്ന  ബാറ്റ്  ഓ..............എന്നിട്ടും  നമ്മുടെ കൊതുക്  ഒന്നിന്നും പിടി നല്കാതെ  അങ്ങനെ പാറി പറന്നു നടക്കുവാ.....കൊതുക് വന്നുള്ള കാര്യങ്ങൾ  നമ്മൾ  100% സാക്ഷരത  നേടിയ നമ്മളെ പോലുള്ള മലയാളികളെ  നന്നായി അറിയാവുന്നേ ?

"ഛെ , ഇതെന്തോന്നിത് !  എന്റെ വീട്ടില്  ഒരു വേസ്റ്റും  ഇല്ല , നമ്മുടെ വീട് നല്ല ക്ലീനാ..... ഹും ! സത്യം  ഈ, waste  എടുക്കാൻ പ്രത്യേകിച്ചു ആളൊന്നും വരൂല.  രാത്രി ആകുമ്പോൾ  കുട്ടികളുടെ അച്ഛൻ  വേസ്റ്റ് കൊണ്ട് എവിടെയെങ്കിലും കളയും.  അവിടുന്നാ  നമ്മുടെ അവിടെ കൊതുക് വരുന്നത് "എന്നോക്കെയാണ്  നമ്മുടെ കൂടെ ഉള്ള പലരും പറയുന്നത്. പക്ഷേ  വേസ്റ്റ്  ഇടുന്ന  സ്ഥലത്തുണ്ടാകുന്ന  കൊതുകിനു പറക്കാനുള്ള  ചിറകുള്ള കാര്യം ഇവർ മറക്കുന്നതാണോ?
ഈ   അടുത്ത  സമയത്ത്  ഞാൻ  വലിയമ്മയുടെ  വീട്ടിൽ പോകുന്ന  സമയം വൈകിട്ടു, നമ്മുടെ വീടിനടുത്തായി  ഒരു ആറുണ്ട്.  അവിടെ  ഇപ്പോൾ  വേസ്റ്റ് കൂടി കൂടി ഒരു മലയായി  എന്നും പറയാം.  ഇപ്പൊ  ആ പ്രദേശത്തുള്ള  എല്ലാവരും  ചേർന്ന്  ആറ്, എങ്ങനെ വൃത്തിയാക്കാം എന്നാലോചിക്കുകയാണ്.
......... അപ്പൊ ഞാൻ പറഞ്ഞു വന്നത്  ഞാൻ അങ്ങനെ അത് വഴി പോയപ്പോൾ  അവിടെ ഉള്ള  ഒരു  അപ്പുപ്പൻ well dress ൽ ഈവനിംഗ് വാക്ക്  നടത്തുന്നു.  അങ്ങനെ  നടക്കുമ്പോൾ  കൈയിലുള്ള  ഒരു പൊതി  നടന്നു നടന്നു  ആറിന്റെ അവിടെ എത്തിയപ്പോൾ  ആറിലോട്ടു  ഒരു ഏറ്. ഹും  ഞാൻ ഞാൻ നോക്കുന്നത് അയാൾ  അപ്പോഴാ കണ്ടത്  തിരിഞ്ഞു പോലും നോക്കാതെ വാണം  വിട്ടത് പോലെ ഒറ്റ പോക്ക്.  "മുതിർന്നവരായ  ഇവരെ  പോലുള്ളവരാ  നമ്മുക്ക് വഴി കാണിച്ചു തരേണ്ടത്‌. എന്നിട്ടോ ???????? എല്ലാം  കാണിച്ചു  വച്ചിട്ട്  ഇവരെ പോലുള്ളവർ തന്നെ  പറയും, "ഹോ  എന്തൊരു  കൊതുക് ! "

Jun 2, 2013

പാവം സ്റ്റേറ്റ് പഠിച്ച കുട്ടികൾ

             

സ്റ്റേറ്റ്  പഠിക്കുന്ന കുട്ടികളും  cbse  പഠിക്കുന്ന  കുട്ടികളും തമ്മിൽ ഒരു പാട്  difference  ഉണ്ട് . എന്നാൽ അവസാനം ഇവർ രണ്ടു പേരും  വന്നെത്തുന്ന place  ഒന്നാണ്  അവിടെ cbse പഠിക്കുന്നവർക്കായിരിക്കും മുന്തൂകം . for  example  1 മുതൽ 10 വരെ സ്റ്റേറ്റ്  സിലബസ്സിൽ  മലയാളവും  ഇംഗ്ലീഷും  പഠിക്കാം. രണ്ടിലും  കന്റെന്റ്റ് ഒന്നാണെങ്കിലും പഠനരീതി യിൽ കുറെയൊക്കെ മാറ്റങ്ങൾ   ഉണ്ട് . എന്നിട്ട്‌  +1, +2 ഇൽ  അവർ വരുമ്പോൾ  അവിടെ മലയാളം മീഡിയം പഠിച്ചു വരുന്നവർ പിന്നോക്കം പോകുന്നു .തീർച്ചയായും  ഇംഗ്ലീഷ് മീഡിയതിതിൽ  ഉള്ളവരായിരിക്കും മുന്നൊക്കം  വരുന്നത്. എന്നാൽ ഈ പറയുന്ന  സ്റ്റേറ്റ് പഠനം തികച്ചും  അപ്ലിക്കേഷൻ  ലെവൽ ആണ്.  കുട്ടികളുടെ  creative ടാലെന്റ്സ് ആൻഡ്‌  സ്കിത്സ്  ഈ  പഠനം വഴി  കൂട്ടാൻ കഴിയും.  പക്ഷെ എഞ്ചിനീയറിംഗ്  പോലുള്ള  പ്രൊഫഷണൽ  കോഴ്സ്  പഠിക്കുമ്പോൾ . cbse  പഠിക്കുന്നവർക്കായിരിക്കും  പ്രധാന്യം.  അവരുടെ സിസ്റ്റം പഠനമാണ്  അവിടെ പ്രവർത്തിക്കുന്നത് ........ടീച്ചേഴ്സ്  പഠിപ്പിക്കുന്നത്  വെള്ളം  പോലും  തൊടാതെ  അതേ പടി വിഴുങ്ങുക ,,,,,,, അപ്പൊ  സ്റ്റേറ്റ്  മലയാളം മീഡിയം പഠിച്ചവർ  മണ്ടന്മാരോ ???? എന്നാൽ  മലയാളം മീഡിയം പഠിക്കുന്നവർക്ക്  ഉയർന്ന  പ്രൊഫ. കോഴ്സിലേയ്ക്കുള്ള  അർഹത  കുറച്ചേ ലഭിക്കുന്നുള്ളൂ ..എന്നത്  വാസ്തവം ...Am I right???  പിന്നെ  വേറെ ഒരു പ്രശ്നം  +1 +2 വരുമ്പോ  സ്റ്റേറ്റ് കാരും  cbse  യാണ് പഠിക്കുന്നത് .....പക്ഷെ  സ്റ്റേറ്റ് ക്കാർക്ക്   ചുമ്മാ  മാർക്ക്  കൊടുക്കുന്നു എന്ന  വിവാദം ഉയരുന്നു ,,,,,, ആക്ച്വലി  ഇത് വഴി  കുട്ടികളെ  മുന്പോട്ടുള്ള  പഠനത്തിനു സഹായിക്കുന്നു എങ്കിലും ,,,,അർഹതയില്ലാത്ത  മാർക്ക്‌  കുട്ടികൾക്ക് കിട്ടുന്നു എന്ന  വിവാദവും ഉണ്ട് ..........രാമൻ  എന്ന ഉത്തരത്തിനു്  രാവണൻ  എന്ന്  എഴുതിയാലും മതിയത്രേ.  എന്നാ  ഓരോ  പരാമർശങ്ങൾ !!! എന്ത് ചെയ്യും!  പാവം  സ്റ്റേറ്റ് പഠിച്ച കുട്ടികൾ.................****

Jun 1, 2013

അന്നും ഇന്നും

                     

മഴ പയ്തു മാനം .....
കിടിലം  മഴ അല്ലെ ,,,,,,,, കുറെ നാളായി  എല്ലാവരും   മഴയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ,ഒരു വേഴാമ്പലിനെ പോലെ ,,,,അങ്ങനെ മഴ പെയ്തു  പക്ഷെ  നമ്മൾ  എന്ത് കിട്ടിയാലും തൃപ്തിയില്ലാത്ത  നമ്മളെ പോലെ ഉള്ള  മനുഷ്യർക്ക്‌ അതും ഒരു ശല്യം തന്നെ, "ഹും നശിച്ച മഴ ഇപ്പോഴേ പെയ്യണം എന്ന്  തോന്നിയല്ല് ,,എന്തൊരു കഷ്ടമാണെന്നു  നോക്കണേ ".എന്നാൽ ഇതേ ആളുകള്  തന്നെ പറയും "ഹോ  എന്തൊരു  വെയില് ! ഈ മഴയ്ക്ക്  ഒന്ന്  പെയ്താൽ  എന്താ എന്നൊക്കെ . എന്നാൽ  ചിലപ്പോൾ  പറയും , ഹും എന്തൊരു മഴയാ പെട്ടന്ന് വരും, പോകും..... അതെന്താണെന്നോ, ഇപ്പോഴെത്തെ കാലം വളരെ  മോശമാ, പണ്ടൊക്കെ  എല്ലാവർക്കും നല്ല മനസ്സായിരുന്നു.  അത് പോലുള്ള  ഐശ്വര്യം  അന്നും ഉണ്ടായിരുന്നു , ഇപ്പൊ കണ്ടില്ലേ സുനാമി , വെള്ളപൊക്കം , ചുഴലിക്കാറ്റു ... എന്തൊക്കെയാ സംഭവിക്കുന്നത് ....കൂടാതെ മകളുടെ പ്രായം ഉള്ള പെണ്‍ക്കുട്ടികളെ അല്ലേ  പിച്ചി ചീന്തുന്നത് , ഇതൊക്കെ കാണുന്ന  സ്ഥലത്ത്  അഗനായ  മഴ വരുന്നത് ,,, അല്ല  ഒരു സംശയം  ചോദിച്ചോട്ടെ,  പണ്ടും  സുനാമിയും ,വെള്ളപൊക്കവും ഒക്കെ   ഉണ്ടായിരുന്നില്ലേ ,,,,,അന്ന്  communication facilities  ഉണ്ടായിരുന്നുമില്ല. ,,,,,,,പിന്നെ  പീഡനം അന്നും  ഉണ്ടായിരുന്നു  ,,ഇല്ലേ ,,,പിന്നെന്താ  ഈ  മുതിർന്നവർ  എപ്പോഴും പണ്ടത്തെ കാലമാ നല്ലത്  എന്നൊക്കെ പറയണേ? ഈ  കാലം  മോശമാ ?