നമ്മൾ മനുഷ്യർ വിചാരിക്കുന്നത് നമുക്കു മാത്രമേ ചിന്തിക്കാനുള്ള ശേഷിയുള്ളൂ, ബുദ്ധിയുള്ളൂ എന്നൊക്കെയല്ലേ? എല്ലാ ജീവികൾക്കും ഇതുണ്ട് എന്നു തന്നെ പറയാം. സത്യം. നമ്മുടെ വീട്ടിലെ കൊതുകുശല്യം കാരണം കൊതുകിനെ കൊല്ലുന്ന bat വാങ്ങി. ആദ്യത്തെ ദിവസമൊക്കെ കൊതുകിനെ കൊന്നു. പിന്നെപിന്നെ ആയപ്പോൾ കാണാനില്ല. ഞാൻ നോക്കിയപ്പോൾ തുണിയുടെ ഇടയിൽ almarah യുടെ അകത്ത് ഒക്കെ പോയി പമ്മി ഇരിക്കുന്നു. അങ്ങനെ അത് അനക്കുമ്പോ കൊതുകു പറക്കും കൊല്ലും. പിന്നെ പിന്നെ അത് അവിടെയും ഇല്ലപക്ഷേ രാത്രിയാവുമ്പോൾ light off ചെയ്യുമ്പോൾ കൊതുകു കടിക്കും. പിന്നെ തപ്പിയപ്പോ light off ചെയ്യുന്നതു വരെ room -ന്റെ ചുവരിൽ ഇരിക്കും. പക്ഷേ കൊല്ലാൻ പാടാ. table മുകളിൽ കസേരയിട്ട് എത്തി കൊതുകിനെ കൊല്ലും. കുറേ ദിവസം കഴിഞ്ഞപ്പോൾ അവിടെയും ഇല്ല. അങ്ങനെ ഒരു ദിവസം കൊതുകിനെ ഒന്നിനെയും കൊല്ലാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തിൽ ഇരിക്കുമ്പോൾ താഴെ രണ്ടു മൂന്നു കൊതുകു ചത്തു കിടക്കുന്നു. എന്നാൽ ഇതിനെ എടുത്തു ഒന്നുകൂടെ bat -ൽ ഇടാം എന്നു പറഞ്ഞ് എടുക്കാൻ പോയതും 3 കൊതുകും പറന്ന് ഒറ്റപോക്ക്! അതായത് ചത്തതു പോലെ അത് അഭിനയിക്കുകയായിരുന്നു. എവിടുന്നു കിട്ടിയതാ എന്തോ കൊതുകിന് ഇത്ര ബുദ്ധി. ചിലപ്പോൾ എന്റെ ചോര boost ആയി അത് കുടിക്കുന്നുണ്ടാവും !!
Sep 30, 2012
Sep 28, 2012
അഹങ്കാരികളുടെ സംസ്ഥാനസമ്മേളനം
അഹങ്കാരികളുടെ സംസ്ഥാനസമ്മേളനം എന്ന ഒരു programme മഴവിൽ മനോരമയിൽ ഉണ്ടായിരുന്നു. അഹങ്കാരി എന്ന വാക്കിന്റെ അർത്ഥം സത്യം പറഞ്ഞാൽ ഇപ്പോഴും മലയാളികൾക്ക് അറിയില്ല എന്നതാണ് വസ്തുത! അഹങ്കാരത്തിന് ഓരോ ആളുകൾ ഓരോ definition കൊടുക്കുന്നു. correct ഏതാണെന്ന് ആർക്കും പറയാൻ കഴിയില്ല. actually എന്താണ് അഹങ്കാരം? രഞ്ജിനി ഹരിദാസിനെയാണ് ഏറ്റവും കൂടുതൽ പൊരിച്ചത്. actually രഞ്ജിനി എന്ന അവതാരിക 6 വർഷമായി വൻ വിജയത്തിൽ programme അവതരിപ്പിക്കുകയാണ്. അവരുടെ കഴിവിൽ അവർക്ക് കുറച്ച് അഹങ്കാരം ഉൾലത് നല്ലതല്ലേ? മറ്റുള്ളവരുടെ അഭിപ്രായം കേട്ട് അവരുടെ കാര്യങ്ങൾ അവരുടെ രീതിയിൽ ചെയ്താൽ എന്താണു കുഴപ്പം? അല്ലെങ്കിലും ഞങ്ങൾ മലയാളികൾക്ക് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ അതീവ താത്പര്യം തന്നെയാണ്. ഈയിടെ ഞാൻ മാതൃഭൂമി പത്രത്തിൽ ഈ programme -നെക്കുറിച്ച് ഒരു Doctor എഴുതിയ അഭിപ്രായം വായിക്കാൻ ഇടയായി. രഞ്ജിനി ഹരിദാസിന്റെ വസ്ത്രധാരണയിൽ വന്ന മാറ്റം അവരെ സന്തോഷിപ്പിക്കുന്നു എന്ന്. മറ്റുള്ളവരെ അവരുടെ പാട്ടിനു അങ്ങ് വിട്ടാൽ പോരെ. ഒരാൾക്ക് ഒരു അവാർഡ് കിട്ടി അല്ലെങ്കിൽ അംഗീകാരം കിട്ടിയെങ്കിൽ അതിന്നു വലിയ പ്രാധാന്യം കൊടുക്കാതെ എവിടെ ആരെ പീഡിപ്പിച്ചു, എവിടെ ആരെ അപമാനിച്ചു എന്നൊക്കെ നമ്മൾ അന്വേഷിച്ച് പാടി നടക്കും. എന്തുകൊണ്ടാണ് നമ്മൾ ഇത്ര negative ആയത്? നമ്മുടെ society യുടെ കുഴപ്പമാണ് എന്നൊക്കെ ഈ societyയിൽ ഉള്ളവർ തന്നെ പറയും. ആരാ ഈ society -യെ മാറ്റാൻ തുനിഞ്ഞ് ഇറങ്ങുക? കഷ്ടം !!!!
Sep 21, 2012
വിശ്വാസം അതല്ലേ എല്ലാം !
ദൈവകിരണങ്ങൾ കണ്ടുപിടിച്ചു. E=mc2 തെറ്റാണെന്ന് കണ്ടുപിടിച്ചു. കുറേ കണ്ടു പിടുത്തങ്ങൾ തെറ്റാണെന്ന് പറയുന്നു.കുറേ കൊണ്ടു വരുന്നു. എന്നാൽ ആരോടും ചോദിക്കാൻ ഒരു നിവർത്തിയും ഇല്ല. പഠിക്കാനുള്ള പുസ്തകം ഇപ്പോഴും ഉള്ളത് നൂറ്റാണ്ടുകൾക്ക് മുൻപുള്ളതു തന്നെ. അതിനൊന്നും ഒരു മാറ്റവും ഇല്ല. A - പത്തിൽ പഠിച്ച lessons തന്നെ B -യും പത്തിൽ പഠിക്കുന്നു. B പഠിക്കുന്നതു തന്നെ C -യും പഠിക്കുന്നു. അങ്ങനെ ഈ chapters ഒക്കെ തലമുറ തലമുറകളായി കൈമാറി വരുന്നു. ഒരു ചെറിയ ഉദാഹരണം പറയാം. How many planets are there? എന്ന് ചോദിച്ചാൽ ഇന്നും 9 തന്നെ. പാവം Pluto യെ കളയാൻ ആർക്കും മനസ്സു വരുന്നില്ല. ചില പുസ്തകങ്ങളിൽ മാത്രമേ മാറ്റം വന്നിട്ടുള്ളൂ. പക്ഷേ വേറെ ഒരു സംശയം ഇതു പഠിച്ച ബുദ്ധിജീവികൾ ആയിരിക്കൂലേ ഒൻപതു ഗ്രഹങ്ങളെ വച്ച് astrology വച്ചിരിക്കുന്നത്? എന്നാൽ ഇങ്ങനെ ഓരോന്നു കണ്ടു പിടിക്കുന്നതിനനുസരിച്ച് ഈ വിശ്വാസങ്ങൾ മാറ്റേണ്ടി വരും. അതൊക്കെ തെറ്റാണെന്ന് പറയേണ്ടി വരില്ലല്ലോ. നവഗ്രഹങ്ങളുടെ കൂട്ടത്തിൽ നിന്ന് കേതുവായ Pluto യെ മാറ്റുന്നോ? അങ്ങനെ മാറ്റുകയാണെങ്കിൽ എല്ലാം കുളമാവില്ലേ? എന്തയാലും വരുന്നതു വരട്ടെ. ഞാൻ പറഞ്ഞു വന്നത് നമ്മൾ ചെയ്യുന്നതും പ്രവർത്തിക്കുന്നതും ശരിയാണ് എന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. കാരണം വിശ്വാസം അതല്ലേ എല്ലാം !!!!!!!!
നാളെ സൂര്യൻ ഉദിക്കും എന്നതും ഒരു വിശ്വാസമല്ലേ!!!!!!!
നാളെ സൂര്യൻ ഉദിക്കും എന്നതും ഒരു വിശ്വാസമല്ലേ!!!!!!!
Sep 16, 2012
ഒരു നല്ല സ്ത്രീ ആകാൻ എന്തു ചെയ്യണം?
പെൺകുട്ടികളുടെ പ്രത്യേകശ്രദ്ധയ്ക്ക്, നിങ്ങൾ വേണം കൂടുതൽ ശ്രദ്ധിക്കാൻ. കാരണം നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ voice-ഉം role -ഉം ഇല്ല. ഉണ്ടെങ്കിലും അതു കുറവാണ്. നിങ്ങൽ ഇത്രമാത്രം ചെയ്താൽ മതി. കല്യാണത്തിനു മുൻപ് അച്ഛൻ പറയുന്നതുകേൾക്കുക. അച്ഛനില്ലാത്തവർ അമ്മാവനോ കാരണവരോ. പിന്നെ കഴിവതും സംസാരം കുറയ്ക്കണം. ഇളക്കം പാടില്ല. ഒറ്റ ആൺ പിള്ളേരോടു സംസാരിക്കാൻ പാടില്ല. പിന്നെ അറിയാം കൂടെ പഠിച്ച പിള്ളേരോട് എന്ത്? ഏത്? എന്നു മാത്രം. വീട്ടിനു വെളിയിൽ പോകണമെങ്കിൽ അമ്മയെയോ ചേട്ടനെയോ ആരെയെങ്കിലും കൂട്ടു പിടിക്കണം. എത്ര പഠിച്ചാലും adjustment ആയിരിക്കണം main ആയി പഠിക്കേണ്ടത്. പിന്നെ ആരെങ്കിലും എന്തെങ്കിലും അനാവിശ്യം കാണിച്ചാൽ അറിയാത്ത മട്ടിൽ ഇരിക്കണം. ജോലി കിട്ടിയാൽ ഒരു രൂപപോലും ചെലവാക്കാതെ അച്ഛനെ ഏൽപ്പിക്കണം. Okey! ഇത്രയും കല്യാണത്തിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. കല്യാണം കഴിഞ്ഞാൽ നമ്മുടെ വീടുമായുള്ള ബന്ധങ്ങൾ എല്ലാം ഉപേക്ഷിക്കുകയാണ് പിന്നെ എല്ലാം എന്റെ ഭർത്താവ് ആണ് എന്ന വിചാരം ആയിരിക്കണം. അദ്ദേഹം എന്തു കാണിച്ചാലും you must adjust. അപ്പോഴും ജോലിയുണ്ടെങ്കിൽ 1 രൂപ പോലും ചിലവഴിക്കാതെ ഭർത്താവിനെ ഏൽപ്പിക്കണം. പിന്നെ ഭർത്താവിന് ഇഷ്ടമുള്ള ആഹാരവും വച്ച് കുട്ടികളെയും നോക്കി സുഖമായി ജീവിക്കുക. എന്നിട്ട് നിങ്ങൾ മരിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ നല്ലൊരു സ്ത്രീയാണ് എന്ന പേരു ലഭിക്കും. തീർച്ച !
പ്രത്യേകം ശ്രദ്ധിക്കേണ്ട Points
- സ്ത്രീ വീടിന്റെ വിളക്കാണ്.
- സ്ത്രീയ്ക്ക് ഭൂമിയോളം ക്ഷമ വേണം.
- മുള്ളിനെ പൂ ആക്കാൻ കഴിവുള്ളവളാണ് സ്ത്രീ.
- ഏഴു ജന്മം ശാപം ചെയ്തവരാണ് സ്ത്രീകൾ.
- പുരുഷന്റെ വാരിയെല്ലുകൊണ്ടാണ് സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നത്.
- സ്ത്രീ ജന്മം പുണ്യജന്മം.
- ഒരു സ്ത്രീയാണ് ഏതൊരു വിജയത്തിനും പിന്നിൽ.
- കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും രൂപത്തിൽ ലക്ഷ്മിയുമാണ് സ്ത്രീ.
Sep 12, 2012
Be Careful
നമ്മൾ എങ്ങനെ ജീവിക്കണം എന്ന ചോദ്യത്തിന് ANSWER തരുന്നതും നിർദ്ദേശങ്ങൾ തരുന്നതും കണ്ട്രാക്ക് വിടുന്നതും ഒക്കെ നമുക്കു ചുറ്റും ഉള്ള ഒരു കൂട്ടം ജനങ്ങളാണ്. അവരെ നമ്മൾ സമൂഹം എന്നു പറയും. ഈ പറയുന്ന സമൂഹത്തിന് ഒരു സംസ്കാരം ഉണ്ട്. അതുപോലെ നാം ജീവിക്കണം അതുപോലെ മാത്രം OTHERWISE YOU WILL BE OUT FROM THE GAME. ഞാൻ കൊച്ചുകുട്ടിയാണ്. അച്ഛനും അമ്മയും കൂടെ ചേർന്ന് എനിക്ക് പേരിട്ടു. നേഴ്സറിയിൽ ചേർത്തു. സ്കൂളിൽ കൊണ്ടുപോയി പഠിച്ചു. അടുത്തും അവർ പറയുന്നതു പഠിച്ചു. അവർ പറയുന്ന ആണിനെ കെട്ടി എല്ലാ കാര്യങ്ങളും ADJUST ചെയ്തു. കുട്ടികളായി, പിന്നെ അവരെ പഠിപ്പിച്ചു. അവരെ കെട്ടിച്ചു വിട്ടു. ഒരു ജോലി കഴിഞ്ഞു. ഇന്നി ഒന്ന് വിശ്രമിക്കണം. അപ്പോഴേയ്ക്കും കാറ്റും പോയി. വളരെ ലളിതമായ ജീവിതം. വൊവ്!!! ജനിക്കുക മരിക്കുക എന്ന PROCESS ഇവിടെ COMPLETE ചെയ്താൽ മാത്രം മതിയോ?!!! ജീവിതത്തിൽ നമ്മൾ വരച്ച രീതിയിൽ ജീവിതം മുന്നോട്ടു പോണം എങ്കിൽ എന്തു ചെയ്യണം? എന്നാൽ അങ്ങനെ PLAN ചെയ്ത് അവസാനം പൊളിഞ്ഞു പോയാൽ നിരാശയും കുറ്റബോധവും കൊണ്ട് നീറി നീറി പുളയേണ്ടി വരും SO BE CAREFUL!!!
Subscribe to:
Posts (Atom)