ഞാൻ ഒരു സ്ത്രീയാണ്. എനിക്കുമുണ്ട് എല്ലാവരെയും പോലെ വികാരങ്ങളും വിചാരങ്ങളും. എന്നിട്ടെന്തേ ആരും അതൊന്നും ശ്രദ്ധിക്കാത്തത്? ഇന്നലെ ഒരു ബസ്സിൽ കയറി ഇടഗ്രാമത്തിൽ നിന്ന് പട്ടണത്തിലേയ്ക്ക് താമസം മാറിയെങ്കിലും നമ്മുടെ സംസ്കാരം മാറ്റണ്ടെന്ന് കരുതി ദാവണിയാണ് ഇട്ടത്. എല്ലാരും പറയും അതിടുമ്പോൾ എന്നെ കാണാൻ നല്ല ഭംഗിയാണ് എന്ന്. അതൊക്കെ കേൾക്കാൻ എനിക്കും ലേശം ഇഷ്ടമുണ്ട്. അങ്ങനെ അതൊക്കെയിട്ട് ഒരുങ്ങി പോയപ്പോ! അന്ന് സർക്കാർ ബസ്സൊന്നും ഇല്ലായെന്ന് അപ്പുറത്തെ വീട്ടിലെ ചേച്ചി. അങ്ങനെ ഒൻപതി മണിക്ക് പോകേണ്ട ഞാൻ 9.30 വരെ ബസ് സ്റ്റോപ്പിൽ നിന്നു. അപ്പോൾ ഒരു ടെമ്പോ വന്നു. അതിൽ കുത്തി ഞെരുങ്ങി കയറി. എന്റെ ഭഗവാനേ! അമ്മായി തേച്ച് മടക്കി തന്ന ദാവണിയാ. അങ്ങനെയിരിക്കെ ഒരുത്തൻ എന്റെ കുറുക്കിൽ തോണ്ടി. ആദ്യം ഞാൻ വിചാരിച്ചു അറിയാതെ വല്ലതും പറ്റിയതായിരിക്കും എന്ന്. പിന്നെ പിന്നെ ആയപ്പോ അതിഭീകരമായി സന്ദർഭം. സകല ദൈവങ്ങളെയും വിളിച്ചു. പ്രതികരിക്കാനായി ചുറ്റും നോക്കിയപ്പോൾ കുറെ മാമിമാരും അമ്മൂമ്മമാരും മാത്രം. അവരൊക്കെ എന്നെ തുറിച്ച കണ്ണുകളോടെ നോക്കുന്നു. ഞാൻ ശക്തമായി അല്ലെങ്കിലും ചെറിയ ബലത്തിൽ ഒന്നു കൊടുത്തു. അടുത്ത സ്റ്റോപ്പിൽ അയാൾ എന്നോട് ഞാൻ എന്തോ തെറ്റു ചെയ്തപോലെ ദേഷ്യപ്പെട്ട് ഇറങ്ങി പോയി. അയാൾ ഇറങ്ങിയതും കടന്തക്കൂട്ടിൽ കല്ലെറിഞ്ഞപോലെ എല്ലാപേരും എന്നോട് തട്ടിക്കയറി. ആണുങ്ങളായാൽ അങ്ങനെയൊക്കെ തന്നെഇച്ചിരി തൊട്ടെന്നൊക്കെ വരും. വേറെ കുറേപേർ എന്റെ വസ്ത്രധാരണത്തെക്കുറിച്ച്. അടുത്ത സ്റ്റോപ്പ് എനിക്ക് ഇറങ്ങേണ്ടതായിരുന്നു. പക്ഷേ പറ്റിയില്ല. കുറ്റപ്പെടുത്തലൊക്കെ കേട്ട് ഇറങ്ങണം എന്നു പറയാൻ ശബ്ദം വന്നില്ല. നാക്കിറങ്ങിപ്പോയി! പിന്നെ മറ്റൊരിടത്ത് ഇറങ്ങി കുറെ സമയം കഴിഞ്ഞ് ഓട്ടോ പിടിച്ച് വീട്ടിൽ ചെന്നു. അമ്മായിയോട് നടന്ന കാര്യങ്ങൾ പറഞ്ഞു. അമ്മായിയ്ക്ക് ആകെപ്പാടെ തലച്ചുറ്റൽ. അവർ കാര്യങ്ങൾ വിശദമായി തിരക്കിയെങ്കിലും എന്തോ ഒരു വിശ്വാസം ഇല്ലായ്മ. ഏതൊക്കെയോ ബന്ധുക്കളെ വിളിച്ച് അന്വേഷിക്കുന്നു.
ഇപ്പോൾ ആർക്കാണ് കുഴപ്പം? മനുഷ്യന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ലേ? ഇഷ്ടമില്ലാത്ത കാര്യത്തിനെതിരെ പ്രതികരിക്കാൻ പാടില്ലേ? ആരോടും നടന്ന കാര്യങ്ങൾ പറയാൻ പാടില്ലേ? നമ്മൾ അംഗീകരിച്ചില്ലെങ്കിൽ ഈ സമൂഹം എന്നു പറയുന്ന സാധനം ഉണ്ടോ? ഇതെന്താ ഇങ്ങനെ ആയിപ്പോയേ? ..........!!!!
( സ്കൂളിൽ നടന്ന കലോത്സവത്തിൽ ചെന്നിരുന്ന് എഴുതികൊടുത്ത കഥയാണ്. ഒരു മണിക്കൂറു കൊണ്ടാണ് കഥയെഴുതേണ്ടത്. വിഷയം ഇതാണ് ‘ഒരു സ്ത്രീയ്ക്ക് എത്ര സ്വാതന്ത്ര്യം വേണം?’. പെട്ടെന്ന് ഓർമ്മ വന്നത് എഴുതി കൊടുത്തു. result വന്നപ്പോൾ first ! എന്നിട്ട് റവന്യൂ കലോത്സവത്തിന് പോയിരുന്നു. അവിടെ തോറ്റു തുന്നം പാടി. കഥയെഴുത്തിന് C Grade. എങ്കിലും നമ്മുടെ സാറന്മാരിഒക്കെ ചേർന്ന് ഒന്നാം സമ്മാനം തന്ന കഥയല്ലേ. അതുകൊണ്ട് ഇവിടെ ഇടുന്നു. sorry ... mh!)