Jan 12, 2013

എന്താന്തോ ഒരു പിടിയുമില്ല!?


സത്യം പറഞ്ഞാൽ ഇപ്പോഴും ഒരു confidence  കിട്ടുന്നില്ല. അതെന്താ അങ്ങനെ? ഇപ്പോഴും ഞാൻ engineering ന്റെ മുന്നിൽ പകച്ചു നിൽക്കുകയാണ്. പക്ഷേ കൂടെയുള്ളവർ ഒരു പാട് ശക്തിയും confidence ഉം തരുന്നുണ്ട്. അതൊക്കെ ചോർന്നു പോകുന്നതു പോലെ. ഇപ്പോ ഇതെന്നെക്കൊണ്ട് പറ്റുമോ? പറ്റുമോ എന്ന ചോദ്യം എന്നെ വേട്ട ആടുന്നു. അയ്യോ! എന്നാൽ തുടക്കത്തിലുള്ള portions  അത്ര പാടായി എനിക്കു തോന്നുന്നില്ല. വിചാരിച്ചാൽ പറ്റും ഉറപ്പാ!! പക്ഷേ ഇനി ഉള്ളത്.... നമ്മുടെ എല്ലാ ടീച്ചർമാരും വന്നിട്ടു പറയും, നിങ്ങൾക്ക് ഒരു പേടിയും വേണ്ട. ഇനി ഉള്ളത് അന്നന്നു പഠിച്ചാ മതി. doubt ഉണ്ടെങ്കിൽ ചോദിക്കണം. എത്ര മോശമായ doubt ആണെങ്കിലും ഞങ്ങൽ നിങ്ങളെ ഒന്നും പറയില്ല.. ധൈര്യമായി ചോദിച്ചാൽ മതി. ഈ പേടി ഒക്കെ മാറ്റിയെടുക്കാം. ഒരു വിധത്തിൽ ഞാൻ ready  ആയി വന്നതാണ്. അപ്പോഴാണ് ഒരു  sir വന്നു. graphics  period ൽ. engineering ന്റെ വേറെരു മുഖം തുറന്നു കാട്ടി. ഞാൻ പേടിച്ചു. അവിടെന്ന് എഴുനേറ്റ് ഓടിയില്ല എന്നേയുള്ളൂ.  sir പറഞ്ഞു, നിങ്ങൾ വിചാരിക്കുന്നതുപോലെ ഒന്നും അല്ല. engineering. ഭയങ്കര പാടാണ്. Kerala university യുടെ  BA, BSc., BCom., പോലെ ഒരു degree യാണ് B Tech എങ്കിലും 55 different subjects ആണ് 4 വർഷം കൊണ്ടു നിങ്ങൾ പഠിക്കുന്നത്.  very very difficult. പിന്നെ graphics. അതു നിങ്ങൾക്ക് imaginative  ചെയ്യാനുള്ള power ഉണ്ടെങ്കിൽ മാത്രമേ വരയ്ക്കാൻ പറ്റുകയുള്ളൂ. അതിനാണ് ഏറ്റവും കൂടുതൽ കുട്ടികൾ തോൽക്കുന്നത്. 17 മാർക്കാണ് 1 question. total 6 questions 3 മണിക്കൂർ. ഒരു മണിക്കൂർ കൊണ്ട് പോലും വരച്ചു തീർക്കാൻ പറ്റില്ല. അതു ചിന്തിച്ചു വരുമ്പോൾ തന്നെ 1/2 മണിക്കൂർ ആകും. അപ്പോൾ നിങ്ങൾക്ക് എല്ലാം attend  ചെയ്യാൻ പോലും പറ്റില്ല. so what to do? പിന്നെ 1 തെറ്റിയാൽ 17 മാർക്കാണ് ഒറ്റയടിക്കു പോകുന്നത്. അതുകൊണ്ട് വളരെ സൂക്ഷിച്ചു മാത്രം. ഇതൊക്കെ കേട്ടപ്പോൾ ഞാൻ ചത്തുപോയി. അല്ല ഞാൻ ഒന്നു ചോദിച്ചോട്ടെ, 6 questions 1/2 മണിക്കൂർ വച്ചു പഠിപ്പിക്കുന്നവർക്കു തന്നെ അറിയാം ഒരു മണിക്കൂർ 1 question -നു ഒരു മണിക്കൂർ പോലും തികയുകയില്ലെന്ന്. പിന്നെ എന്തിനാണ് ഇവർ ഈ വൃത്തികെട്ട പണി കാണിക്കുന്നത്? പിന്നെ പറഞ്ഞത് printed copy  പോലെയിരുന്നാലും full marks  തരില്ല, only 15. പിന്നെ എന്തിനു വരയ്ക്കുന്നു?

എന്തോന്ന് പറയാൻ!!!??