സത്യം ! ഞാൻ ഒരു നിമിഷം നടുങ്ങി പോയി. എന്തു ചെയ്യും എന്ന് ഒരു പിടിയും കിട്ടിയില്ല. ഞാൻ നമ്മുടെ പഴയ സ്കൂളിലെ ടീച്ചേഴ്സിനെ വിളിച്ചു. Sir-നെ വിളിച്ചു വിശേഷങ്ങളൊക്ക അറിയാൻ. അപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം അറിയുന്നത്. ഈ blog എന്റേത് അല്ല, ഇത് ആരോ വ്യാജം ആയി ചെയ്യുന്നത് എന്ന്. എന്റെ password ഞാൻ അറിയാതെ മോഷ്ടിച്ച് എന്റെ പേരിൽ ആരോ type ചെയ്യുന്നു അത്രേ. മുൻപും ഇതുപോലെയാണ്. നമ്മൾ വല്ലതും പറയുമ്പോൾ നമ്മൾ പറഞ്ഞതെല്ലാം നമ്മളെക്കൊണ്ട് ആരോ പറയിപ്പിക്കുകയാണ് എന്നൊക്കെ. ഇതൊക്കെ കേൾക്കുമ്പോൾ എന്തു പറയാനാ? അല്ല, എനിക്കു ചിന്തിക്കാനും സംസാരിക്കാനും ഒന്നും ശേഷി ഇല്ലേ? അല്ല, ഞാനൊന്നു ചോദിച്ചോട്ടെ, suppose ഒരാൾ ഒരു book എഴുതി. അപ്പോൾ വേറെ ഒരാൾ പറയുകയാണ് ഇത് അയാൾ എഴുതിയതല്ല വേറെ ഒരാൾ പറഞ്ഞ് എഴുതിപ്പിച്ചതാണ്. അപ്പോൾ എഴുത്തുകാരന് എന്തു വേദന വരും. അത് എനിക്കിപ്പോഴും ചിന്തിക്കാൻ വയ്യ. ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും അവിടെ തീർന്നിട്ടില്ല. ഒരു കാര്യം ഞാൻ പറയാം എന്റെ ജീവിതത്തിലെ പച്ചയായ സത്യങ്ങളും അനുഭവങ്ങളും ഒക്കെയാണ് ഈ blog ലൂടെ വിളിച്ചു പറയുന്നത്. അല്ലാതെ .... ഇപ്പോഴും അതു കേട്ട effect വിട്ടിട്ടില്ല. എന്തു പറയാനാ? ഞാൻ ഞാനല്ല എന്നു പറഞ്ഞാൽ ഞാൻ എന്തു പറയാനാ....